പേരുപോലെ നീ ഇരുളിൽ തെളിയുന്ന വെളിച്ചമാവുക, മകളുടെ പേരിനെ കുറിച്ച് പേളി...

ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ച് കേൾക്കുമ്പോൾ മലയാളി പ്രേക്ഷകർക്ക് ആദ്യം ഓർമ വരുന്നത് പേളിമാണിയുടേയും ശ്രീനീഷിന്റേയും പ്രണയമാണ്. ഷോയിലൂടെ കണ്ടുമുട്ടി പിന്നീട് ജീവിതത്തിൽ ഒന്നാവുകയായിരുന്നു. മലയാളി പ്രേക്ഷകർ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. ഇപ്പോഴിത ജീവിതത്തിലെ പുതിയ ഘട്ടത്തിൽ എത്തി നിൽക്കുകയാണ് താരങ്ങൾ.

pearly manney-srinish

പേളിമാണിയേയും കുടുംബാംഗങ്ങളേയും പോലെ പ്രേക്ഷകരും പേളിഷിന്റെ മാലാഖ കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയായിരുന്നു. കാത്തിരിപ്പിനൊടുവിൽ മാർച്ച് 20 ന് ഇവർക്കൊരു പെൺകുഞ്ഞ് ജനിക്കുകയായിരുന്നു. ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരോട് പങ്കുവെയ്ക്കുന്ന പേളിഷ് ദമ്പതിമാർ വളരെ സന്തോഷത്തോടെയാണ് കുഞ്ഞ് ജനിച്ച വിവരവും മകളുടെ വിശേഷങ്ങളും പങ്കുവെച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്‌റെ പേരിടൽ ചടങ്ങ് . നില എന്നാണ് മലാഖ കുഞ്ഞിന്റെ പേര്. മകളുടെ പേര് പേളിയും ശ്രീനീഷും ആരാധകർക്കായി പങ്കുവെച്ചിരുന്നു. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പേര് വെളിപ്പെടുത്തിയത്. "അവൾ വന്നിട്ട് 28 ദിവസമായി. അവൾ ഞങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞതും സുന്ദരവുമാക്കി. മമ്മിയും ഡാഡിയും അവളെ ഒരുപാട് സ്നേഹിക്കുന്നു," പേര് പങ്കുവെച്ച് കൊണ്ട് പേളി കുറിച്ചു. ശ്രീനീഷും മകളുടെ പേര് പങ്കുവെച്ചിരുന്നു. ഇപ്പോഴിത മകളുടെ പേരിനെ കുറിച്ചുള്ള കഥ പങ്കുവെച്ച് പേളി മാണി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേളി വാചാലയായത്.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

നടിയുടെ വാക്കുകൾ ഇങ്ങനെ...കുറച്ച് നാളുകൾക്ക് മുമ്പ് അവർ ആകാശത്ത് തെളിഞ്ഞ ചന്ദ്രക്കലയെ ഒരുമിച്ച് കൈകോർത്ത് പിടിച്ച് നോക്കി നിന്നിരുന്നു. അവൻ അതിൽ മുത്തശ്ശിക്കഥയിലെ മുയലിനെ കണ്ടപ്പോൾ അവൾ കണ്ടത് മദർ മേരിയെ. അന്ന് കോർത്തു പിടിച്ച ആ കൈകളിൽ ഇന്ന് അവരുടെ "നിലാവ് " ഇരിക്കുന്നു... കുഞ്ഞേ... പേരുപോലെ നീ ഇരുളിൽ തെളിയുന്ന വെളിച്ചമാവുക. അച്ഛന്റേയും അമ്മയുടേയും നിലാകുരുന്നേ നിന്നെ ഞങ്ങളും സ്നേഹിക്കുന്നു-പേളി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പേളിഷ് ദമ്പതികൾക്കും കുഞ്ഞ് നിലയ്ക്കും ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X