എല്ലാം ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരുമോയെന്ന ഭയം, മോളേയെന്ന് പോലും വിളിച്ചിട്ടില്ല, ഇത് മനസിൽ തട്ടി; കുറിപ്പ്

നടൻ കൃഷ്ണകുമാറും കുടുംബവും മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. നടൻ, രാഷ്ട്രീയപ്രവർത്തകൻ എന്നതിലുപരി നല്ലൊരു അച്ഛൻ, ഭർത്താവ് എന്ന രീതിയിലാണ് ഏറെയും ആളുകൾ കൃഷ്ണകുമാറിനെ സ്നേഹിക്കുന്നത്. നാല് പെൺമക്കളേയും അത്രയേറെ സ്നേഹവും വാത്സല്യവും ബഹുമാനവും നൽകിയാണ് കൃഷ്ണകുമാർ വളർത്തിയത്. അതുകൊണ്ട് തന്നെ അച്ഛൻ എന്ന് പറയുമ്പോൾ തന്നെ നൂറ് നാവാണ് നാല് മക്കൾക്കും.

കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഒരു വീഡിയോ വൈറലായിരുന്നു പൂർണ ​ഗർഭിണിയായ രണ്ടാമത്ത മകൾ ദിയയുടെ വയറിൽ തലോടി കുശലം പറഞ്ഞിരിക്കുന്ന കൃഷ്ണകുമാറും സഹോദരി അഹാനയുമാണ് വീഡിയോയിലുള്ളത്. കൃഷ്ണകുമാറിനെപ്പോലൊരു അച്ഛനെയാണ് ഓരോ പെൺകുട്ടികളും ആ​ഗ്രഹിക്കുന്നത് എന്നായിരുന്നു കമന്റുകൾ ഏറെയും.

Krishnakumar diya
Photo Credit: Diya Krishna / instagram

ഇപ്പോഴിതാ വീഡിയോ വൈറലായശേഷം ഹ‍ൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഒരു പെൺകുട്ടി. മകളേയും മകളുടെ വരാനിരിക്കുന്ന കുഞ്ഞിനേയും തലോടിയും കുശലം ചോ​ദിച്ചും ഇരിക്കുന്ന കൃഷ്ണകുമാറിന്റെ വീഡിയോ മനസിൽ തട്ടി എന്ന് പറഞ്ഞാണ് പെൺകുട്ടി സ്വന്തം ജീവിതത്തെ കുറിച്ച് സംസാരിച്ച് തുടങ്ങുന്നത്.

പല തവണ ആ രം​ഗങ്ങൾ മനസ് നിറയും വരെ ആവർത്തിച്ച് കണ്ടുവെന്നും ഇത്തരം നല്ല നിമിഷങ്ങളോ സ്നേഹമോ അനുഭവിക്കാൻ ഭാ​ഗ്യം ലഭിക്കാതെ പോയൊരാളാണ് താനെന്നും ആ പെൺകുട്ടി കുറിപ്പിൽ പറയുന്നു. ഒരു അച്ഛൻ ഗർഭിണിയായ മോളുടെ വയറിൽ തടവി സ്നേഹത്തോടെ പരിചരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വളരെ അത്ഭുതം തോന്നി. കൃഷ്ണകുമാറിനും സിന്ധുവിനും ഉള്ളതുപോലെ എന്റെ മാതാപിതാക്കൾക്കും എല്ലാം പെൺമക്കളാണ്.

