പ്രണവിനെയല്ലാതെ വേറെയാരെയും കിട്ടത്തില്ല! മരക്കാറിലേക്ക് താരപുത്രന്‍ എത്തിയത് ഇങ്ങനെ! വീഡിയോ വൈറല്‍!

ബാലതാരമായി വിസ്മയിപ്പിച്ച പ്രണവ് മോഹന്‍ലാല്‍ ഭാവിയില്‍ നായകനായി എത്തുമെന്ന് ആരാധകര്‍ അന്നേ പ്രവചിച്ചിരുന്നു. ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെയായിരുന്നു അത് സംഭവിച്ചത്. അസാമാന്യ അഭിനയമികവെന്ന് വിലയിരുത്താനാവില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളിലെ മികവിനായിരുന്നു താരപുത്രന്‍ കൈയ്യടി നേടിയത്. കുട്ടിക്കാലം മുതലേയുള്ള പാര്‍ക്കൗര്‍ പരിശീലനമായിരുന്നു അപ്പുവിന് സഹായമായത്. രണ്ടാമത്തെ ചിത്രത്തിനായി സര്‍ഫിങ്ങ് പരീശിലനും പ്രണവ് നടത്തിയിരുന്നു.

അരുണ്‍ ഗോപി ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെയായിരുന്നു പിന്നീട് പ്രണവ് എത്തിയത്. വന്‍പ്രതീക്ഷകളോടെയായിരുന്നു ചിത്രമെത്തിയതെങ്കിലും ആരാധകര്‍ തൃപ്തരായിരുന്നില്ല. ഇക്കാര്യത്തില്‍ സംവിധായകനും അതൃപ്തനായിരുന്നു. അടുത്തതായി പ്രണവ് അഭിനയിക്കുന്ന സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു പിന്നീട് അരങ്ങേറിയത്. പ്രിയദര്‍ശനൊപ്പം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രണവും ഉണ്ടെന്നുള്ള വിവരങ്ങള്‍ക്ക് പിന്നാലെയായാണ് പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ എത്തിയത്. കുഞ്ഞാലി മരക്കാറുടെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലേക്ക് പ്രണവിനെ സ്വീകരിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

Pranav Mohanlal

മോഹന്‍ലാല്‍ ചിത്രങ്ങളുടെ വിജയാഘോഷവും വരാനിരിക്കുന്ന സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങളുമൊക്കെ പങ്കുവെച്ച പരിപാടിയായ ആശീര്‍വാദത്തോടെ ലാലേട്ടനില്‍ പ്രിയദര്‍ശനും പങ്കെടുത്തിരുന്നു. കുഞ്ഞുകുഞ്ഞാലിയായിട്ട് അഭിനയിക്കാന്‍ ഇന്ത്യന്‍ സിനിമയില്‍്ത്തന്നെ തനിക്ക് വേറെയാരെയും തനിക്ക് കിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വേദിയിലേക്കെത്തിയ പ്രണവിനെ ചേര്‍ത്തുപിടിച്ചായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആശീര്‍വാദത്തോടെ ലാലേട്ടന്‍ പരിപാടി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുമെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. പരിപാടിയുടെ പ്രമോ വീഡിയോയും പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X