»   » മാന്നാര്‍ മത്തായിയുടെ ഉര്‍വ്വശി തിയേറ്ററല്ല, ഏഷ്യാനെറ്റില്‍ മറ്റൊരു ഉര്‍വ്വശി തിയേറ്റഴ്‌സ് വരുന്നു!

മാന്നാര്‍ മത്തായിയുടെ ഉര്‍വ്വശി തിയേറ്ററല്ല, ഏഷ്യാനെറ്റില്‍ മറ്റൊരു ഉര്‍വ്വശി തിയേറ്റഴ്‌സ് വരുന്നു!

Posted By:
Subscribe to Filmibeat Malayalam

ഏഷ്യാനെറ്റിലെ ടെലിവിഷന്‍ പരിപാടികളെല്ലാം സൂപ്പര്‍ ഹിറ്റാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു പരിപാടി കൂടി എത്തിയിരിക്കുയാണ്. ഉര്‍വ്വശി തിയേറ്റഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് മുതല്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങും. മിനിസ്‌ക്രീനിലെ താരങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് തമാശകളും കളിയുമായി നടത്തുന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ദൈവത്തിന്റെയും കെ.കുമാറിന്റെയും ജീവിതത്തിലെ സുവിശേഷങ്ങൾ, സലിംകുമാർ ട്രാക്ക് മാറുന്നു! ശൈലന്റെ റിവ്യു

urvasi-theatres

പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രശ്‌സതരായ പല താരങ്ങളും പരിപാടിയിലുണ്ടാവുമെന്നാണ് പറയുന്നത്. മലയാളി പ്രേക്ഷകരുടെ വൈകുന്നേരങ്ങളെ ചിരിയുടെ പൂര പറമ്പാക്കാനുള്ള വരവാണെന്നാണ് പറയുന്നത്. അവതാരകയും നടിയുമായ ജൂവല്‍ മേരിയാണ് പരിപാടി നയിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒപ്പം സജന്‍ സൂര്യ, വിവേക് ഗോപന്‍, അലീന പടിക്കല്‍ എന്നിവരും ഷോ യില്‍ പങ്കെടുക്കും.

ജയറാമിനെ ജനപ്രിയനാക്കിയത് കുടുംബ ചിത്രങ്ങളായിരുന്നു! അവസാനമിറങ്ങിയ ഈ സിനിമകളുടെ അവസ്ഥ അറിയാമോ?

വരും ദിവസങ്ങളില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയല്‍ താരങ്ങളും പരിപാടിയില്‍ പങ്കെടുക്കാനെത്തും. അവരെല്ലാം വ്യത്യസ്ത പ്രകടനങ്ങളായിരിക്കും കാഴ്ചവെക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ തമ്മിലുള്ള മത്സരങ്ങളും സംഭാഷണങ്ങളും പരിപാടിയിലുണ്ടാവും. വെള്ളി, ശനി, രാത്രി 9.30 നാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.

English summary
A new show on Asianet, Urvasi Theatres!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X