അയാള്‍ക്ക് മാത്രം കിട്ടിയത് 16 കോടി വോട്ട് ആണ്; റോബിനും അതേ പാതയിലാണ്, തമിഴ് താരത്തെ കുറിച്ച് ആരാധകര്‍

ബിഗ് ബോസിനകത്തും പുറത്തും ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന വ്യക്തിയാണ് റോബിന്‍. ഫേക്ക് ആയി ഗെയിം കളിക്കുന്നതാണ് റോബിന്റെ കുറ്റമായി പലരും ചൂണ്ടി കാണിക്കുന്നത്. എട്ട് മാസത്തോളം ബിഗ് ബോസ് ഷോ യെ കുറിച്ച് പഠനം നടത്തിയതിന് ശേഷമാണ് റോബിന്‍ എത്തിയത്. ജാസ്മിന്‍ അടക്കമുള്ളവര്‍ അതൊരു വിമര്‍ശനമാക്കി നിരന്തരം പറഞ്ഞോണ്ട് ഇരിക്കും.

എന്നാല്‍ അത് റോബിന് ഗുണമായി മാറുന്നുണ്ടെന്നാണ് ഒരു ആരാധിക പറയുന്നത്. തമിഴിലെ ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്ന ആരി അര്‍ജുനന്റെ കഥയുമായി ചേര്‍ത്ത് വെച്ചാണ് റോബിന്റെ ഗെയിമിനെ കുറിച്ചും ബിഗ് ബോസ് ജീവിതത്തെ പറ്റിയും ആരാധിക സംസാരിച്ചിരിക്കുന്നത്. വിശദമായി വായിക്കാം..

അയാളുടെ കണ്ണില്‍ ബാല എന്ന സഹമത്സരാര്‍ത്ഥി നാരങ്ങ പിഴിഞ്ഞൊഴിച്ചു

തമിഴ് ബിഗ് ബോസ് സീസണ്‍ നാലില്‍ ആരി അര്‍ജുനന്‍ എന്നൊരു മത്സരാര്‍ഥി ഉണ്ടായിരുന്നു. അയാള്‍ ആദ്യമൊന്നും അത്രക്ക് ഫേമസ് ആയില്ല. ഒരു ടാസ്‌കില്‍ അയാളുടെ കണ്ണില്‍ ബാല എന്ന സഹമത്സരാര്‍ത്ഥി നാരങ്ങ പിഴിഞ്ഞൊഴിച്ചു. അപ്പോള്‍ മുതല്‍ ആരിയ്ക്ക് ആ വീട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി.

ആരിയുടെ വളര്‍ച്ചയെ പോലും ചോദ്യം ചെയ്ത് അയാളെ അങ്ങേയറ്റം മാനസികമായി തകര്‍ത്തു. അപ്പോഴും കമല്‍ഹാസന്‍ എന്നൊരു വ്യക്തിത്വം അവിടെ എല്ലാ പ്രാവിശ്യവും ബാല എന്നയാളെ മുന്നറിയിപ്പ് നടത്തുമായിരുന്നു. വലിയ രീതിയില്‍ ഇല്ലെന്നാലും അതിനെക്കാളും നല്ലത് മോഹന്‍ലാലാണ്.

താനൊരു റിയല്‍ ആണെന്ന് പുലമ്പുന്ന ജാസ്മിന്‍ എന്തുകൊണ്ട് റോബിനെ ഹഗ്ഗ് ചെയ്തു

അയാളുടെ നേരെ ഈ ബാല പ്രയോഗിച്ച വാക്കുകളും പ്രവൃത്തികളും തന്നെയാണ് ഇവിടെ ജാസ്മിന്‍ റോബിനെതിരെ ഇറക്കുന്നത്. താനൊരു റിയല്‍ ആണെന്ന് പുലമ്പുന്ന ജാസ്മിന്‍ എന്തുകൊണ്ട് റോബിനെ ഹഗ്ഗ് ചെയ്തു എന്നത് ഇനിയും വ്യക്തമല്ല. അതു തന്നെ ഒരു വലിയ ഫേക്ക് ആണ്.

റോബിനെ പോലെ ആരിയും സ്വയം പുകഴ്ത്തല്‍ ഉള്ളൊരു ആളായിരുന്നു. പക്ഷെ ജനങ്ങളുടെ വോട്ടുകള്‍ കൊണ്ടു മാത്രം ജയിച്ച ഒരു സീസണ്‍ ആണ് അത്. ആരിയ്ക്ക് മാത്രം കിട്ടിയത് 16 കോടി വോട്ട് ആണ്. ആ ചരിത്രം ഇവിടെ റോബിന്‍ ആവര്‍ത്തിക്കും.

ജാസ്മിന്‍ അല്ലേ യഥാര്‍ത്ഥ പിആര്‍ വര്‍ക്ക് ചെയ്യുന്നത്.

ജാസ്മിന്‍ അല്ലേ യഥാര്‍ത്ഥ പിആര്‍ വര്‍ക്ക് ചെയ്യുന്നത്. പിന്നെ ബിഗ് ബോസ് ടീമും. ഒരാള്‍ക്ക് ഇത്രയും ഫാന്‍ ബേസ് ഉണ്ടെന്നറിഞ്ഞിട്ടും അയാള്‍ക്കെതിരെ ആളുകളെ ഇറക്കുമ്പോള്‍ അയാളുടെ റേറ്റിങ് കൂടുകയല്ലേ ചെയ്യൂ. 8 മാസം കളി കണ്ട് പഠിച്ചിട്ടു വന്ന റോബിന്‍ ആ സീസണും കണ്ട് കാണും.

അതുകൊണ്ട് അയാളെ എത്ര തന്നെ ഈ ജാസ്മിന്‍ എന്തൊക്കെ പറഞ്ഞാലും അയാള്‍ പുല്ല് വിലയ്ക്ക് എടുത്തിട്ട് ഗെയിം കളിക്കും. ഇവളിങ്ങനെ അയാളെ പ്രൊമോട്ട് ചെയ്ത് അയാളുടെ വോട്ടുകള്‍ കൂട്ടിക്കൊടുക്കുന്നു.

എന്തിലും ഏതിലും അയാളുടെ പേര് വലിച്ചിഴച്ചു നല്ല മൈലേജ് ഉണ്ടാക്കി കൊടുക്കുന്നു

ഇതാണ് പിആര്‍ അല്ലാതെ കുറെ പാവപ്പെട്ട ഫാന്‍സ് എന്ത് പോസ്റ്റിട്ടാലും പിആര്‍ എന്ന് മാത്രം പറഞ്ഞു പഠിച്ചിട്ടുള്ളവരെ, പിആര്‍ വര്‍ക്ക് ആരാണ് ശരിക്കും ചെയ്യുന്നതെന്ന് നിങ്ങളൊക്കെ തന്നെ ചിന്തിക്കൂ.

റോബിന്‍ മത്സരാര്‍ത്ഥി എന്ന നിലയില്‍ സക്‌സസ്ഫുള്‍ അല്ലെങ്കിലും അയാള്‍ക്കു കിട്ടിയ ഏറ്റവും വലിയ പിആര്‍ ആണ് ജാസ്മിന്‍. എന്തിലും ഏതിലും അയാളുടെ പേര് വലിച്ചിഴച്ചു നല്ല മൈലേജ് ഉണ്ടാക്കി കൊടുക്കുന്നു. ജാസ്മിന്‍ ഇപ്പോഴും റോബിന്‍ പാവ എടുത്തു എന്നത് വിട്ടിട്ടില്ല എന്ന് വ്യക്തമാണ് എന്നും ആരാധിക പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X