ആര്യ ചെയ്തത് കൊടും ചതി! എങ്കെ വീട്ടു മാപ്പിളൈ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ അബര്‍നദിയുടെ മാസ് ഡയലോഗ്!
തമിഴ് നടന്‍ ആര്യ ആരെ വിവാഹം കഴിക്കുമെന്നറിയാനുള്ള ആകാംഷയായിരുന്നു എല്ലാവര്‍ക്കും. ഒടുവില്‍ കേരളത്തിലെയും തമിഴിലെയും ടെലിവിഷന്‍ പ്രേക്ഷകര്‍ ഒരുപോലെ കാത്തിരുന്ന വിധി വന്നിരിക്കുകയാണ്. എങ്കെ വീട്ടു മാപ്പിളെ പരിപാടിയിലൂടെയും ആര്യയ്ക്ക് തന്റെ വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല...
ഇന്നലെയായിരുന്നു എങ്കെ വീട്ടു മാപ്പിളൈയുടെ ഗ്രാന്‍ഡ് ഫിനാലെ. പതിനാറ് പേരുമായി ആരംഭിച്ച പരിപാടിയില്‍ അവസാനം വരെയുണ്ടായിരുന്നത് മൂന്ന് പേരായിരുന്നു. മൂവരും വിവാഹത്തിന് തയ്യാറെടുത്തായിരുന്നെങ്കിലും അതില്‍ ആരെയും കെട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ആര്യയുടെ മറുപടി. ഇതോടെ വീണ്ടും പരിപാടി ചര്‍ച്ചയായിരിക്കുകയായിരുന്നു. ഫിനാലെ കാണാന്‍ പരിപാടിയിലെ മത്സരാര്‍ത്ഥിയായിരുന്ന അബര്‍നദിയുമുണ്ടായിരുന്നു. ആര്യയുടെ തീരുമാനം പറഞ്ഞതോടെ അബര്‍നദി ഷോയില്‍ സംസാരിച്ചത് വൈറലായിരിക്കുകയാണ്.

എങ്കെ വീട്ടു മാപ്പിളെ
തനിക്കൊരു വധുവിനെ വേണമെന്ന ആവശ്യവുമായി റിയാലിറ്റി ഷോ നടത്തിയ ആര്യയ്ക്ക് അത് കണ്ടെത്താന്‍ കഴിയാതെ പോയിരിക്കുകയാണ്. എങ്കെ വീട്ടു മാപ്പിളെ പേരില്‍ തമിഴില്‍ കളേഴ്‌സ് ടിവി ആരംഭിച്ച പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ ആരെയും വിവാഹം കഴിക്കാന്‍ കഴിയില്ലെന്നുള്ള കാര്യം ആര്യ വ്യക്തമാക്കി. ഇപ്പോള്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഇവരില്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റ് രണ്ട് കുടുംബങ്ങള്‍ക്ക് അത് താങ്ങാന്‍ കഴിയില്ലെന്നുമായിരുന്നു ആര്യ പറഞ്ഞത്. ഇതോടെ അവിടെയുണ്ടായിരുന്ന എല്ലാവരും ഞെട്ടിയിരിക്കുകയാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്...

