»   » കുടുംബ പ്രേക്ഷകര്‍ക്ക് 19 വയസുകാരിയുടെയും ബാലന്റെയും പ്രണയം വേണ്ട! സീരിയലിന് പൂട്ട് വീണത് ഇങ്ങനെ!!!

കുടുംബ പ്രേക്ഷകര്‍ക്ക് 19 വയസുകാരിയുടെയും ബാലന്റെയും പ്രണയം വേണ്ട! സീരിയലിന് പൂട്ട് വീണത് ഇങ്ങനെ!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ടെലിവിഷന്‍ പ്രേക്ഷകരുടെ വൈകുന്നേരങ്ങള്‍ സീരിയലുകള്‍ കൈയടക്കിയതോട് കൂടി വ്യത്യസ്ത രീതിയില്‍ തന്നെ പരമ്പരകള്‍ അവര്‍ക്ക് മുന്നിലേക്ക് എത്താന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ കുടുംബം ഒന്നിച്ചിരുന്ന് കാണാന്‍ കഴിയാത്ത തരത്തില്‍ നിര്‍മ്മിച്ച ഹിന്ദി സീരിയല്‍ നിരേധിച്ച് കൊണ്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉത്തരവിട്ടിരിക്കുയാണ്.

ബാഹുബലിയെ തോല്‍പിക്കാനുള്ള പുറപ്പാടാണോ മോഹന്‍ലാല്‍! മോഹന്‍ലാലിന് ഇതൊക്കെ സാധ്യമാവുമോ?

സോണി എന്റര്‍ടെയിന്‍മെന്റ് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്തിരുന്ന പെഹരേഗാര്‍ പിയാ കി എന്ന സീരിയലാണ് വിമര്‍ശനങ്ങള്‍ കൊണ്ട് സംപ്രേക്ഷണം നിര്‍ത്തേണ്ട അവസ്ഥയിലെത്തിയിരിക്കുന്നത്. 19 വയസുകാരിയും പത്ത് വയസുകാരനും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് സീരിയലിന് പ്രമേയമായി വന്നിരുന്നത്.

പത്തു വയസുകാരനായ ബാലന്‍ നായികയുടെ നെറ്റിയില്‍ സിന്ദൂരം തൊടുവിക്കുന്നതും അശ്ശീല തമാശകള്‍ പറയുന്നതും പ്രേക്ഷകര്‍ക്കിടയില്‍ നിന്നും വിമര്‍ശനങ്ങള്‍ക്കായിരുന്നു വഴിയൊരുക്കിയത്. മാത്രമല്ല ചാനലില്‍ നിന്നും യൂട്യൂബിലെത്തിയ വീഡിയോ പെട്ടെന്ന് തന്നെയായിരുന്നു വൈറലായി മാറിയിരുന്നു.

ലോക സുന്ദരി ഐശ്വര്യ റായി തല മൊട്ടയടിച്ചത് ആര്‍ക്ക് വേണ്ടിയാണെന്ന് അറിയാമോ? ഇതും സ്‌നേഹമാണോ?

അതിനിടെ സീരിയലിന്റെ നിര്‍മാതാക്കള്‍ കഥ എന്താണെന്ന് ഉദ്ദേശിച്ചതെന്ന് തുറന്ന് പറഞ്ഞിരുന്നു. കുടുംബമായി കാണാന്‍ പറ്റാത്തതെന്നും സീരിയലില്‍ കാണിച്ചിരുന്നില്ല. മാത്രമല്ല ഒരു ബാലനും പെണ്‍കുട്ടിയും തമ്മിലുള്ള തീവ്രവും സത്യസന്ധവുമായ പ്രണയമാണ് പറയുന്നതെന്നും അല്ലാതെ സമൂഹത്തിന് നിരക്കാത്തതുമായ ഒന്നും അതിലൂടെ പറയുന്നില്ലെന്നും നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു.

English summary
A Petition Addressed To Smriti Irani To Ban Pehredaar Piya Ki Starts

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam