പ്രണവ് മോഹന്‍ലാലിനോട് ആ സമയത്ത് ഒടുക്കത്തെ ക്രഷ് ആയിരുന്നു; സഹോദരി കബളിപ്പിച്ചതിനെ കുറിച്ച് ക്രിതിക

രാജാവിന്റെ മകന്‍ എന്ന ലേബലിലാണ് പ്രണവ് മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നായകനായി പ്രണവ് എത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലെ നായക വേഷം പ്രണവിനെ ജനപ്രിയനാക്കി. ഈ വര്‍ഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പിറന്ന ഹൃദയത്തിലൂടെ ആരെയും മയക്കുന്ന സൂപ്പര്‍ ഹിറ്റ് സിനിമ സമ്മാനിച്ചിരിക്കുകയാണ് താരപുത്രന്‍.

പ്രണവിനെ വിവാഹം കഴിക്കണമെന്നും ഇഷ്ടമുണ്ടെന്നുമൊക്കെ പറഞ്ഞ് യുവനടിമാര്‍ അടക്കം നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. അതിലൊരാള്‍ നടി കൃതികയാണ്. ആദി എന്ന ചിത്രത്തില്‍ പ്രണവിനൊപ്പം കൃതികയും അഭിനയിച്ചിരുന്നു. നായകനോട് ഇഷ്ടം തോന്നി വീട്ടില്‍ വരുന്ന അയല്‍ക്കാരി പെണ്‍കുട്ടിയുടെ വേഷമായിരുന്നു നടിയ്ക്ക്. ഒന്നിച്ചഭിനയിക്കുന്ന കാലത്ത് പ്രണവിനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്ന് നടി മുന്‍പും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ എം ജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിലൂടെ വീണ്ടും പ്രണവിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് കൃതിക സംസാരിച്ചിരിക്കുകയാണ്.

ആ സമയത്ത് പ്രണവിനോട് ഭയങ്കര ക്രഷ് തോന്നിയിരുന്നു

ആ സമയത്ത് പ്രണവിനോട് ഭയങ്കര ക്രഷ് തോന്നിയിരുന്നു. പക്ഷേ പുള്ളിയോട് ആ കാര്യം പറഞ്ഞിരുന്നില്ല. അതുമായി ബന്ധപ്പെട്ട് ഒരു ഇന്‍സിഡന്റ് ഉണ്ടായി. പത്താം ക്ലാസ് കഴിഞ്ഞിരിക്കുമ്പോള്‍ എനിക്ക് അപ്പന്റിക്സിന്റെ ഓപ്പറേഷന്‍ നടത്തി. ആ സമയത്ത് ആദി സിനിമ കഴിഞ്ഞിരിക്കുകയാണ്. സഡേഷനില്‍ തന്നെയായത് കൊണ്ട് ഒരു ബോധവുമില്ല. അങ്ങനെ റൂമിലേക്ക് മാറ്റുന്ന സമയത്ത് എന്റെ ചേച്ചി വന്നിട്ട് ദേ, പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ട്. നോക്കാന്‍ പറഞ്ഞു. ആ സമയത്ത് ഞാന്‍ ചാടി ഒരു എഴുന്നേല്‍ക്കല്‍ ആയിരുന്നു. കാരണം ആ സമയത്ത് അത്രയും ക്രഷ് തോന്നി.

പ്രണവ് ഭയങ്കര നല്ല മനുഷ്യനാണ്. വളരെ പാവമാണ്

പ്രണവ് ഭയങ്കര നല്ല മനുഷ്യനാണ്. വളരെ പാവമാണ്. എപ്പോഴും പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന മുഖമാണ്. നന്നായി ഗിത്താര്‍ വായിക്കും. മറ്റുള്ളവരില്‍ നിന്നൊക്കെ വ്യത്യസ്തമായ സ്വഭാവമാണെന്ന് പറയാം. അന്നേരം ചെറിയൊരു ഇഷ്ടം തോന്നുന്നത് സ്വഭാവികമാണല്ലോ എന്ന് കൃതിക ചോദിക്കുന്നു. അന്നേരം ചേച്ചി എന്നോട് പറ്റിക്കാന്‍ പറഞ്ഞതാണ്. ബോധം പോലും ഇല്ലായിരുന്ന താന്‍ പ്രണവ് മോഹന്‍ലാല്‍ എന്ന പേര് കേട്ടതോടെ ചാടി എഴുന്നേല്‍ക്കുകയായിരുന്നു എന്നാണ് നടി പറയുന്നത്.

 പ്രണവ് മോഹന്‍ലാലിന് വേണ്ടി ഒരു പാട്ടും താരം പാടി

അതേ സമയം പ്രണവ് മോഹന്‍ലാലിന് വേണ്ടി ഒരു പാട്ടും താരം പാടി. എംജി ശ്രീകുമാറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' എന്ന പാട്ട് നടി പാടിയത്. പിന്നീട് ഇപ്പോള്‍ കോണ്‍ടാക്ട് ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് 'ഇപ്പോള്‍ ബെര്‍ത്ത് ഡേ യ്ക്ക് ഞാന്‍ മെസേജ് ഓക്കെ അയക്കും. അതിനുള്ള മറുപടിയും തരാറുണ്ടെന്ന് കൃതിക പറയുന്നു. എങ്കില്‍ പിന്നെ അതങ്ങ് നോക്കണോ എന്ന എംജിയുടെ ചോദ്യത്തിന് അയ്യോ വേണ്ട എന്നായിരുന്നു മറുപടി.

Recommended Video

Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam
അഭിനേത്രി, മോഡല്‍, ഗായിക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചു

വില്ലാളി വീരന്‍ എന്ന സിനിമയിലൂടെ 2014 ല്‍ ആണ് കൃതിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ആദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായി. 2018 ല്‍ പുറത്തിറങ്ങിയ മന്ദാരം എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അഭിനേത്രി, മോഡല്‍, ഗായിക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ് നടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X