അബര്‍നദി
പരിപാടിയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരുന്ന മത്സരാര്‍ത്ഥിയായിരുന്നു കുംഭകോണം സ്വദേശിനിയായ അബര്‍നദി. സോഷ്യല്‍ മീഡിയ പേജിലൂടെ അബര്‍നദിയ്ക്ക് ആരാധകരുടെ എണ്ണം കൂടിയിരുന്നു. ആര്യയുടെ ജീവിത പങ്കാളിയാവാന്‍ സാധ്യത ഏറെയുണ്ടായിരുന്ന അബര്‍നദി പോയപ്പോള്‍ ആരാധകരും നിരാശയിലായിരുന്നു.ഗ്രാന്‍ഡ് ഫിനാലെ കാണാന്‍ മത്സരത്തില്‍ നിന്നും അവസാനഘട്ട എലിമിനേഷനില്‍ പുറത്ത് പോയ അബര്‍നദിയുമുണ്ടായിരുന്നു. ആര്യയുടെ തീരുമാനം കേട്ട അബര്‍നദി പറഞ്ഞ മാസ് ഡയലോഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിയലൂടെ വൈറലാവുകയാണ്.
അബര്‍നദിയുടെ മാസ് ഡയലോഗ്..
നമ്മൂടെ ആള് വേറെ ലെവലാണ്. ജീവിതകാലം മുഴുവന്‍ ബ്രഹ്മാചര്യ ആയിരിക്കാനാണോ നിങ്ങളുടെ തീരുമാനം. വേണമെങ്കില്‍ ഞാനും കാത്തിരിക്കാമെന്നുമായിരുന്നു അബര്‍നദി ആര്യയോട് പറഞ്ഞത്. അബര്‍നദിയുടെ വാക്കുകള്‍ക്ക് വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്യയുടെ സുഹൃത്തുക്കളെല്ലാം അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നവരായിരുന്നു. ആര്യ എടുത്തത് കൃത്യമായ തീരുമാനമാണെന്നും അത് അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നെന്നുമാണ് പലരും പറയുന്നത്. ആര്യയുടെ യഥാര്‍ത്ഥ ജീവിതം ഇനിയാണ് ആരംഭിക്കാന്‍ പോകുന്നതെന്നായിരുന്നു സുഹൃത്തായ കാര്‍ത്തിക് പറഞ്ഞത്.

മൂന്ന് മത്സാര്‍ത്ഥികള്‍...
ഇന്ത്യയില്‍ പലയിടത്ത് നിന്നുമായി ആയിരിക്കണക്കിന് അപേക്ഷകളായിരുന്നു വന്നിരുന്നത്. അതില്‍ പതിനാറെണ്ണമായിരുന്നു മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്. ഒരോ ഘട്ടത്തിലും കഠിനമായ മത്സരങ്ങളായിരുന്നു പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നിരുന്നത്. എലിമിനേഷനിലൂടെ മൂന്ന് പേരൊഴികെ എല്ലാവരും പുറത്ത് പോയി. മലയാളിയായ സീതാലക്ഷ്മി, അഗത, ശ്രീലങ്കന്‍ സുന്ദരി സൂസന്ന, എന്നിവരായിരുന്നു ബാക്കിയുണ്ടായിരുന്ന മൂന്ന് മത്സരാര്‍ത്ഥികള്‍. അവരില്‍ ഒരാളെ ആര്യ വിവാഹം കഴിക്കുമെന്നും ഇല്ലെന്നും തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒടുവില്‍ സംഭവിച്ചതും അതു തന്നെയായിരുന്നു.

അബര്‍നദിയുടെ തുറന്ന് പറച്ചില്‍
വളരെയധികം വിഷമത്തോടെയായിരുന്നു മത്സരത്തില്‍ നിന്നും അബര്‍നദി പുറത്ത് പോയത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലുടെ അബര്‍നദി ആരാധകരോട് സംസാരിച്ചിരുന്നു. എനിക്ക് ആരാധകരോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും ഷോ അവസാനിച്ചാല്‍ ലൈവായി വന്ന് കാര്യങ്ങള്‍ പറയാമെന്നുമായിരുന്നു അബര്‍നദി പറഞ്ഞത്. ഇപ്പോള്‍ പലതരത്തിലുള്ള കഥകളും കേള്‍ക്കുന്നുണ്ട്. അതൊന്നും വിശ്വസിക്കരുത്. അല്പം കാത്തിരിക്കണമെന്നും എല്ലാം ഞാന്‍ തന്നെ പറയാമെന്നും അബര്‍നദി പറഞ്ഞു. ഷോയില്‍ പറഞ്ഞതെല്ലാം എഴുതി പഠിച്ച് പറയുകയായിരുന്നില്ല... മനസില്‍ തൊട്ടാണ് കാര്യങ്ങള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ നിറയെ ആരാധകരും ഫാന്‍സ് പേജുകളും ആര്‍മിയൊക്കെയായി. അതിലൊക്കെ സന്തോഷമുണ്ടെന്നും അതിനെ കുറിച്ച് എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും അബര്‍നദി വ്യക്തമാക്കിയിരുന്നു. പരിപാടി തീര്‍ന്നതോടെ അബര്‍ ലൈവിലെത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

