എന്തിനാ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നത്, ആര്‍ക്ക് വേണ്ടെങ്കിലും മോനെ ഞങ്ങള്‍ അമ്മമാര്‍ക്ക് വേണം
പാടാത്ത പൈങ്കിളി പരമ്പരയില്‍ നിന്നുമുളള നടന്‍ സൂരജ് സണ്ണിന്‌റെ പിന്മാറ്റം കുടുംബ പ്രേക്ഷകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരുന്നു. ദേവ എന്ന കഥാപാത്രമായി ജനപ്രിയ പരമ്പരയില്‍ ശ്രദ്ധേയ പ്രകടനമാണ് സൂരജ് കാഴ്ചവെച്ചത്. പാടാത്ത പൈങ്കിളിയില്‍ താരത്തെ കുറച്ചുദിവസം കാണാതായതോടെയാണ് ആരാധകര്‍ ചോദ്യങ്ങളുമായി എത്തിയത്. തുടര്‍ന്ന് എല്ലാവര്‍ക്കുമുളള മറുപടിയായി പരമ്പരയില്‍ നിന്നും പിന്മാറിയതായി അറിയിച്ച് സൂരജ് എത്തുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ച സാഹചര്യത്തിലായിരുന്നു നടന്‌റെ പിന്മാറ്റം.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
സൂരജ് പാടാത്ത പൈങ്കിളി വിട്ടതിന് പിന്നാലെ ദേവയായി പുതിയ താരം പരമ്പരയില്‍ എത്തിയിരുന്നു. കാസര്‍കോട്ടുകാരനായ ലക്ജിത്ത് എന്ന നടനാണ് ദേവയായി ഇപ്പോള്‍ അഭിനയിക്കുന്നത്. അതേസമയം പരമ്പരയില്‍ നിന്നും പിന്മാറിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട് സൂരജ്. നടന്‌റെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്.

അതേസമയം സൂരജ് പങ്കുവെച്ച ഒരു കുഞ്ഞിന്‌റെ ശബ്ദത്തിലുളള സന്ദേശം കോര്‍ത്തിണക്കിയ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സ്വീറ്റ് എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. "ഹലോ നിങ്ങളറിഞ്ഞീനാ, നമ്മളെ ആര്‍ക്കും വേണ്ട, അതില് നമ്മള്‍ക്ക് സന്തോഷമേ ഉളളൂ. എന്നൊലും എവിടെയെല്ലോ ഒരു സങ്കടം. നമ്മള് അങ്ങോട്ട് മെസേജ് അയച്ചാലേ ഇങ്ങോട്ട് മെസേജ് അയക്കൂ.

ഓണ്‍ലൈനില്‍ ഉണ്ടെങ്കില്‍ പോലും നമ്മളെ മൈന്‍ഡ് ആക്കാന്‍ ആരും ഇല്ല. അയിലെല്ലാം ഹാപ്പിയാണ്. എന്നാലും എല്ലാരേം ഇങ്ങനെ ഓണ്‍ലൈനില്‍ കാണുമ്പോ ഒരു സങ്കടമാണ്. സാരമില്ല, എല്ലാവരും ബിസിയാണ്. ബൈ മിസ് യു ടൂ ബൈ ടുടൂ ടാറ്റ എന്നാണ് വീഡിയോയില്‍ പറയുന്നത്. വീഡിയോയ്ക്ക് പിന്നാലെ സൂരജിന്‌റെ പോസ്റ്റിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്.

അങ്ങനെ ആര്‍ക്കും വേണ്ടാതായിട്ടില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ ഏട്ടനെ എന്നും വേണം എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ചേട്ടന്‌റെ അസുഖം മാറി വേഗം പാടാത്ത പൈങ്കിളിയിലേക്ക് തിരിച്ചുവരണം, എത്രയം പെട്ടെന്ന് പ്ലീസ് എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. എന്തിനാ മോനെ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നത് ആര്‍ക്ക് വേണ്ടെങ്കിലും ഞങ്ങള്‍ ഈ അമ്മമാര്‍ക്കും മോനെ വേണം ഒരുപാട് സ്‌നേഹത്തോടെ എന്റെ മോന്‌റെ അമ്മ എന്നാണ് മറ്റൊരാള്‍ സൂരജിന്‌റെ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.
Recommended Video

അതേസമയം കമന്‌റുകള്‍ക്ക് താരത്തിന്‌റെ ഭാഗത്തുനിന്നും മറുപടിയൊന്നും വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ മോട്ടിവേഷണല്‍ വീഡിയോകളുമായി എപ്പോഴും എത്താറുളള താരമാണ് സൂരജ് സണ്‍. തന്‌റെ യൂടൂബ് ചാനലിലൂടെയും പാടാത്ത പൈങ്കിളി താരം വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ട്. പാടാത്ത പൈങ്കിളിയില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് യൂടൂബില്‍ സൂരജ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications











