ബിഗ് ബോസ് സമൂഹത്തിന് ആപത്ത് ആണെന്നൊക്കെ പറയുന്നവരുണ്ട്; ശരിക്കും കറുത്ത കുതിരകള്‍ ഇവരാണ്, കുറിപ്പ്
മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ കൂടി ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് സീസണുകളെയും കടത്തി വെട്ടുമോ ഇല്ലയോ എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതേ സമയം ബിഗ് ബോസ് സമൂഹത്തിന് ആപത്താണോ എന്ന ചോദ്യത്തിനുള്ള ഒരാവലോകനം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ബിഗ് ബോസ് ഗ്രൂപ്പില്‍ ഒരു നാരായണന്‍ എന്ന പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.
ഞാന്‍ കഴിഞ്ഞ 4 തവണയും ബിഗ് ബോസ് ഓള്‍മോസ്റ്റ് ഫുള്‍ എപ്പിസോഡുകള്‍ കാണാന്‍ ശ്രമിച്ചിട്ടുള്ള ആളാണ്. ഐ ലവ് ദി ഷോ. ഒരു പ്രത്യേക അഡിക്ഷനാണ് ബിഗ് ബോസ് തന്നിട്ടുള്ളത്. ഒരു എന്റര്‍ടൈന്‍മെന്റ് ഷോ ആയിട്ടാണ് ബിഗ് ബോസ് ഞാന്‍ കാണാറുള്ളത്. ഒരു മിസ്റ്റര്‍ പേഴ്‌സണാലിറ്റി മത്സരം ആയിട്ട് കാണാറില്ല.

ഏറ്റവും നല്ല മനുഷ്യന്‍, ഏറ്റവും പൊളിറ്റിക്കലി കറക്റ്റ് ആയ മനുഷ്യന്‍, ഏറ്റവും സാമൂഹ്യ നന്മ ഉള്ള മനുഷ്യന്‍ തുടങ്ങിയതൊന്നും അല്ല ബിഗ് ബോസ് വഴി തിരഞ്ഞെടുക്കപെടുന്നത്. ഷോയിലൂടെ ഏറ്റവും എന്റര്‍ടൈന്‍മെന്റ് തരുന്ന വ്യക്തി ആണ് വിന്നര്‍ ആകേണ്ടതെന്ന് വിശ്വസിക്കുന്നു. അങ്ങനെ ആര് ഷോയില്‍ ഏറ്റവും എന്റര്‍ടെയിന്‍മെന്റ് വാല്യൂ തരുന്നുവോ അവരെ സപ്പോര്‍ട്ട് ചെയ്യാറുണ്ട്.
ആ ബിഗ് ബോസ് ഷോ കഴിഞ്ഞാല്‍ ആ ആരാധനയും കാര്യങ്ങളും അവിടെ നിര്‍ത്തും. പിന്നെ അവരുടെ പിന്നാലെ പോയി സപ്പോര്‍ട്ട് ചെയ്യാനോ അവരുടെ പേഴ്‌സണല്‍ കാര്യങ്ങളില്‍ ചര്‍ച്ച നടത്തി ഫാന്‍ ഓര്‍ഗാസം അടിക്കാനോ ശ്രമിക്കാറില്ല. ഈ കഴിഞ്ഞ സീസണുകള്‍ ഒന്ന് വെറുതെ വിലയിരുത്തുകയാണ്.
ബിഗ് ബോസ് സീസണ്‍ 1
ഇതുവരെ നടന്ന സീസണുകളില്‍ ഏറ്റവും ഇഷ്ടപെട്ടത് ബിഗ് ബോസ് സീസണ്‍ 1 ആണ്. സാബുമോന്‍ തന്നെ ആയിരുന്നു ഫേവറൈറ്റ് മത്സരാര്‍ഥി. സാബുമോനെ പോലെയുള്ള ഒരു മത്സരാര്‍ഥി ഇനി ജനിച്ചു വരേണ്ടി വരും എന്ന് തോന്നുന്നു. ടാസ്‌കുകളില്‍ ആയാലും, സംസാരിക്കുന്ന കാര്യങ്ങളില്‍ ആയാലും, ഗെയിമുകളുടെ തന്ത്രങ്ങളില്‍ ആയാലും സാബു മോന്‍ കിങ് ആയിരുന്നു. ഗംഭീര പെര്‍ഫോമന്‍സ് ആയിരുന്നു അദ്ദേഹം കാഴ്ച വെച്ചത്.
