ഹൗസില്‍ ഉള്ളതിനേക്കാള്‍ അടിയും വഴക്കും കണ്ടെന്റും നമ്മുടെ ഗ്രൂപ്പില്‍ ഉണ്ടാവും! ഇത്തവണ അങ്ങനല്ലെന്ന് പ്രേക്ഷകൻ
ബിഗ് ബോസ് മലയാളം ആറാം സീസണും ഗംഭീരമായ തുടക്കമാണ് കിട്ടിയിരിക്കുന്നത്. പത്തൊന്‍പത് മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോ യില്‍ നിന്നും നല്ല മത്സരാര്‍ഥികള്‍ പലരും പുറത്തായി. ചിലര്‍ സ്വയം വിളിച്ചു വരുത്തിയ അബദ്ധത്തിലാണ് ബിഗ് ബോസ് വീടിനോട് ബൈ പറയേണ്ടി വന്നത്.
അതേ സമയം ഈ സീസണിലെ മത്സരവും മത്സരാര്‍ഥികളും അത്ര ഗംഭീരമല്ലെന്ന് പറയുകയാണ് ചില പ്രേക്ഷകര്‍. മുന്‍ സീസണുകളെ വെച്ച് നോക്കുമ്പോള്‍ എന്റര്‍ടെയിന്‍മെന്റായി തോന്നുന്ന ഒന്നും തന്നെയില്ല. അകത്ത് നടക്കുന്നതിനെക്കാളും മത്സരം പുറത്ത് നടക്കേണ്ടതാണെന്നും അങ്ങനെ ഇല്ലാതായി പോയതിനെ പറ്റിയുമാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

3 ആഴ്ചകള്‍ പിന്നിട്ടു. 21 ദിവസങ്ങള്‍ ആയിട്ടുണ്ട്. സാധാരണ എല്ലാ സീസണിലും ഏതാണ്ട് 20 ദിവസങ്ങള്‍ ആവുമ്പോള്‍ തന്നെ എല്ലാ മത്സരാര്‍ഥികള്‍ക്കും ഫാന്‍ ഗ്രൂപ്പുകള്‍ ഉണ്ടാവും. ആ ഫാന്‍ ഗ്രൂപ്പിലെ അംഗങ്ങളും അഡ്മിനും ഒക്കെ ബിഗ് ബോസ്സ് ഒഫീഷ്യല്‍ ഗ്രൂപ്പിലും അണ്‍ ഓഫിഷ്യല്‍ ഗ്രൂപ്പിലും അവരെ അനുകൂലിച്ചും മറ്റുള്ളവരെ എതിര്‍ത്തും പോസ്റ്റുകള്‍ ഇടും.
ഹൗസില്‍ ഉള്ളതിനേക്കാള്‍ അടിയും വഴക്കും കണ്ടെന്റും നമ്മുടെ ഗ്രൂപ്പില്‍ ഉണ്ടാവും...24*7 ബിഗ് ബോസ് കാണുന്നതിനേക്കാള്‍ എന്റര്‍ടൈന്‍മെന്റ് കിട്ടും 24*7 ഗ്രൂപ്പില്‍ ഇരുന്നാല്‍.
ഇത്തവണ അങ്ങനെ ആര്‍മി ഗ്രൂപ്പുകളോ ഫാന്‍ ഗ്രൂപ്പുകളോ ഇല്ല. സീസണ്‍ തുടങ്ങുന്നതിനു മുന്നേ തന്നെ മത്സരാര്‍ത്ഥികളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ തുടങ്ങിയ ചില ആര്‍മി ഗ്രൂപ്പുകള്‍ അല്ലാതെ, ഓര്‍ഗാനിക് ആയിട്ട് ഒന്നും ഇല്ല. ബാക്കിയൊക്കെ പിആര്‍ വര്‍ക്കും ആണ്.
ആദ്യത്തെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ 24*7 കാണല്‍ നിര്‍ത്തി. പിന്നെ 2 ആഴ്ച വോട്ടും ചെയ്തിട്ടില്ല. ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാക്കാന്‍ ഒറ്റ ഒരാള്‍ക്കും പറ്റിയിട്ടില്ല.
ആകെപ്പാടെ, ഗ്രൂപ്പിലെ ചര്‍ച്ചകള്‍ പോലും സൈബര്‍ ബുള്ളിയിങ് ചെയ്യരുതെന്നു പറയുന്ന ഒരു കൂട്ടരും, ബുള്ളിയിങ് ചെയ്യുന്നു എന്ന് ആരോപിക്കപ്പെടുന്നവരും തമ്മിലാണ്. പൊളിറ്റിക്കല്‍ ഐഡിയോളജി തമ്മിലാണ് ഏറ്റുമുട്ടുന്നത്. അല്ലാതെ മത്സരാര്‍ത്ഥികള്‍ കൊടുക്കുന്ന കണ്ടന്റ് അല്ല പല ചര്‍ച്ചക്കളുടെയും വിഷയം പോലും.

ഇത്രയും ബോര്‍ അടിച്ച സീസണ്‍ വേറെ ഇല്ല. ആഴ്ചയില്‍ രണ്ടു ദിവസം കൊണ്ടു വരുന്നതിനു പകരം, എല്ലാ ദിവസവും ലാലേട്ടന്റെ രണ്ടു റോസ്റ്റിംഗ് വീഡിയോ ഇടുക. ഓരോ ദിവസവും ഓരോരുത്തരെ ടാര്‍ഗറ്റ് ചെയ്ത് വീഡിയോ ഇടുക. ഇപ്പോള്‍ ഷോയില്‍ ഉള്ളതിനേക്കാള്‍ കണ്ടന്റ് അങ്ങനെ കിട്ടും.
ലാലേട്ടനെ കൊണ്ടുവരാന്‍ ബുദ്ധിമുട്ട് ആണേല്‍, നമ്മുടെ ഗ്രൂപ്പുകളില്‍ ഒക്കെ വരുന്ന വീഡിയോ പോസ്റ്റുകളും ട്രോളുകളും എഴുത്തുകളും ഒക്കെ മത്സരാര്‍ഥികളെ കാണിച്ചിട്ട് അവരെ ട്രിഗ്ഗര്‍ ചെയുക. അതില്‍ നിന്നും കണ്ടന്റ് ഉണ്ടാക്കുക.
ഇപ്പോള്‍ ഉള്ളതിനേക്കാള്‍ എന്റര്‍ടൈന്‍മെന്റ് കിട്ടും. അതുമല്ലെങ്കില്‍ കളിക്കാന്‍ അറിയുന്ന എന്നെപോലെയുള്ളവരെ അകത്തേക്ക് വിടുക. അവിടെ ഉള്ള എല്ലാത്തിന്റെയും ഫേക്ക് ഗെയിം ഒറ്റ ദിവസം കൊണ്ട് പൊളിച്ചു തരാം. കപ്പും ചായയും ഒന്നും വേണ്ട. ജസ്റ്റ് അതുങ്ങളെ പൊളിച്ചടുക്കാന്‍ ഉള്ള അവസരം മാത്രം... എന്നാണ് ഒരു ആരാധകന്‍ എഴുതിയിരിക്കുന്നത്.


Click it and Unblock the Notifications