ജനപ്രിയ പരിപാടി
ഇന്ത്യന്‍ സിനിമാ ലോകത്തില്‍ ഇതുവരെ ഇല്ലാത്ത വ്യത്യസ്ത തീരുമാനമായിരുന്നു ആര്യ എടുത്തത്. തമിഴിലും മലയാളത്തിലുമായി ജനപ്രീതി നേടാന്‍ പരിപാടിയ്ക്ക് കഴിഞ്ഞിരുന്നു. ഇതോടെ പരിപാടിയ്‌ക്കെതിരെ ഉണ്ടാവുന്ന വിമര്‍ശനങ്ങളും വിവാദങ്ങളും എങ്ങും തൊടാതെ പോവുകയായിരുന്നു. അവസാനം വരെ മലയാളിയായ സീതലക്ഷ്മി പരിപാടിയില്‍ ഉണ്ടായിരുന്നു. അതാണ് കേരളത്തിലും എങ്ക വീട്ടു മാപ്പിളൈ ശ്രദ്ധേയമായത്. ആര്യയുടെ തീരുമാനത്തെ പലരും അംഗീകരിച്ചെങ്കിലും അതില്‍ ആരെയെങ്കിലും ഒരാളെ ആര്യ വിവാഹം കഴിക്കണമെന്നായിരുന്നു പലരുടെയും അഭിപ്രായം.

ആര്യ ചതിച്ചു...
പെണ്ണു കാണലും, പെണ്ണിന്റെ വീട് സന്ദര്‍ശിക്കലുമായി നിരവധി കാര്യങ്ങള്‍ ആര്യ ചെയ്തിരുന്നു. പരിപാടിയെ കുറിച്ച് വന്ന വിമര്‍ശനങ്ങളില്‍ ആദ്യം പറഞ്ഞിരുന്നതാണ് ആര്യ ആരെയും വിവാഹം കഴിക്കില്ലെന്ന്. നമ്മുടെ സംസ്‌കാരത്തിന് ഒട്ടും ചേരാത്ത സംഭവമാണെന്നും പെണ്‍കുട്ടികളുടെ മനസ് വെച്ചിട്ടുള്ള കളിയാണ് നടക്കുന്നതെന്നും ആരോപണം വന്നിരുന്നു. ഇപ്പോള്‍ അതെല്ലാം സത്യമായിരിക്കുകയാണെന്ന് വേണം പറയാന്‍. ആര്യ ആരെയും തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തില്ല. ഇത്രയും നാള്‍ ആര്യയെ മാത്രം മനസില്‍ കൊണ്ട് നടന്ന എല്ലാവരുടെയും മനസില്‍ ഒരു തീ കോരിയിട്ട അവസ്ഥ പോലെയായി പോയി.

പ്രശസ്തി മാത്രം
16 പേരില്‍ 6 പേര്‍ മലയാളികളായിരുന്നു. പരിപാടിയില്‍ നിന്നും പുറത്ത് പോയ മലയാളിയായ ശ്രിയ സുരേന്ദ്രന്‍ ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തലും നടത്തിയിരുന്നു. മത്സരത്തില്‍ വിജയിക്കുന്ന ആളെ ആര്യ വിവാഹം കഴിക്കുമോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല. എന്നാല്‍ താന്‍ വന്നത് വെറും പ്രശസ്തിയ്ക്ക് വേണ്ടി മാത്രമായിരുന്നെന്നും.. എങ്ക വീട്ടു മാപ്പിളൈ എന്ന പ്ലാറ്റ്‌ഫോം താന്‍ നന്നായി ഉപയോഗിക്കുകയായിരുന്നു. സിനിമയാണ് തന്റെ ലക്ഷ്യമെന്നും എത്രയും വേഗം സിനിമയിലേക്കെത്തനായിരുന്നു തന്റെ താല്‍പര്യം. അടുത്തൊന്നും താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രിയ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications