'കുടുംബവിളക്കി'ലെ വേദികയ്ക്ക് വീണ്ടും മാറ്റം! ഇനി 'ആകാശഗംഗ 2'ലെ യക്ഷി
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്. തിങ്കൾ മുതൽ വെളളിവരെ രാത്രി 8 മണിക്ക് ഏഷ്യനെറ്റിലാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്. ഈ അടുത്തിടെ റേറ്റിങ്ങിൽ ആദ്യം സ്ഥാനത്ത് ഇടം പിടിച്ചിരുന്നു. സിദ്ധാർഥ് മേനോൻ എന്ന ബിസിനസുക്കാരന്റേയും ഭാര്യ സുമിത്രയുടേയും കുടുംബ ജീവിതത്തിലൂണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. കുടുംബവിളക്കിലെ മറ്റൊരു പ്രത്യേകത നടി മീര വാസുദേവ് ആണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മീര കുടുംബവിളക്കിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുനത്. കൃഷ്ണകുമാര്‍, ശ്രീജിത്ത് വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ് തുടങ്ങിയവാരണ് മറ്റ് പ്രധാന താരങ്ങളെ ഇവതരിപ്പിക്കുന്നത്.

മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നോട്ട് പോകുന്നത്. സുമിത്രയുടെ ഭാർത്താവ് സിദ്ധാർഥ് മേനോനും കൂടെ ജോലി ചെയ്യുന്ന വേദിക എന്ന സ്ത്രീയുമായുളള അടുപ്പവും ഇവ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് പരമ്പരയുടെ പശ്ചാത്തലം. സിദ്ധാർഥ് മേനോൻ ആയി എത്തുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. അമേയ നായർ ആണ് വേദികയായി എത്തിയിരുന്നത്. ഈ കഥാപാത്രത്തിൽ നിന്ന് അമേയ മാറിയിരിക്കുകയാണ്.തിരുവോണം നാളിൽ ഒരു മണിക്കൂര്‍ നീണ്ടു നിന്ന മെഗാ എപ്പിസോഡിലായിരുന്ന പുതിയ വേദിക എത്തിയിരിക്കുന്നത്.
അമേയ നായർക്ക് പകരം നടി ശരണ്യ ആനന്ദാണ് ഇപ്പോള്‍ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ശരണ്യ. തമിഴ് പരമ്പരയിലൂടെ ചുവട് വെച്ച് താരം മലയാള സിനിമയിൽ സജീവമാകുകയായിരുന്നു. മോഹൻലാൽ ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്സിലൂടെ സിനിമയിൽ ചുവട് ഉറപ്പിച്ച താരം അച്ചായൻസ്, ചങ്ക്‌സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നിവയിൽ അഭിനയിച്ചിരുന്നു. ആകാശഗംഗയിലെ ചുടലയക്ഷി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അഭിനയത്രി മാത്രമല്ല മോഡലും കോറിയോഗ്രാഫറും കൂടിയാണ് ശരണ്യ. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്‌റ്റന്‍റ് കൊറിയോഗ്രാഫർ ആയി എത്തിയിട്ടുമുണ്ട്.
ഇത് മൂന്നാം തവണയാണ് വേദിക എന്ന കഥാപാത്രം മാറുന്നത്. പരമ്പര ആരംഭിച്ചപ്പോൾ തെന്നിന്ത്യൻ താരം ശ്വേത വെങ്ക്ട് ആയിരുന്നു വേദികയായി എത്തിയത്. 56 എപ്പസോഡിൽ മാത്രമായിരുന്ന ശ്വേത വേദിക ആയത്. പിന്നീട് അമേയ നായർ ഈ കഥാപാത്രത്തിലേയ്ക്ക് എത്തുകയായിരുന്നു. 110 എപ്പിസോഡുവരെ അമേയ ആയിരുന്നു വേദിക. ഇപ്പോൾ നടിയും പരമ്പരയിൽ നിന്ന് പിൻമാറിയിട്ടുണ്ട്.


Click it and Unblock the Notifications