For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിന്‍ കെട്ടാന്‍ പോവുന്ന പെണ്‍കുട്ടിയുമായി അവരെ താരതമ്യം ചെയ്യരുത്; ആശംസകള്‍ അറിയിച്ച് ഫാന്‍സ് ക്ലബ്ബും

  |

  ബിഗ് ബോസ് താരം റോബിന്‍ രാധകൃഷ്ണന്‍ വിവാഹിതനാവാന്‍ പോവുകയാണ്. ഷോയില്‍ വച്ച് ഉണ്ടായ പ്രണയം തകര്‍ന്നെങ്കിലും ഉടനെ തന്നെ വിവാഹിതനാവാന്‍ വീട്ടുകാരില്‍ നിന്നും പ്രഷര്‍ ഉണ്ടെന്നത് താരം മുന്‍പ് പറഞ്ഞിരുന്നു. ഒടുവില്‍ തന്റെ പ്രണയിനിയെ കണ്ടെത്തുകയും അധികം വൈകാതെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിരിക്കുകയാണ്.

  കഴിഞ്ഞ ദിവസം ഒരു പൊതുവേദിയില്‍ സംസാരിക്കവേയാണ് ആരാധകര്‍ക്ക് മുന്നില്‍ വിവാഹക്കാര്യം റോബിന്‍ വെളിപ്പെടുത്തിയത്. ഇത് സത്യമാണെന്ന് സ്ഥിരികരിച്ച് റോബിന്റെ ഫാന്‍സ് ഗ്രൂപ്പും രംഗത്ത് വന്നു. മുന്‍പ് ഈ വിഷയത്തില്‍ സ്ഥിരികരണം വരുമ്പോള്‍ അറിയിക്കാമെന്ന് അഡ്മിന്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ താരങ്ങള്‍ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് ഫാന്‍സ് ക്ലബ്ബ്.

  എന്റെ വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാവും. ഞാന്‍ വിവാഹം കഴിക്കാന്‍ പോവുന്ന ആളുടെ പേര് ആരതി പൊടി എന്നാണ് റോബിന്‍ പൊതുവേദിയില്‍ വിളിച്ച് പറഞ്ഞത്. പേര് പറയുന്നതിന് മുന്‍പ് തന്നെ ആരതിയല്ലേന്ന് ആരാധകര്‍ വിളിച്ച് ചോദിച്ചിരുന്നു. ഒടുവില്‍ ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ച റോബിനെ അഭിനന്ദിച്ച് കൊണ്ടാണ് ആരാധകരെത്തുന്നത്. ഒപ്പം ബിഗ് ബോസില്‍ സഹതാരമായി ഉണ്ടായിരുന്നവരെ വിമര്‍ശിക്കരുതെന്ന നിര്‍ദ്ദേശം കൂടി ഫാന്‍സ് ക്ലബ്ബ് മുന്നോട്ട് വെക്കുന്നുണ്ട്.

  Also Read: മുപ്പത് കഴിഞ്ഞിട്ടും വിവാഹമായില്ലേ? കല്യാണാലോചന നടത്തിയിരുന്നു, എല്ലാത്തിനും സമയമുണ്ടെന്ന് നടി സ്വാസിക വിജയ്

  റോബിന്‍ ഫാന്‍സ് ക്ലബ്ബിന്റെ അഡ്മിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്..

  'ഞാന്‍ നേരത്തെ പറഞ്ഞിരുന്നു വ്യക്തമായി ഒരു വിവരം ലഭിക്കാതെ റോബിന്‍-ആരതി വിവാഹത്തെ കുറിച്ച് ഒന്നും ഈ ഗ്രൂപ്പില്‍ പറയില്ലെന്ന്. എല്ലാം പറഞ്ഞ് സെറ്റായ സ്ഥിതിയ്ക്ക് ഈ ഗ്രൂപ്പിലും ഔദ്യോഗികമായി തന്നെ അറിയിക്കുന്നു. എല്ലാ ഡോക്ടര്‍ ഫാന്‍സും വന്ന് ആശംസകള്‍ അറിയിച്ചാലും..

  Also Read: മൂന്നോ നാലോ തവണ എന്നെ വിവാഹം കഴിപ്പിച്ചു; നിരവധി ഹണിമൂണുകളും, ഗോസിപ്പിനെ കുറിച്ച് നടന്‍ റെയ്ജന്‍

  NB: മറ്റൊരു കാര്യം. ദില്‍ഷയെയും ആരതിയെയും കമ്പെയര്‍ ചെയ്തുള്ളതും ദില്‍ഷയെ കുറ്റം പറയുന്നതുമായ കമന്റുകള്‍ ദയവായി ഇവിടെ ഇടരുത്. ഓരോ മനുഷ്യരും ഓരോ വ്യക്തിത്വങ്ങളാണ്. ദാമ്പത്യം എന്നാല്‍ 2 വ്യക്തികള്‍ തമ്മിലുള്ള മാനസികവും വൈകാരികവുമായ യോജിപ്പ് ആണ്. അല്ലാതെ പൊരുത്തക്കേടുകളെ കൂട്ടിക്കെട്ടലല്ല. ഡോക്ടര്‍ക്ക് പോലും ദില്‍ഷയോടു വിരോധം ഇല്ലെന്ന് കൂടി ഓര്‍ക്കുക.

  വിവാഹിതരാകാന്‍ പോകുന്ന ഡോക്ടര്‍ റോബിനും ആരതിക്കും ഡോ. റോബിന്‍ ഫ്രണ്ടസ് ആന്‍ഡ് ഫാമിലി ഗ്രൂപ്പിന്റെ എല്ലാ മംഗളങ്ങളും നേരുന്നു..' എന്നുമാണ് ഗ്രൂപ്പിന്റെ അഡ്മിന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  Also Read: അവർ തമ്മില്‍ ഇഷ്ടത്തിലാണ്, വിവാഹം കഴിക്കാനും തീരുമാനിച്ചു; റോബിനിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗുണം ഇതാണെന്ന് ആരാധകര്‍

  Recommended Video

  Dr. Robin - Arathy Podi Marriage?ആരതി പൊടിയുമായ കല്യാണം ഉറപ്പിച്ചത് ലാലേട്ടന്റെ വീട്ടിലോ?

  മലയാളം ബിഗ് ബോസിന്റെ നാലാം സീസണിലൂടെയാണ് റോബിന്‍ ശ്രദ്ധേയനാവുന്നത്. മത്സരത്തില്‍ വിജയിക്കാതെ പുറത്തായെങ്കിലും വിന്നറായവര്‍ക്ക് പോലും ലഭിക്കാത്ത ജനപ്രീതിയാണ് റോബിന് ലഭിച്ചത്. ബിഗ് ബോസിനകത്ത് പ്രണയം തുറന്ന് പറഞ്ഞെങ്കിലും സഹമത്സരാര്‍ഥിയായ താരം അത് നിഷേധിച്ചു. ഇതോടെ ആരതി പൊടി എന്ന യുവതിയുമായി റോബിന്‍ അടുപ്പത്തിലായി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നത് മുതല്‍ ആരാധകരും പ്രതീക്ഷയിലായിരുന്നു.

  English summary
  A Viral Social Media Post About Bigg Boss Fame Robin Radhakrishnan's Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X