For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യയ്ക്ക് പരിണയം അന്തിമഘട്ട എലിമിനേഷനില്‍, വധു ഇവരാണോ? വെളിപ്പെടുത്തലുമായി അബര്‍നദിയും രംഗത്ത്!!

  |
  എങ്ക വീട്ടു മാപ്പിളേയ്:എല്ലാം തുറന്നു പറഞ്ഞ് അബർനഥിയുടെ ലൈവ് വീഡിയോ

  എങ്കെ വീട്ടു മാപ്പിളെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് രാത്രി അന്തിമഘട്ട എലിമിനേഷന്‍ നടക്കാന്‍ പോവുകയാണ്. ആര്യയെ ആര് വിവാഹം കഴിക്കും എന്നറിയാന്‍ തെന്നിന്ത്യന്‍ സിനിമാലോകവും ടെലിവിഷന്‍ പ്രേക്ഷകരും ഒരുപോലെയാണ് കാത്തിരിക്കുന്നത്. അക്കാര്യത്തില്‍ ഇന്നൊരു തീരുമാനമാവുമെന്നാണ് റിപ്പോര്‍ട്ട്.

  ആര്യയുടെ വധു സുസന്ന! ഭര്‍ത്താവ് ആകുന്നതിനൊപ്പം ആര്യ അച്ഛനുമാവുന്നു? ഒടുവില്‍ ആര്യയ്ക്ക് പരിണയം.. ?

  ഇത്രയും നാളും എല്ലാവരും കരുതിയിരുന്നത് ആര്യ അബര്‍നദിയെ വിവാഹം കഴിക്കുമെന്നായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്യയുടെ സുഹൃത്തക്കളെല്ലാം പറഞ്ഞിരുന്നതും അബര്‍നദിയുടെ പേരായിരുന്നു. എന്നാല്‍ അവസാനം നടന്ന എലിമിനേഷനില്‍ അബര്‍നദി പുറത്ത് പോയിരുന്നു. വളരെ വികാരഭരിതയായിട്ടായിരുന്നു അബര്‍നദി പോയത്. ഇപ്പോള്‍ അബര്‍നദി ആരാധകരോട് തുറന്ന് സംസാരിച്ചിരിക്കുകയാണ്.

  അബര്‍നദി

  അബര്‍നദി

  എങ്കെ വീട്ടു മാപ്പിളെ എന്ന് തമിഴിലും ആര്യയ്ക്ക് പ രിണയം എന്ന പേരില്‍ മലയാളത്തിലും സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയ്ക്ക് വലിയ ജനശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. ആര്യയുടെ ജീവിത പങ്കാളിയാവാന്‍ സാധ്യതയുണ്ടായിരുന്ന മത്സരാര്‍ത്ഥിയായിരുന്നു അബര്‍നദി. കുംഭകോണം സ്വദേശിനിയായ അബര്‍നദിക്കായിരുന്നു ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരുന്നത്. ആരാധകരുടെ എണ്ണം കൂടുതലും അബര്‍നദിക്കായിരുന്നു. അവസാനം വരെ എത്തിയിരുന്നെങ്കിലും അബര്‍നദി പുറത്ത് പോവുകയായിരുന്നു. ഇതിന്റെ പേരില്‍ ആര്യയ്ക്കും പരിപാടിയ്ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. പരിപാടിയില്‍ പുറത്ത് പോയതിന് ശേഷം അബര്‍നദി ഇപ്പോള്‍ ആരാധകരോട് സംസാരിച്ചിരിക്കുകയാണ്.

   ആരാധകരോട് പറയാനുണ്ട്...

  ആരാധകരോട് പറയാനുണ്ട്...

  എനിക്ക് ആരാധകരോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും ഷോ അവസാനിച്ചാല്‍ ലൈവായി വന്ന് കാര്യങ്ങള്‍ പറയാമെന്നുമാണ് അബര്‍നദി പറയുന്നത്. ഇപ്പോള്‍ പലതരത്തിലുള്ള കഥകളും കേള്‍ക്കുന്നുണ്ട്. അതൊന്നും വിശ്വസിക്കരുത്. അല്പം കാത്തിരിക്കണമെന്നും എല്ലാം ഞാന്‍ തന്നെ പറയാമെന്നും അബര്‍നദി പറയുന്നു. ഷോയില്‍ പറഞ്ഞതെല്ലാം എഴുതി പഠിച്ച് പറയുകയായിരുന്നില്ല... മനസില്‍ തൊട്ടാണ് കാര്യങ്ങള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ നിറയെ ആരാധകരും ഫാന്‍സ് പേജുകളും ആര്‍മിയൊക്കെയായി. അതിലൊക്കെ സന്തോഷമുണ്ടെന്നും അതിനെ കുറിച്ച് എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും അബര്‍നദി പറയുന്നു.

   സുഖമായിരിക്കുന്നു...

  സുഖമായിരിക്കുന്നു...

