For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവന്റെയും ഉര്‍വശിയുടെയും ആദ്യ വിവാഹം ഉത്സവമായി നടന്നു; അത് പിരിയാനുണ്ടായ കാരണമിതോ, വൈറല്‍ കുറിപ്പ്

  |

  മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് നടിമാരാണ് ഉര്‍വശിയും കാവ്യ മാധവനും. അഭിനയത്തിന്റെ കാര്യത്തിലും താരമൂല്യത്തിന്റെ കാര്യത്തിലും ഇരുവരും തുല്യരാണ്. അതുപോലെ കുടുംബ ജീവിതത്തിലേക്ക് നോക്കിയാലും ചില സാമ്യതകള്‍ കാണം. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം രണ്ടാമതും വിവാഹിതരായി സന്തുഷ്ടരായി കഴിയുകയാണ് ഉര്‍വശിയും കാവ്യ മാധവനും.

  മനോജ് കെ ജയനുമായിട്ടുള്ള ദാമ്പത്യ ജീവിതം അവസാനിച്ച് കൊണ്ടാണ് ഉര്‍വശി മറ്റൊരു വിവാഹം തിരഞ്ഞെടുത്തത്. അതുപോലെ കാവ്യയും നടന്‍ ദിലീപിനെ വിവാഹം കഴിച്ച് അതിലുണ്ടായ മകളുടെ കൂടെ ജീവിക്കുന്നു. എന്നാല്‍ ഇരുവരുടെയും ആദ്യ വിവാഹത്തെ കുറിച്ചും അത് പാതി വഴിയില്‍ അവസാനിക്കാനുണ്ടായ കാരണത്തെ കുറിച്ചും ഒരു കുറിപ്പ് വൈറലാവുകയാണ്.

  ഹിന്ദുമത വിശ്വാസികളുടെ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ കെല്ലൂര്‍ മൂകാംബിക ക്ഷേത്രത്തെ കുറിച്ചും അവിടെ നടന്ന താരവിവാഹത്തെ കുറിച്ചുമൊക്കെ ഒരാള്‍ പങ്കുവെച്ചത്. വിശ്വാസത്തിന്റെ ഭാഗമായി ചൂണ്ടി കാണിച്ച ചില കാര്യങ്ങളിലൂടെയാണ് ഉര്‍വശിയും കാവ്യയും ആദ്യ ബന്ധം വേര്‍പ്പെടുത്താനുണ്ടായ കാരണത്തെ കുറിച്ച് കൂടി പരാമര്‍ശിച്ചത്. ഇതൊരു വ്യക്തിഹത്യയായി കാണരുതെന്നുള്ള അനുവാദം മുന്‍കൂട്ടി വാങ്ങിയിട്ടുണ്ട്.

  വൈറല്‍ കുറിപ്പിലെ പ്രസക്തമായ ഭാഗങ്ങളിങ്ങനെ..

  'എന്തു കൊണ്ടാണ് നമ്മള്‍ വിജാരിച്ചാല്‍ മാത്രം മുകാംബിക ദേവിയെ കാണാന്‍ സാധിക്കാത്തത എന്നതിനെ കുറിച്ചാണ് ഒരാള്‍ എഴുതിയ കുറിപ്പ് വൈറലാവുന്നത്. 'ഒരു ഭക്തന്‍ എന്ന നിലയില്‍ ജ്യോതിഷം വേദിക്കില്‍ കുറിച്ചിടുന്നു എന്ന് മാത്രമേയുള്ളു. ഒരു ആധികാര്യകതയും ഈ എഴുത്തിനില്ലെന്നും അദ്ദേഹം കുറിച്ചു'.

  മൂകാംബിക ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനെ പറ്റിയും കുറിപ്പില്‍ വ്യക്തമായി പറഞ്ഞു. 'ബൈദൂര്‍ ട്രെയിന്‍ ഇറങ്ങി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ ഒരു കിലോമീറ്റര്‍ മുന്നേ ഒരു ക്ഷേത്ര കവാടം ഉണ്ട്. അതിന്റെ വലത് ഭാഗത്തായി വനമേഘലയും ഒരു അതിഭീകര വനക്ഷേത്രവും ഉണ്ട്. 'മാസ്തിഅമ്മ' എന്നാണ് ആ ദേവിയുടെ പേര്. എഴുപത്തിരണ്ട് ഉപദേവന്മാരും ഭൂതഗണങ്ങളും യക്ഷിയും നാഗവും ഗണപതിയും വള്ളിചെടികള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി തന്നെ ഉണ്ട്'.