രഞ്ജിനിയുമായുള്ള സൗഹൃദം, പോലീസ് കുറ്റന്വേഷണത്തിലെ വിജയം ഇതൊക്കെ ഗൂഗിള്‍ സാബുവിന്റെ ഗെയിമിങ് മികവ് ഉയര്‍ത്തി കാണിക്കുന്നു. നല്ല മത്സരാര്‍ഥികള്‍ ആയിരുന്നു. ശത്രുതയുമായി വന്ന രഞ്ജിനി ഹരിദാസ് അവസാനം തിരികെ ഇറങ്ങുമ്പോള്‍ ഏറ്റവും അഡ്മിയര്‍ ചെയ്തിരുന്നത് സാബുമോനെ ആയിരുന്നു. സാബുവിന് പുറമെ പേളി മാണി, ഷിയാസ്,ബഷീര്‍, രഞ്ജിനി, അര്‍ച്ചന, സുരേഷ് തുടങ്ങിയ വളരെ മികച്ച മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു ആ സീസണില്‍. ഷിയാസും പേളിയും ബഷീര്‍ ബഷിയും ഒക്കെ കിടിലന്‍ മത്സരാര്‍ഥികള്‍ ആയിരുന്നു.
ഈ സീസണിലെ 'കറുത്ത കുതിര' സീരിയല്‍ നടി അര്‍ച്ചന സുശീലന്‍ ആയിരുന്നു. മലയാളം അത്ര വശമില്ലാതിരുന്ന അര്‍ച്ചന ആദ്യദിവസം മുതല്‍ 91ആം ദിവസം പുറത്താകുന്നതു വരെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന മത്സരാര്‍ഥി ആയിരുന്നു അര്‍ച്ചന എന്നതും ചിന്തിക്കേണ്ടതാണ്. എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റിയാണ് അര്‍ച്ചന ബിഗ് ബോസ് ഹൗസില്‍ 7ആം സ്ഥാനത് ഫിനിഷ് ചെയ്തത്.

ബിഗ് ബോസ് സീസണ്‍ : 2
ബിഗ് ബോസ് സീസണ്‍ 2 ഏറ്റവും ഇഷ്ടപ്പെട്ട മത്സരാര്‍ഥി രജിത് കുമാര്‍ ആയിരുന്നു. ആ സീസണ്‍ കൊറോണ കാരണം വിന്നര്‍ ഉണ്ടായില്ല. 75 ദിവസം കഴിഞ്ഞപ്പോള്‍ നിര്‍ത്തേണ്ടതായി വന്നു. ഒരു പക്ഷേ ഒരു മത്സരാര്‍ഥിയ്ക്ക് വേണ്ടി ഇത്രേയുമധികം വൈകാരികമായി ഇത്രേയുമധികം മലയാളി പ്രേക്ഷകര്‍ ചിന്തിച്ച ഒരു സീസണ്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് പറയാം. രജിത് കുമാറിന്റെ മുന്നേയുള്ള ഐഡിയോളജിസിനോട് ഏറ്റവും അധികം എതിര്‍പ്പുള്ള ഒരു വ്യക്തിയാണ് ഞാന്‍.
പക്ഷെ ആ ഷോയില്‍ പുള്ളിയുടെ ഗെയിം സ്ട്രാറ്റജി അപാരം ആയിരുന്നു. അറിഞ്ഞോ അറിയാതെയോ പുള്ളി ഗെയിമില്‍ കാണിച്ചതൊക്കെ കിടിലന്‍ തഗ്ഗ്‌സ് ആയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് ഇത്രയും ആരാധകര്‍ ആ സീസണില്‍ ഉണ്ടായിരുന്നത്. അതോടൊപ്പം അദ്ദേഹത്തിനൊപ്പം നില്‍ക്കാവുന്ന ഒരു എതിരാളി ആ സീസണില്‍ ഉണ്ടായിരുന്നില്ല.