  പരിപാടിയുമായി ബന്ധപ്പെട്ട് ചില നിയമങ്ങളും നിബന്ധനകളുമുണ്ട്. അതിനാല്‍ വീഡിയോ ഒന്നും പുറത്ത് വിടാന്‍ പറ്റില്ലെന്നും എന്തായാലും എങ്കെ വീട്ടു മാപ്പിളെയുടെ അവസാനം വരെ കാത്തിരിക്കാനും അബര്‍നദി പറയുന്നു. താനിപ്പോള്‍ സുഖമായിരിക്കുകയാണ്. കൂടുതല്‍ കരുത്തയായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ വരുന്ന അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും ഞാന്‍ എല്ലാവരോടും നന്ദി പറയുകയാണ്. മനസില്‍ തോന്നിയ കാര്യങ്ങള്‍ സത്യസന്ധമായിട്ടാണ് താന്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നതെന്നും എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായിട്ടും അബര്‍നദി വ്യക്തമാക്കുന്നു...

  എലിമിനേഷന്‍

  എലിമിനേഷന്‍

  ഇന്ന് രാത്രി വീണ്ടുമൊരു എലിമിനേഷന്‍ നടക്കാന്‍ പോവുകയാണ്. പതിനാറ് പേരുമായി ആരംഭിച്ച പരിപാടിയില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് പേരാണ്. മലയാളിയായ സീതാലക്ഷ്മി, അഗത, ശ്രീലങ്കന്‍ സുന്ദരി സൂസന്ന, എന്നിവരാണ് ബാക്കിയുള്ള മൂന്ന് മത്സരാര്‍ത്ഥികള്‍. ഇതില്‍ ആരാണ് പുറത്ത് പോവുന്നതെന്നും ആരെ ആര്യ വിവാഹം കഴിക്കുന്നതെന്നും അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. സീത ലക്ഷ്മിയെ ആര്യ പെണ്ണു കാണാന്‍ പോയിരുന്നു. പിന്നാലെ വിവാഹിതയായ സൂസന്നയുടെ മകന്‍ നഥാനെ കാണാനും ആര്യ പോയിരുന്നു. ഇതോടെ സൂസന്നെയ കെട്ടാന്‍ ആര്യയ്ക്ക് താല്‍പര്യമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. സൂസന്നയെ വിവാഹം കഴിക്കുകയാണെങ്കില്‍ ഭര്‍ത്താവിനൊപ്പം ഒരു അച്ഛന്റെ സ്ഥാനം കൂടി ആര്യയ്ക്ക് ലഭിക്കും.

  ജനശ്രദ്ധ നേടിയ പരിപാടി

  ജനശ്രദ്ധ നേടിയ പരിപാടി

  തമിഴിലും മലയാളത്തിലുമായി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് ആര്യ. തനിക്കൊരു ജീവിത പങ്കാളിയെ തപ്പിയിട്ട് എവിടെ നിന്നും ലഭിച്ചില്ലെന്നും അതിനാല്‍ വ്യത്യസ്തമായൊരു വഴി കണ്ടെത്തുകയായിരുന്നു. എങ്ക വീട്ടു മാപ്പിളൈ എന്ന പേരില്‍ തമിഴില്‍ കളേഴ്‌സ് ടിവിയായിരുന്നു പരിപാടി തുടങ്ങിയത്. പരിപാടിയില്‍ ആറ് പേര്‍ മലയാളികള്‍ ഉണ്ടെന്നറിഞ്ഞതോടെ കേരളത്തിലും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ മൊഴിമാറ്റി ആര്യയ്ക്ക് പരിണയം എന്ന പേരില്‍ ഫ്‌ളവേഴ്‌സ് ചാനലിലും രാത്രി 10 മണിക്ക് പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. ആറ് പേരില്‍ അവശേഷിക്കുന്ന സീത ലക്ഷ്മി ആര്യയുടെ വധു ആകുമോ എന്നാണ് കേരളക്കര കാത്തിരിക്കുന്നത്. നടിയും ബാങ്ക് ഉദ്യോഗസ്ഥയുമായ സീതലക്ഷ്മിയ്ക്കാണ് സാധ്യത കൂടുതല്‍.

   കൂട്ടിന് വിവാദങ്ങളും...

  കൂട്ടിന് വിവാദങ്ങളും...

  ഇതുവരെ കേട്ട് കേള്‍വി പോലുമില്ലാത്ത റിയാലിറ്റി ഷോ ആയതിനാല്‍ എങ്ക വീട്ടു മാപ്പിളൈയ്ക്ക് പലതരത്തിലും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ഇത് നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതല്ലെന്നും സംപ്രേക്ഷണം അവസാനിപ്പിക്കണമെന്നുമായിരുന്നു പലരുടെയും ആവശ്യം. എന്നാല്‍ ജനപ്രീതി നേടി പരിപാടി ഒരു മുടക്കവും കൂടാതെ പ്രദര്‍ശനം തുടരുകയായിരുന്നു. മത്സരാര്‍ത്ഥികളില്‍ ആരെയും ആര്യ വിവാഹം കഴിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നാണ് അന്തിമഘട്ട് എലിമിനേഷന്‍ നടക്കുന്നത്. അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുന്നതിനാല്‍ എന്താണ് നടക്കാന്‍ പോവുന്നതെന്നറിയാന്‍ കാത്തിരിക്കുക മാത്രമേ വഴിയുള്ളു.

  കമ്മാരനും മോഹന്‍ലാലും തമ്മില്‍ കൂട്ടയടി! ഇടയിലുടെ ഗോളടിച്ച് പഞ്ചവര്‍ണതത്ത! ട്രോളന്മാരെ നമിക്കണം..

  English summary
  Abarnathi saying about Enga Veetu Mappillai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X