  പുറപെടുന്ന വ്യക്തിക്ക് നീചദേവതാ ബന്ധനമോ, ഗന്ധര്‍വ്വ പീഡയോ, കാലദോഷമോ, യക്ഷി കോപമോ രക്ഷസ്സ്, നാഗം തുടങ്ങി ദേവതാദോഷം ഉണ്ടങ്കില്‍ ആ രാജകവാടം കടന്ന് ദേവീദര്‍ശ്ശനം അസാധ്യം. ദേവീ അംഗരക്ഷകര്‍ ദേവിയുടെ ചൈതന്യത്തിന് അഹിതമായതായ ഒന്നും ക്ഷേത്രത്തിനടുത്ത് എത്തില്ല.

  എന്ത് നേര്‍ന്നാലും ഇല്ലെങ്കിലും ചില വ്യക്തികള്‍ തൊഴുതു പോരാന്‍ നിന്നാല്‍ ദേവി വിടുകയില്ല. അങ്ങനെ നിര്‍ത്തി പരീക്ഷിക്കുകയും ചെയ്യും. ഇതിനിടയിലാണ് കാവ്യ മാധവന്റെയും ഉര്‍വശിയുടെയും വിവാഹത്തെ കുറിച്ചും സൂചിപ്പിച്ചിരിക്കുന്നത്.

  അവസാനമെത്തുന്ന അഞ്ച് പേര്‍ ഇവരാണ്; ഫൈനല്‍ ഫൈവില്‍ എത്താന്‍ സാധ്യതയുള്ളവരുടെ പേര് പറഞ്ഞ് അപര്‍ണ

  'കേരളത്തിലെ രണ്ട് പ്രശസ്ത നടിമാരുടെ വിവാഹം ഉത്സവമായി അവിടെ നടന്നു. ദേവിയേ ആരും ശ്രദ്ധിക്കുന്നില്ല. ആ സമയം വെള്ളിത്തിരയിലെ സ്വര്‍ണ്ണ തിളക്കത്തിന് പിന്നാലെയാണ് എല്ലാ കണ്ണുകളും. ദേവിയെ ശ്രദ്ധിച്ചില്ല. രണ്ടിനും ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

  പക്ഷെ പിന്നീട് താമസിയാതെ ഇവര്‍ രണ്ടു പേരും വിവാഹബന്ധം വേര്‍പെട്ടു. ഉര്‍വ്വശി- മനോജ് കെ ജയന്‍. കാവ്യ മാധവന്‍- നിശാല്‍ ചന്ദ്രന്‍ (ആദ്യ വിവാഹം) ആയിരുന്നു അത്. വ്യക്തിഹത്യയായി കരുതരുതെന്ന് പറഞ്ഞ് ക്ഷമിക്കണമെന്നും' ജ്യോതിഷി പറയുന്നു.

  അപര്‍ണയെ കെട്ടിപ്പിടിച്ച് കൊടുത്ത മുത്തം; അതിലുണ്ട് ആ സ്‌നേഹമെന്താണെന്ന്, വിനയിയെ കുറിച്ച് ആരാധകര്‍

  Recommended Video

  കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat

  മൂകാംബിക ക്ഷേത്രത്തിനകത്ത് ഒരു സുന്ദരി മതി. അതിന് മീതെ ആടയാഭരണമായി വരാന്‍ പാടില്ല. അതു കൊണ്ട് കല്യാണമണ്ഡപം ക്ഷേത്രത്തിനകത്ത് ഇല്ല. ദേവിയുടെ ആ സൗന്ദര്യം നിങ്ങള്‍ ആസ്വദിക്കു. അത് മറക്കാന്‍ പറ്റാത്ത ഒരു ലഹരിയായി മാറും. പ്രണയവും, സ്‌നേഹവും എല്ലാം ആയി തോന്നും.. എന്നുമാണ് പോസ്റ്റിന്റെ ഉള്ളടക്കത്തില്‍ പറയുന്നത്.

  Read more about: kavya madhavan urvashi
  English summary
  A Viral Post About Kavya Madhavan And Urvashi's First Marriage And Divorce Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X