Conjunctivitis ഹൗസില്‍ പിടിപെടുകയും കുറേപേര്‍ അതുമായി ബന്ധപ്പെട്ട് പുറത്ത് പോയി തിരികെ വന്നപ്പോള്‍ പുറത്ത് പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞതും തിരിച്ചു വന്ന് അതിനനുസരിച്ചു കളിക്കാന്‍ തുടങ്ങിയതും രസംകൊല്ലി ആയി. പവന്‍- രജിത് കൂട്ടുകെട്ട് സൂപ്പര്‍ ആയിരുന്നു. ആര്യയുമായി രജിത് കുമാറിന് ഉണ്ടായിരുന്ന വഴക്കുകള്‍ പുറത്തുണ്ടാക്കിയ ഇംപാക്ട് വളരെ വലുതായിരുന്നു. അവസാനം ഒരു ഊളത്തരം കാണിച്ചതു കൊണ്ട് രജിത് കുമാര്‍ അര്‍ഹമായി പുറത്തായി.
കൊറോണ കാരണം വിന്നര്‍ ഇല്ലാതിരുന്ന സീസണ്‍ പക്ഷേ ഓര്‍മ്മിക്കപ്പെടുന്നത് രജിത് കുമാറിലൂടെ ആയിരുന്നു. രജിത് കുമാറിനെ പുറത്താക്കിയ എപ്പിസോഡ് സംപ്രേക്ഷണം ചെയ്ത രാത്രിയില്‍ ഏഷ്യാനെറ്റിനോടുള്ള പ്രതിഷേധ സൂചകമായി 55 ഇഞ്ചിന്റെ ടിവി 'ഏഷ്യാനെറ്റ് ഇനി കാണില്ല' എന്നു പറഞ്ഞു എറിഞ്ഞുപൊട്ടിച്ച ചേട്ടനെ ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. അദ്ദേമൊക്കെ ഇപ്പോ എവിടാണോ എന്തോ.
ഈ സീസണിലെ കറുത്ത കുതിര ആര്‍ജെ രഘു ആയിരുന്നു. ടാസ്‌കുകളില്‍ ഒക്കെയും അമ്പേ പരാജയം ആയിട്ടും ഒരു കോഴിക്കോടുകാരന് മാത്രം സാധിക്കാവുന്ന വായ്താളം കൊണ്ട് കുറച്ചൊക്കെ ആരാധകരെ ഉണ്ടാക്കാന്‍ രഘുവിനു സാധിച്ചു. ആദ്യ ദിനങ്ങളില്‍ ഔട്ട് ആകുമെന്ന് ധരിച്ചിരുന്ന രഘു ഒരു പക്ഷേ രജിത് കുമാര്‍ ഔട്ട് ആയതിന് ശേഷവും ബിഗ് ബോസ് തുടര്‍ന്നിരുന്നെങ്കില്‍ വിന്നര്‍ ആയേനെ എന്ന് തോന്നിയിട്ടുണ്ട്.
ബിഗ് ബോസ് സീസണ്‍ : 3
ബിഗ് ബോസ് സീസണ്‍ 3 ഏറ്റവും ഇഷ്ടപ്പെട്ട മത്സരാര്‍ഥി മണിക്കുട്ടന്‍ ആയിരുന്നു. അദ്ദേഹം തന്നെയായിരുന്നു വിന്നര്‍. രജിത് കുമാറിന്റെ സ്ട്രാറ്റജി ഫോളോ ചെയ്ത് ഒറ്റപ്പെടല്‍ തന്ത്രങ്ങള്‍ പുറത്തെടുത്ത ഫിറോസ് ഖാന്‍ ദയനീയമായി പുറത്താക്കപെടുന്ന കാഴ്ച കണ്ട ഈ സീസണ്‍ സ്വതവേ ബോര്‍ ആയിരുന്നു. അലക്ക് ടാസ്‌ക്കും സര്‍വകലാശാലയും രസമായിരുന്നു. സീസണ്‍ വിന്നര്‍ ആയ മണിക്കുട്ടന്‍ പോലും വിജയിക്കാന്‍ അര്‍ഹന്‍ ആണോന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയേണ്ടിവരും.
