For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വസ്ത്രം അടക്കം പ്രേക്ഷകരുടെ കാഴ്ചപാടിനെ മാറ്റിയ സീസണ്‍; നിലവാരം ഉള്ള മത്സരാര്‍ത്ഥികള്‍ കാരണമെന്ന് ആരാധകര്‍

  |

  ബിഗ് ബോസ് ഷോ ഇഷ്ടപ്പെടുന്നവരെ പോലെ ഇതെന്ത് കോപ്രായമാണെന്ന് ചോദിക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. കഴിഞ്ഞ രണ്ട് സീസണുകള്‍ നോക്കുമ്പോള്‍ മൂന്നാം തവണയാണ് ഏറ്റവും മനോഹരം എന്ന് പറയാന്‍ സാധിക്കുക. ആദ്യ രണ്ട് സീസണുകളിലെ മത്സരാര്‍ഥികള്‍ പുറത്തിറങ്ങിയിട്ടും ശത്രുക്കളെ പോലെ കഴിയുന്നത് മുന്‍പ് കണ്ടതാണ്. എന്നാല്‍ ഈ സീസണില്‍ അതുണ്ടാവില്ല.

  കുസൃതി കാണിക്കുന്ന നടി സാമന്ത അക്കിനേനിയുടെ ചിത്രങ്ങൾ, എത്ര സുന്ദരിയാണെന്ന് ആരാധകരും

  മികവുറ്റ മത്സരാര്‍ഥികളെ തിരഞ്ഞെടുത്തു എന്നത് മാത്രമല്ല മലയാളികളുടെ പൊതുവേയുള്ള പല കാഴ്ചപാടുകളെയും മാറ്റുന്ന പ്രവണതയാണ് കാണിക്കുന്നത്. അത്തരത്തില്‍ പ്രേക്ഷകരുടെ ആസ്വാദന രീതിയില്‍ പ്രകടമായ മാറ്റം വരുത്താന്‍ മത്സരാര്‍ഥികള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് പറയുകയാണ് ആരാധകര്‍. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ വന്ന ശ്രദ്ധേയമായൊരു എഴുത്തില്‍ ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ചിരിക്കുകയാണ്.

  ഇതിനു മുന്‍പുള്ള സീസണുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഒന്നായി ബിഗ് ബോസ് മലയാളം സീസണ്‍ 3. മലയാളികളുടെ ആസ്വാദന രീതിയിലുള്ള വ്യത്യാസം പ്രകടമായിരുന്നു. വേഷത്തിലും ഭാവത്തിലും ബോള്‍ഡ് ആയ പെണ്‍കുട്ടികളെ അഹങ്കാരികള്‍ എന്ന് മുദ്രകുത്തുന്ന അവസ്ഥ മാറി വരുന്നത് ഡിംപലിനോടുള്ള മലയാളികളുടെ സ്‌നേഹത്തില്‍ നിന്നും വ്യക്തമായിരുന്നു. കരയാന്‍ ഉള്ള അവകാശം പുരുഷന്മാര്‍ക്കും ഉണ്ടെന്ന് ഫിറോസിനോടും മണിക്കുട്ടനോടും ഉള്ള സമീപനത്തില്‍ നിന്നും വ്യക്തമായി.

  മറ്റുള്ളവരെ അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതും മാസ്സ് ആയി കരുതുന്ന വ്യക്തികളുടെ എണ്ണം കുറയുന്നത് പൊളി ഫിറോസിനോട് ഉള്ള എതിര്‍പ്പ് കണ്ടപ്പോ മനസ്സിലായി. കുടുംബസങ്കല്‍പങ്ങളില്‍ ഉണ്ടായ വ്യത്യാസം സജ്നയോട് ഉള്ള ആറ്റിറ്റിയൂഡില്‍ നിന്നും വ്യക്തമായി. ഭര്‍ത്താവിന് ഭാര്യയെ തല്ലാനും തഴയാനും അവകാശം ഇല്ലെന്ന പുരുഷന്മാരുടെ കമന്റുകള്‍ കണ്ടപ്പോള്‍ ബഹുമാനം തോന്നി അവരോട്. സ്വപ്നത്തിന് വേണ്ടി പോരാടുന്നവനെ (സായി) ചേര്‍ത്ത് നിര്‍ത്തുന്നവരെ കണ്ടപ്പോള്‍ സന്തോഷം തോന്നി.

  പണ്ടൊക്കെ സിനിമ മോഹം കൊണ്ട് നടക്കുന്നവരെ കുടുംബത്തിന് പ്രയോജനം ഇല്ലാത്തവന്‍ എന്ന് പറഞ്ഞു തള്ളിക്കളയുക ആയിരുന്നു പതിവ്. ഓരോരുത്തരുടെയും പാഷന്‍ മനസിലാക്കുന്ന ജനത ഇവിടെ വളര്‍ന്നു വരുന്നു. സ്ത്രീകളെ ഭരിക്കുന്നതും അവഹേളിക്കുന്നതും അല്ല ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കാന്‍ കഴിയുന്നവന്‍ ആണ് പുരുഷന്‍ എന്ന് മണിക്കുട്ടനെ അംഗീകരിച്ചു കൊണ്ട് മലയാളികള്‍ തെളിയിച്ചു.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  മലയാളികളെ പ്രീതിപ്പെടുത്താന്‍ വേണ്ടി മലയാളി മങ്ക ചമഞ്ഞവരോട് റിയല്‍ ആയി നില്‍ക്കാന്‍ പറഞ്ഞു കൊണ്ട് പിന്നെയും മാറുന്ന സമൂഹം അവരുടെ നിലപാട് വ്യക്തമാക്കി. അനാവശ്യ അവസരങ്ങളില്‍ സ്ത്രീ ശാക്തീകരണം കൊണ്ട് വരാന്‍ ശ്രമിക്കാതെ ഫെമിനസം എന്താണെന്ന് ശരിക്കും മനസ്സിലാക്കാന്‍ മലയാളികള്‍ ശ്രമിച്ചു. കഴിഞ്ഞ സീസണുകളെക്കാള്‍ നിലവാരം ഉള്ള മത്സരാര്‍ത്ഥികള്‍ ഇത്തവണ ഉണ്ടായിരുന്നു. വ്യക്തിപരമായിട്ടുള്ള അഭിപ്രായം എന്ന് രേഖപ്പെടുത്തി കൊണ്ടാണ് ലെമ്മി സായി എന്ന വ്യക്തി ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

  English summary
  A Fan Write-up Says Bigg Boss Malayalam Season 3 Shows What Is Real Feminism
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X