എന്റെ പിതാവ് എന്നെ ഒന്ന് ഇതുവരെ കെട്ടിപിടിച്ചിട്ട് പോലുമില്ല. വയറ് തടവാൻ പോയിട്ട് തൊട്ട് നോക്കിയിട്ട് പോലും ഉണ്ടാവില്ല. ചെറുപ്പം മുതൽ പിതാവിന് എന്നോട് വളരെ ദേഷ്യമായിരുന്നു. എന്റെ അടുത്ത് വരുന്നത് തന്നെ വഴക്ക് പറയാനാണ്. മോളെ എന്നുള്ള വിളി കേൾക്കാനായി ഒരുപാട് ആ​ഗ്രഹിച്ചിരുന്നു. ചിലപ്പോൾ സ്നേഹം ഉള്ളിൽ ഉണ്ടായിരിക്കും. അതിലും എനിക്ക് ഉറപ്പില്ല. ഉള്ളിൽ വെച്ചാൽ മക്കൾക്ക് അറിയാൻ കഴിയില്ലല്ലോ.

ദിയയുടേത് പോലുള്ള വീഡിയോസ് കാണുമ്പോൾ നെഞ്ചിൽ എന്തോപോലെ. എല്ലാ കുടുംബങ്ങളും കൃഷ്ണകുമാറും കുടുംബവും ചെയ്യുന്നത് പോലെ പെൺമക്കളെ സപ്പോർട്ട് ചെയ്യണം. എങ്കിൽ മാത്രമേ ഒരു മകൾക്ക് വിവാഹത്തേയും മാതൃത്വത്തേയും കുറിച്ച് യഥാർത്ഥ സ്വപ്നം കാണാൻ കഴിയൂ. അല്ലെങ്കിൽ എല്ലാ ഭാരവും അവളുടെ ചുമലിൽ മാത്രം വീഴും. അതുകൊണ്ടാണ് വിവാഹം കുട്ടികൾ എന്നതുപോലുള്ള കാര്യങ്ങൾ തലയിലേറ്റെടുക്കാൻ പോലും ഭയം തോന്നുന്നത്.

Krishnakumar diya
Photo Credit: Diya Krishna / instagram

എല്ലാം ഒറ്റയ്ക്ക് അനുഭവിക്കേണ്ടിവരും. വിവാഹ ജീവിതത്തിലും മാതാപിതാക്കളുടെ പിന്തുണ കിട്ടുന്നില്ലെങ്കിൽ പിന്നെ ജീവിതത്തിലെ മറ്റൊന്നിലും ഭദ്രതയോ വിശ്വാസവുമുണ്ടാകില്ലെന്നുമാണ് പെൺകുട്ടി കുറിച്ചത്. ദിയയുടെ കുടുംബത്തോടുള്ള സ്നേഹവും കുറിപ്പിലൂടെ പെൺകുട്ടി അറിയിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പെൺകുട്ടികൾ കമന്റുമായി എത്തി.

അവരവരുടെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളാണ് ഏറെയും പേർ പങ്കുവെച്ചത്. കുടുംബത്തിൽ നിന്നും പങ്കാളിയിൽ നിന്നും വേണ്ടത്ര പിന്തുണ കിട്ടാതെ ഒറ്റയ്ക്ക് ​ഗർഭകാലം താണ്ടിയതിനെ കുറിച്ചാണ് ചിലർ കുറിച്ചത്. മറ്റ് ചിലർ കൃഷ്ണകുമാറിന്റേതിന് സമാനമായ സ്വഭാവമുള്ള പിതാവിനെ കിട്ടിയ സന്തോഷമാണ് പങ്കുവെച്ചത്. കുറിപ്പിലെ നല്ല വാക്കുകൾക്ക് ദിയ കൃഷ്ണയും സ്നേഹം അറിയിച്ചിട്ടുണ്ട്.

അമ്മ സിന്ധുവാണ് ദിയയുടേയും അച്ഛന്റേയും മനോഹരമായ നിമിഷങ്ങൾ വീഡിയോയാക്കി പകർത്തി പങ്കുവെച്ചത്. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ആ​ദ്യം വിവാഹിതയായത് ദിയയാണ്. സുഹൃത്തായ അശ്വിനെയാണ് താരപുത്രി വിവാഹം ചെയ്തത്. ഇരുപത്തിയേഴുകാരിയായ ദിയ ഒരു സംരംഭക കൂടിയാണ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X