For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ സീരിയലുകള്‍ ഹിറ്റായത് സ്ത്രീകളെ അടുത്തറിയാവുന്നത് കൊണ്ട്; ഹിറ്റ് മേക്കര്‍ എഎം നസീര്‍ പറയുന്നതിങ്ങനെ

  |

  സീരിയലുകള്‍ക്കെതിരെ ഒരു വിഭാഗം ആളുകള്‍ വിമര്‍ശനവുമായി എത്താറുണ്ട്. കണ്ണീര്‍ പരമ്പരകളെന്ന് വിളിച്ച് കളിയാക്കുകയും നിലവാരമില്ലെന്നുള്ള അഭിപ്രായങ്ങളുമൊക്കെ ഇതിന് ലഭിക്കാറുണ്ട്. എന്നാല്‍ മെഗാപരമ്പരകളൊരുക്കി മലയാളി സ്ത്രീകളുടെ മനംകവര്‍ന്ന സംവിധായകനാണ് എഎം നസീര്‍. സൂപ്പര്‍ഹിറ്റായ നിരവധി സീരിയലുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമാണ്.

  മുപ്പത് വര്‍ഷത്തോളമായിട്ടുള്ള കരിയര്‍ ഇപ്പോഴും മുന്നോട്ട് കൊണ്ട് പോവുകയാണ് നസീര്‍. ഒട്ടുമിക്ക എഴുത്തുകാരുടെയും കഥകള്‍ വച്ച് നസീര്‍ സീരിയലുകള്‍ ഒരുക്കി കഴിഞ്ഞു. ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കിടയില്‍ ഇത്രയധികം ആരാധനയുണ്ടാക്കാന്‍ കാരണമെന്ന് ചോദിച്ചാല്‍ അതിന് ഒത്തിരി കാര്യങ്ങള്‍ പറയാനുണ്ടാവും.

  ഒത്തിരി സ്ത്രീ ആരാധകരുള്ളതിന്റെ കാരണമെന്താണെന്ന ചോദ്യത്തിന് സ്ത്രീകളെ അടുത്ത് അറിയാവുന്നത് കൊണ്ടാണെന്നാണ് നസീര്‍ പറയുന്നത്. എന്റെ അമ്മ, സഹോദരങ്ങള്‍, ഭാര്യ, ബന്ധുക്കള്‍ തുടങ്ങിയവരുടെ വികാര വിചാരങ്ങള്‍ക്കാണ് ഞാന്‍ മുന്‍തൂക്കം കൊടുത്തിട്ടുള്ളത്. അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മേഖലയാണ് സീരിയല്‍. അവരുമായി കണക്ട് ചെയ്യുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കൊണ്ട് ഇത് ഹിറ്റാവുന്നതെന്ന് നസീര്‍ പറയുന്നു.

  Also Read: ഡേറ്റിനായി ബിജു മേനോന്റെ പുറകേ നടന്നുവെന്ന് സമദ് മങ്കട; തന്റെ സിനിമയിലൂടെ കത്തിക്കയറിയ താരങ്ങളെന്ന് സംവിധായകൻ

  എവിടെയെങ്കിലും പോയാല്‍ ഒരു ഗ്ലാസ് ചായ ചോദിച്ചാലോ, ഇനി വണ്ടിയുടെ ടയര്‍ പഞ്ചറായെന്ന് പറഞ്ഞാലോ അത് മാറ്റി ഇട്ട് തരാന്‍ സ്ത്രീകള്‍ തന്നെ മുന്നോട്ട് വരും. പത്ത് മുപ്പത് വര്‍ഷമായി ഞാനൊരു സംവിധായകനായിട്ടെത്തിയിട്ട്. അതിന്റെ ഗുണമാണതെന്നും സീരിയല്‍ ടുഡേ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംവിധായകന്‍ പറയുന്നു.


  Also Read: ആദ്യ ബന്ധത്തിലുള്ള മകനെ തല്ലണം; അമ്മയെ കുറിച്ചുള്ള ചോദ്യത്തിന് മകന്റെ പ്രതികരണം കണ്ട് വനിത വിജയ്കുമാര്‍

  സീരിയലിന്റെ തുടക്കകാലത്ത് ഒരു പ്രത്യേക വിഷയം ചെയ്താല്‍ ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചിട്ട് ഞാനും എന്റെ സുഹൃത്തും ചേര്‍ന്ന് കഥയെഴുതി. ദൂരദര്‍ശനില്‍ പോയി അനുവാദം വാങ്ങി. അതാണ് പറുദീസയിലേക്കുള്ള പാത എന്ന പേരില്‍ പുറത്തിറക്കി. ബിജു മേനോനും സുധീഷുമാണ് അതില്‍ അഭിനയിച്ചത്. അവിടെ നിന്നുമാണ് ബിജു മേനോന്‍ കൂടുതല്‍ സിനിമകളിലേക്ക് പോവുന്നത്. ആ വര്‍ക്കാണ് എന്റെ കരിയറിന്റെ തുടക്കത്തിന് കാരണമായത്. ആ സമയത്ത് എനിക്ക് സിനിമയിലേക്കോ സീരിയലിലേക്കോ ശ്രമിക്കാമായിരുന്നു.

  Also Read: കേട്ടത് സത്യമാവല്ലേന്ന് ആഗ്രഹിച്ചു, നിരാശയായിരുന്നു ഫലം; നടി രശ്മിയുടെ മരണത്തെ കുറിച്ച് സീമ ജി നായര്‍

  സീരിയലില്‍ നിന്നുമാണ് നിരവധി അവസരം വന്നത്. ഓരോന്ന് കഴിയുമ്പോള്‍ പുതിയ ചാനലുകള്‍ വരും. അതിലേക്ക് വിളിക്കും. അങ്ങനെ കടന്ന് പോയ വഴികളൊന്നും അറിയത്തില്ലെന്ന് നസീര്‍ പറയുന്നു.

  കുട്ടിക്കാലം മുതല്‍ അത്യാവശ്യം വായിക്കുന്ന ആളാണ്. പ്രമുഖരായ പല എഴുത്തുകാരും എന്റെ സുഹൃത്തുക്കളാണ്. വീട്ടില്‍ ഒരു ലൈബ്രററി പോലും ഉണ്ട്. സിനിമയിലെ ഒരുപാട് പേരും സുഹൃത്തുക്കളായി.

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  Read more about: serial
  English summary
  A M Nazeer Opens Up About How His Serial Get Super Hit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X