അവസാനമായപ്പോഴേക്കും ഷോ ക്വിറ്റ് ചെയ്ത് പോയ മണിക്കുട്ടനെ പിന്നീട് ഷോയിലേക്ക് തിരികെകൊണ്ട് വന്ന് വിജയിപ്പോയിച്ച പോലെയാണ് തോന്നിയത്. ആ സീസണിലും നല്ല തണ്ടിക്ക് തണ്ടി ആയ എതിരാളികള്‍ ഇല്ലായിരുന്നു എന്നതാണ് പരാജയ കാരണം. സായി, അനൂപ്, ഋതു, നോബി, ഡിംപല്‍, കിടിലന്‍ ഫിറോസ് തുടങ്ങിയവരായിരുന്നു പ്രധാന മത്സരാര്‍ഥികള്‍. ആരും തന്നെ ഒരു പരിധിവിട്ട് എന്റര്‍ടെയിനിങ് ആയിരുന്നില്ല.
ഫിറോസ് ഖാന്‍ അങ്ങനെ ആയിരുന്നെങ്കില്‍ കൂടി ഭയങ്കര ടോക്‌സിക് ആയിരുന്നു എന്നത് നെഗറ്റീവ് അടിച്ചു. ആദ്യത്തെ 50 ദിവസം മണിക്കുട്ടന്‍ മികച്ച പ്രകടനം ആയിരുന്നെങ്കിലും അവസാനം ആയപ്പോഴേക്കും ബോറിങ് ആയി. അങ്ങനെ മൊത്തത്തില്‍ ഒരു തണുത്ത സീസണ്‍ ആയിരുന്നു ഇത്.
ഈ സീസണിലെ കറുത്ത കുതിര ഒരേയൊരു അനൂപ് ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് അനൂപ് ഇത്രയും മികച്ച പെര്‍ഫോമന്‍സ് നടത്തിയത്. ഫിറോസ് ഖാനുമായുള്ള പ്രശ്‌നങ്ങളില്‍ എല്ലാം സ്‌കോര്‍ ചെയ്തത് അനൂപായിരുന്നു. ഗെയിമുകളില്‍ എല്ലാം തകര്‍പ്പന്‍ പ്രകടനവും. മറ്റ് വമ്പന്മാരെ എല്ലാം മലര്‍ത്തിയടിച്ചു ഫൈനല്‍ സ്‌റ്റേജില്‍ എത്തിയ അനൂപ് ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു.
ബിഗ് ബോസ് സീസണ്‍ : 4
ബിഗ് ബോസ് സീസണ്‍ 4 ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ഥി ബ്ലെസ്ലി ആയിരുന്നു. ദില്‍ഷ ആയിരുന്നു സീസണ്‍ വിജയിച്ചത്. നല്ലൊരു സീസണ്‍ ആയിരുന്നു ഇത്. സീസണ്‍ ഓഫ് കളേഴ്‌സ് എന്ന തീം പോലെ വളരെ വത്യസ്തനായ മത്സരാര്‍ഥി ആയിരുന്നു. റോബിന്‍ രാധാകൃഷ്ണന്‍ - ജാസ്മിന്‍ - റിയാസ് ഫൈറ്റ് തന്നെയായിരുന്നു ഈ സീസണിലെ ഏറ്റവും വിനോദത്തിന് വാല്യൂ നല്‍കിയത്. തുടക്കത്തില്‍ റോബിനെ ഇഷ്ടമായിരുന്നു എങ്കിലും ടോക്‌സിറ്റി കൂടിയപ്പോള്‍ പിന്നീട് അത് ജാസ്മിനിലേക്ക് മാറി.
പിന്നെ ജാസ്മിനും ടോക്‌സിറ്റി കൂടിയപ്പോള്‍ അത് ബ്ലെസിലിയിലേക്കും മാറി. എങ്കില്‍കൂടി ബ്ലെസ്ലിയോടും മറ്റ് സീസണുകളില്‍ ഉള്ളവരോടുള്ളത് പോലെ ഒരു ഇഷ്ടം ഇല്ലായിരുന്നു. ബ്ലെസ്ലിക്ക് കുറച്ചു അമിത വിധേയത്വം കൂടുതലായി തോന്നി. ഒട്ടും പ്രതീക്ഷിക്കാതെ ആയ സീസണ്‍ ആയിരുന്നു ഇത്. ബാക്കി സീസണുകളില്‍ ഒക്കെയും വിജയിയെ ഒരു 80 ഡെയ്സ് കഴിഞ്ഞാല്‍ ഏകദേശം മനസിലായിരുന്നു. പക്ഷേ ഇതില്‍ റോബിനും ജാസ്മിനും ഷോയില്‍ നിന്നും പോയതോടെ ആര് വിജയിക്കും എന്ന കണ്‍ഫ്യൂഷനില്‍ ആയിരുന്നു.
