അമ്മയുടെ മകൾ തന്നെ, സോഷ്യൽ മീഡിയയിൽ വൈറലാകുന്നു പേളിയുടേയും നിലയുടേയും ചിത്രം
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് പേളി മാണി. പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി തിളങ്ങുമ്പോഴായിരുന്നു പേളി ബിഗ് ബോസ് ഷോയിൽ എത്തുന്നത്. ആദ്യം മുതൽ തന്നെ പോളിയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. സാബു മോൻ വിജിയിയായ സീസണിൽ പേളിയായിരുന്നു ഫസ്റ്റ് റണ്ണറപ്പ്.

ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്നതിന് മുൻപ് തന്നെ പേളി സോഷ്യൽ മീഡിയയിൽ ചുവട് ഉറപ്പിച്ചിരുന്നു. ഷോയിൽ നിന്ന് തിരികെ വന്നതിന് ശേഷം കുടുതൽ സജീവമാകുകയായിരുന്നു. തന്റെ ചെറുതും വലതുമായ എല്ലാ വിശേഷങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ പേളിയുടെ ഇൻസ്റ്റഗ്രാമിലെ താരം മകൾ നിലയാണ്. മകളുടെ കുഞ്ഞ് വിശേഷങ്ങളും ചെറിയ ചുവട് വയ്പ്പുകളുമാണ് അധികവും പങ്കുവെയ്ക്കാറുള്ളത്. ആരാധകർക്കും നില മോളുടെ വിശേഷങ്ങൾ അറിയാൻ വലിയ താൽപര്യമാണ്. സോഷ്യൽ മീഡിയയിലൂടെ പേളിയോട് കുഞ്ഞിന്റെ വിശേഷങ്ങൾ ആരാധകർ ചോദിക്കാറുമുണ്ട്.
ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് പേളിയുടേയും കുഞ്ഞ് നിലയുടേയും ചിത്രങ്ങളാണ്. പേളി കുട്ടിക്കാലത്തെ ചിത്രമാണ് കുഞ്ഞിന്റെ ചിത്രത്തിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. അച്ഛൻ മാണി എടുത്ത് നിൽക്കുന്ന ചിത്രങ്ങളാണ് . അന്ന് ഇന്ന് എന്ന് മെൻഷൻ ചെയ്തു കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പേളിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പേളിയെ പോലെ തന്നെയാണ് കുഞ്ഞ് നിലയെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ മകളുടേയം അച്ഛന്റേയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ''അപ്പൂപ്പനോടൊപ്പമുള്ള വൈകുന്നേരത്തെ നടത്തം'' എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Recommended Video
ദിവസങ്ങൾക്ക് മുൻപ് കുഞ്ഞ് നില കളിക്കുന്നതിന്റെ വീഡിയോ പേളി പങ്കുവെച്ചിരുന്നു. ഈ വീഡിയോ വൈറലയിരുന്നു. കൂടാതെ നിലയുടെ ഓമപ്പോരും പേളി പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാം ക്യു എയിൽ ആയിരുന്നു പേളി മകളെ വിളിക്കുന്ന പേരുകളെ കുറിച്ച് പറഞ്ഞത്. ആരാധകർ ചോദിച്ചതിനെ തുടർന്നായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത.. നില, നിലുമ്മ, അമ്മയുടെ ചക്കരെ എന്നിങ്ങനെ നിരവധി പേരുകളുണ്ട് എന്നാണ് പേളി മറുപടി നൽകിയത്.


Click it and Unblock the Notifications