For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കെട്ടി കഴിഞ്ഞാല്‍ പെണ്ണിന് സ്‌നേഹം കൊണ്ട് മതില്‍ പണിയുന്നവര്‍ക്ക് ഒരു പാഠമാണ് ശ്രീനി, വൈറല്‍ കുറിപ്പ്

  |

  ബിഗ് ബോസ് ആദ്യ സീസണിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളായവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസില്‍ എത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു താരദമ്പതികള്‍. കഴിഞ്ഞ വര്‍ഷം ഒന്നാം വിവാഹം വാര്‍ഷികത്തിന് പിന്നാലെയാണ് തങ്ങളുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തുന്ന സന്തോഷം പേളിയും ശ്രീനിയും അറിയിച്ചത്.

  മാര്‍ച്ച് മാസത്തിലാണ് കുഞ്ഞുവാവ എത്തുന്നത്. ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചും മുന്‍പ് പേളി സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. അടുത്തിടെയാണ് ഏഴാം മാസത്തിലുളള പേളിയുടെ വളക്കാപ്പ് ചടങ്ങ് നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു. അതേസമയം ശ്രീനിഷിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നിഷ പി എന്ന വ്യക്തിയാണ് ശ്രീനിഷ് അരവിന്ദിനെ കുറിച്ചുളള എഴുത്തുമായി എത്തിയത്.

  കെട്ടിയ പെണ്ണിന് കിട്ടുന്ന കയ്യടികളുടെ തണലില്‍ നില്‍ക്കുന്ന ഈഗോ വിഴുങ്ങാത്ത ഭര്‍ത്താവ് എന്നും ശ്രീനിഷിനെ കുറിച്ച് പോസ്റ്റില്‍ പറയുന്നു. "നന്നായി പഠിച്ചില്ലെങ്കിൽ നല്ല ജോലി വാങ്ങിച്ചില്ലെങ്കിൽ. കൊക്കാച്ചി വരും എന്ന് പറഞ്ഞ് പണ്ട് പേടിപ്പിക്കുന്ന പോലെയാണ് ഇന്ന് എന്റെ പിള്ളേരെ കെട്ടിച്ചു വിടും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. വിവാഹം ഒരു priority ആയി അവർക്ക് ഞാൻ കൊടുത്തിട്ടേ ഇല്ല എന്നതാണ് സത്യം...

  പക്ഷേ എന്ന് കരുതി, ഒരു മരുമകനെ കുറിച്ച് സ്വപ്‌നങ്ങൾ ഒന്നും ഇല്ലാത്ത ഒരു അമ്മൂമ്മ ആവാൻ ആഗ്രഹം ഇല്ലാത്ത നരാധമി ആയി നിങ്ങൾ എന്നേ കാണരുത്. ദേ എന്റെ സങ്കല്പത്തിലെ മരുമകനെ കാണിച്ചു തരാൻ പറഞ്ഞാൽ ഞാൻ mr srinish pearly യേ കാണിച്ചു തരും. സൈബർ ലോകത്തെ happy couple ഡ്രാമകളെ പുച്ഛത്തോടെ തള്ളി കളയുന്ന ആള് തന്നെയാണ് ഞാനും. എന്നാൽ,, ബിഗ്ഗ്‌ബോസിൽ നിന്ന് തന്നെ ശ്രീനിഷ് ന്റെ യഥാർത്ഥ ക്യാരക്ടര്‍ കണ്ട് ശീലിച്ചു കൊണ്ട് അവരുടെ ജീവിതം ഒരു ഡ്രാമയായി കാണാൻ കഴിയാറില്ല.

  ഒരു പെൺകുട്ടിയെ സ്നേഹിച്ചു തുടങ്ങുമ്പോൾ അവൾ എന്തായിരുന്നോ അതിൽ നിന്ന് കടുകിട മാറാൻ സമ്മതിക്കാതെ, അഭിമാനത്തോടെ കൊണ്ട് നടക്കുന്ന ഒരു പുരുഷൻ..."പെർലിക്ക് എപ്പോഴും ചുറ്റും ആളുകളും attentionum വേണം. അവൾ ഇച്ചിരി മൂട് ഓഫ്‌ ആയി കഴിഞ്ഞാൽ ഞാൻ അവളെ തിരക്കുള്ള ഒരിടത്തു കൊണ്ട് പോവും... അവിടെ നാലാളെ കണ്ടാൽ അവരോട് മിണ്ടിയാൽ അവളാകെ മാറും"..

  കെട്ടി കഴിഞ്ഞാൽ പെണ്ണിന് സ്നേഹം കൊണ്ട് മതിൽ പണിയുന്നവർക്ക് ഒരു പാഠമാണ് ശ്രീനി. "എവിടെ പോയാലും ആളുകൾ ചുറ്റും കൂടും എന്തൊരു സ്നേഹമാണ് ആളുകൾക്ക്. ഒക്കെ പെർളീടെ ഫാൻസ്‌ ആണു. അവളെ ആണു ആളുകൾക്ക് ഇഷ്ടം.". കെട്ടിയ പെണ്ണിന് കിട്ടുന്ന കയ്യടികളുടെ തണലിൽ നിൽക്കുന്ന ഈഗോ വിഴുങ്ങാത്ത ഭർത്താവ്...

  അച്ചന്റെ മകളായി വളർന്ന പെൺകുട്ടിയെ തന്റെ ജീവിതത്തിലേക്ക് പറിച്ചു നടുമ്പോൾ ഒരൊറ്റ വേര് പോലും പൊട്ടാതെ സ്നേഹം കൊണ്ട് നനക്കുന്ന ഒരു ഭർത്താവ്. രണ്ട് മതത്തിൽ പെട്ട കുടുംബങ്ങൾ ആഘോഷങ്ങൾ. ആരും ആരിലേക്കും പോയില്ല രണ്ട് പേരും അവര് തന്നെയാണ്...ഒരു അമ്മ എന്ന നിലക്ക്,. വിവാഹം എന്നാൽ രണ്ട് ജീവിതങ്ങൾ തുല്യമായി ഷെയർ ചെയുക എന്നതല്ലാതെ. ഒന്നിനെ ഉറയുരിച്ചു മറ്റൊന്നായി മാറ്റുക എന്നത് ആവരുത് എന്നാഗ്രഹിക്കുന്നതിൽ തെറ്റില്ലാലോ. അങ്ങനെ ഒന്നിനെ കണ്ടെത്താൻ എനിക്കോ അവർക്കൊ കഴിയുന്ന കാലത്താണ്..ആ സ്വപ്നം ഞാൻ കണ്ടു തുടങ്ങാൻ പോകുന്നത്.

  ബോളിവുഡ് താരത്തിന്‌റെ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

  Read more about: pearle maaney srinish aravind
  English summary
  a viral post about bigg boss fame srinish aravind and pearle maaney
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X