റോബിനും ജാസ്മിനും മത്സരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ ആരെങ്കിലും വിജയിച്ചേനെ എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ അവര്‍ രണ്ട് പേരും പുറത്ത് പോയത് കണ്‍ഫ്യൂഷന്‍ ജനിപ്പിച്ചു. ഏവരെയും ഞെട്ടിച്ചുകൊണ്ട് ദില്‍ഷ പ്രസന്നന്‍ വിജയിച്ചു. റോബിന്റെ ഫാന്‍സ് വോട്ട് മറിച്ചത് കൊണ്ട് വിജയിച്ചതെന്ന് പറയപ്പെടുമ്പോഴും (സത്യമാണെന്ന് തോന്നിയിട്ടുണ്ട്) ടാസ്‌കുകളില്‍ എല്ലാം ദില്‍ഷയുടേത് മിന്നുന്ന പ്രകടനം ആയിരുന്നു എന്നതും ഓര്‍ക്കുന്നു.
ഈ സീസണിലെ കറുത്ത കുതിര റിയാസ് ആയിരുന്നു. റിയാസ് വരുമ്പോള്‍ ആരും കരുതിയിരുന്നില്ല അദ്ദേഹം ഇത്രയും ആരാധകരെ സൃഷ്ടിക്കും എന്ന്. സോഷ്യല്‍ മീഡിയ വഴി ഒരുപാട് ഫാന്‍സ് റിയാസിന് കിട്ടി. നിലപാടുകള്‍ കൊണ്ടും എന്റര്‍ടൈന്‍മെന്റ് വാല്യൂ കൊണ്ടും റിയാസ് മിന്നുന്ന പ്രകടനം തന്നെയാണ് ഹൗസില്‍ കാഴ്ചവെച്ചത്.
ലോകമെമ്പാടും ഉള്ള ഒരു എന്റര്‍ടൈന്‍മെന്റ് ഷോ ആണ് ബിഗ് ബോസ്. 16 വര്‍ഷങ്ങള്‍ ആയി ഹിന്ദിയില്‍ നടക്കുന്നു. ബിഗ് ബോസ് ഷോ ഇഷ്ടപ്പെടാതെ ഇരിക്കാം. അതൊക്കെ വ്യക്തിപരമാണ്. പക്ഷേ ഇത് കാണുന്നവരെ ഒക്കെ പുച്ഛിക്കുന്ന തരത്തില്‍ സംസാരിക്കുന്നവരെ കണ്ടിട്ടുണ്ട്. അവരൊക്കെ പൊട്ടകിണറ്റിലെ തവളകള്‍ ആയി മാത്രമേ കണ്ടിട്ടുള്ളു.
ബിഗ് ബോസ് സമൂഹത്തിന ആപത്ത് ആണെന്നൊക്കെ പറയുന്നവരും ഉണ്ട്. ഇതൊരു എന്റര്‍ടെയിമെന്റ് പ്രോഗ്രാം ആണ്. സിനിമ, സീരിയല്‍ ഒക്കെ പോലെ പ്രേക്ഷകനെ രസിപ്പിക്കാനുള്ള ഒരു ഷോ. അല്ലാതെയൊന്നും അല്ല ബിഗ് ബോസ്. പുച്ഛിക്കുകയും ഇതിന്റെ കൂടെ ബിഗ് ബോസ് സ്ഥിരമായി കാണുകയും ചെയ്യുന്നവരും ഉണ്ട് എന്നതും ഒരു വസ്തുതയാണ്. ഈ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. ഈ ആശയങ്ങളോട് വിരോധം ഉള്ളവരുണ്ടാകാം, എതിര്‍പ്പുണ്ടാകുന്നവര്‍ ഉണ്ടാകാം. അവരുടെ അഭിപ്രായവും ബഹുമാനിക്കുന്നു. - നാരായണന്‍


Click it and Unblock the Notifications