മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ കൂടുതലിഷ്ടം? ശ്രദ്ധേയമായി അമൃത സുരേഷിന്‌റെ മറുപടി
പിന്നണി ഗായികയായി എല്ലാവരുടെയും പ്രിയങ്കരിയായ താരമാണ് അമൃത സുരേഷ്. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്ത ശേഷമാണ് അമൃത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അതേസമയം സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള അമൃത സുരേഷ് എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര വേളയുമായി എത്തിയിരിക്കുകയാണ് ഗായിക. ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി താരം എത്തി.

'മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ ഇഷ്ടം എന്നാണ്' ഒരാള്‍ ചോദിച്ചത്. ഇതിന് മറുപടിയായി 'ഒരു മലയാളിക്കും ഉത്തരം കിട്ടാന്‍ പറ്റാത്ത ചോദ്യമാണ് ഇതെന്ന്' അമൃത പറഞ്ഞു. നമ്മുടെ ഇടത്തെയും വലത്തെയും കണ്ണ് പോലെയാണ് മമ്മൂക്കയും ലാലേട്ടനും. അപ്പോ അതിനുളള ഉത്തരമില്ല. അമൃത സുരേഷ് അറിയിച്ചു. എറ്റവും ഇഷ്ടപ്പെട്ട പാട്ട് ഏതാണെന്ന് ആണ് മറ്റൊരാള്‍ക്ക് അറിയേണ്ടത്. മറുപടിയായി കുറെ പാട്ടുകള്‍ ഇഷ്ടമാണ്. പ്രത്യേകിച്ച് ലതാ മംഗേഷ്‌കറിന്‌റെ സോംഗ്സ് എന്ന് അമൃത പറഞ്ഞു.
സാരി ലുക്കില്‍ തിളങ്ങി നടി ആത്മിക, വൈറല്‍ ചിത്രങ്ങള്‍ കാണാം
മകളെ കുറിച്ചുളള ചോദ്യത്തിന് പാപ്പു സുഖമായിരിക്കുന്നു, ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കുവാണ് എന്ന് അമൃത പറഞ്ഞു. പാസ്ത, ഫ്രഞ്ച് ടോസ്റ്റ് എന്നിവയാണ് പാപ്പുവിന് ഏറ്റവും ഇഷ്ടമുളളത്. സിംഗര്‍ അല്ലായിരുന്നെങ്കില്‍ പിന്നെ എന്ത് എന്നത് ഇതുവരെ ഞാന്‍ ചിന്തിച്ചിരുന്നില്ല എന്നും അമൃത പറഞ്ഞു. 17-18 വയസ് പ്രായമുളള പെണ്‍കുട്ടികള്‍ക്കുളള ഉപദേശം നല്‍കാനാണ് ഒരു ആരാധിക ആവശ്യപ്പെട്ടത്. എറ്റവും മനോഹരമായിട്ടുളള ഒരു വയസാണ് അതെന്ന് അമൃത പറഞ്ഞു.
Recommended Video
നമുക്ക് എല്ലാ കാര്യങ്ങളും പരീക്ഷിച്ചുനോക്കാനും എല്ലാ കാര്യങ്ങളിലും ആഗ്രഹവും സ്വാതന്ത്ര്യവുമൊക്കെയുളള വയസായിരിക്കും പക്ഷേ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കിയിട്ട് ചെയ്യുക. തനിക്കും അഭിരാമിക്കും എല്ലാ കാര്യങ്ങളിലും വ്യത്യസ്ത താല്‍പര്യങ്ങളാണുളളതെന്നും ഗായിക പറഞ്ഞു. അമ്മയുടെ ഭക്ഷണം മാത്രമാണ് ഒരേപോലെ ഇഷ്ടമുളളത്. ജീവിതത്തെ കുറിച്ചുളള ഒരാളുടെ ചോദ്യത്തിന് ദൈവം നമുക്ക് തന്നിട്ടുളള അവസരമാണ് ഇതെന്ന് അമൃത പറയുന്നു. നമ്മുക്ക് ഇഷ്ടമുളള പോലെ ജീവിക്കാനും സന്തോഷമായിട്ട് ഇരിക്കാനുമൊക്കെ ദെെവം തന്ന അവസരം. ലൈഫ് എന്ന് പറയുന്നത് വലിയ അവസരമാണ്. ശരിയായ രീതിയില്‍ ഉപയോഗിക്കുക, അമൃത സുരേഷ് പറഞ്ഞു.


Click it and Unblock the Notifications