twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വേദികയുമായിട്ടുള്ള അടിയല്ലാതെ സുമിത്രയുടെ വിജയം കാണിക്കൂ, പ്രചോദനമാണ് സുമിത്ര...

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മന്നേറുകയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. സിനിമാ താരം മീരാ വാസുദേവാണ് സുമിത്രയായി പരമ്പരയിൽ എത്തുന്നത്. നടിയുടെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയാണിത്. തുടക്കം മുതൽ തന്നെ കുടംബവിളക്കിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സാധരാണ കണ്ടു വരുന്ന കണ്ണീർ കഥകളിൽ നിന്ന് വ്യത്യസ്തമായി ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് കുടുംബവിളക്ക് പറയുന്നത്.

    kudumbhavilakku

    റേറ്റിങ്ങിൽ ആദ്യസ്ഥാനത്ത് നിൽക്കുന്ന പരമ്പര ബംഗാളി സീരിയലായ ശ്രീമോയീയുടെ പുനരാവിഷ്കരണമാണ്. ഹിന്ദി, തമിഴ് , തെലുങ്ക്, തമിഴ് ഭാഷകളിലും ഈ സീരിയൽ ഉണ്ട്. ലോക്ക് ഡൗണിന് ഇളവ് ലഭിച്ചതോടെ സീരിയൽ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പഴയത് പോലെ സീരിയൽ സംപ്രേക്ഷണവും ആരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ ആരംഭിച്ചതോടെ സീരിയലിന്റെ ദൈർഗ്യം കുറച്ചിരുന്നു. ഇപ്പോഴിത പഴയത് പോലെ സമയം ക്രമികരിച്ചിരിക്കുകയാണ്.

    ഇനി മുതൽ കുടുംബവിളക്ക് പഴയ സമയത്താകും പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തുക. സീരിയൽ അധികൃതർ തന്നെയാണ് ഇക്കാര്യം പ്രേക്ഷകേരാട് അറിയിച്ചിരിക്കുന്നത്. തിങ്കൾ മുതൽ ശനി വരെ ആഴ്ചയിൽ ആറ് ദിവസം രാത്രി എട്ട് മണിക്കാവും കുടുംബ വിളക്ക് സംപ്രേക്ഷണം ചെയ്യുക. പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് പുതിയ വാർത്തയെ സ്വീകരിച്ചിരിക്കുന്നത്.

    മികച്ച കമന്റുകളാണ് ലഭിക്കുന്നത്. പഴയ സമയം ആക്കിയത് എന്തുകൊണ്ടും നന്നായി എന്നാണ് പ്രേക്ഷകർ പറയുന്നത്. ഈ ടൈം ആണ് നല്ലത്...ഇനി പുതിയ സീരിയലുകൾ വരുമ്പോൾ ഇപ്പൊ ഉള്ളതിന്റെയൊന്നും സമയം മാറ്റരുത്,8:00 ആവാൻ കാത്തിരിക്കുകയാണ്, ഇപ്പോഴുള്ളതിൽ മികച്ച സീരിയൽ ആണ് കുടുംബവിളക്ക് തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്.

    Recommended Video

    The only Malayalam actor Which Mohanlal follow on Instagram | FilmiBeat Malayalam

    കൂടാതെ ചെറിയ പരാതിയും പ്രേക്ഷകർ പറയുന്നുണ്ട്. സീരിയലിൽ വേദികയും സുമിത്രയും തമ്മിലുളള ഫൈറ്റ് മാത്രം അല്ലാതെ സുമിത്രയുടെ വിജയം കാണിക്കു. അതാണ് കാണാൻ ആഗ്രഹിക്കുന്നതെന്നാണ് ഒരു പ്രേക്ഷകൻ പറയുന്നത്. ഞങ്ങൾക്ക് കാണാൻ ആഗ്രഹിക്കുന്ന ഗൃഹനാഥയുടെ യാത്രയാണ്. കാരണം തനിക്ക് ഈ സീരിയൽ ഇഷ്ടമാണ്. സുമിത്രയുടെ അതേ അവസ്ഥ നേരിടുന്ന ചില കുടുംബങ്ങളെ എനിക്കറിയാം ... അതിനാൽ സുമിത്ര എല്ലാ സ്റ്റീരിയോടൈപ്പുകളും തകർക്കുകയും ഒരു ഫീനിക്സ് പോലെ പറക്കുകയും വേണം, അത് പലർക്കും പ്രചോദനമായിരിക്കണം കൂടാതെ എല്ലാ വിഷമ ഘടകങ്ങളും ഡയലോഗുകളും നീക്കം ചെയ്യാൻ ശ്രമിക്കുക , മുന്നോട്ട് പോകുക എന്നാണ് ഒരു ആരാധിക പറയുന്നത്.

    Read more about: serial
    English summary
    A Fan Request To Kudumbavilakku Crew To Stop The Stereotype Script And Suggest What They Want From Sumithra
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X