ആര്യയെ കണ്ടാൽ വെള്ളത്തിൽ കിടക്കുന്ന എരുമയെ പോലെയുണ്ട്; വിമർശകന് തമിഴിൽ കലക്കൻ മറുപടി കൊടുത്ത് നടി
ബഡായ് ആര്യ എന്നാണ് അറിയപ്പെട്ടിരുന്നെങ്കിലും ബിഗ് ബോസില്‍ എത്തിയതോടെ ആര്യയുടെ പേര് മാറി. ആര്യവെമ്പാല എന്നും അയല്‍ക്കൂട്ടം എന്നൊക്കെയുള്ള പേരുകള്‍ താരത്തിന് ലഭിച്ചു. അതേ സമയം ബിഗ് ബോസിന് ശേഷം നടിയ്ക്ക് നേരെ വ്യാപകമായ സൈബര്‍ ആക്രമണങ്ങളാണ് നടന്നത്. മകളെയും സഹോദരിയെയും വരെ പലരും മോശമായി പറഞ്ഞിരുന്നതായി ആര്യ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
തന്റെ വസ്ത്ര വ്യാപര സ്ഥാപനത്തിലേക്ക് ഫോണ്‍വിളിച്ച് മോശം പറഞ്ഞതിനെ തുടര്‍ന്ന് അവിടെ ജോലിയ്ക്കുണ്ടായിരുന്ന പെണ്‍കുട്ടി ജോലി വിട്ട് പോയതിനെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആര്യയുടെ ഇന്‍സ്റ്റാഗ്രാം പേജിലടക്കം തെറിവിളിയുമായി എത്തുന്നവര്‍ക്ക് നടി തന്നെ ചുട്ടമറുപടി കൊടുക്കാറുണ്ട്.

അത്തരത്തില്‍ ആര്യയെ എരുമ എന്ന് വിളിച്ച ആള്‍ക്ക് കലക്കന്‍ മറുപടി കൊടുത്ത ആര്യയുടെ കമന്റാണ് ഇപ്പോള്‍ വൈറലാവുന്നത്. സ്വിമിങ്ങ് പൂളില്‍ നിന്നും മുന്‍പും ഫോട്ടോഷൂട്ട് നടത്തി ആര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീണ്ടും സമാനമായ രീതിയില്‍ വെള്ളത്തില്‍ നിന്നുള്ള ഫോട്ടോയാണ് ആര്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.
കറുപ്പഴകിൽ മൌനി റോയി. ക്യൂട്ട് ആയിട്ടുള്ള ചിത്രങ്ങൾ കാണാം
Recommended Video
കണ്ണൊക്കെ എഴുതി സുന്ദരിയായി നില്‍ക്കുന്ന ആര്യയുടെ നോട്ടം മറ്റെങ്ങേട്ടോ ആണ്. വളരെ മനോഹരമായ ചിത്രത്തിന് തഴെ 'എരുമ വെള്ളത്തില്‍ കിടക്കുന്നത് പോലെ ഉണ്ട്' എന്നായിരുന്നു ഒരാളുടെ കമന്റ്. തമിഴ് ഭാഷ ശൈലിയില്‍ സംസാരിച്ച ആള്‍ക്ക് തമിഴില്‍ തന്നെയായിരുന്നു ആര്യയുടെ മറുപടിയും. 'കണ്ണ് നല്ലോണം ടെസ്റ്റ് ചെയ്യണം. ഇത് നിങ്ങളുടെ ഫോട്ടോ അല്ല. എന്റേതാണ്' എന്നും ആര്യ പറയുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വിമര്‍ശകന്റെ കമന്റും ആര്യയുടെ മറുപടിയും വൈറലായിരിക്കുകയാണ്.


Click it and Unblock the Notifications