For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യ കൈവിട്ടുവെങ്കിലും അബര്‍നദിക്ക് ലഭിച്ചത് സുവര്‍ണ്ണാവസരം, ജാമിക്ക് വെല്ലുവിളിയാവുമോ ഇനി? കാണൂ

  |

  വിവാഹം നടത്തുന്നതിനായാണ് ആര്യ റിയാലിറ്റി ഷോ നടത്തിയത്. തെന്നിന്ത്യയുടെ സ്വന്തം താരമാണെങ്കില്‍ക്കൂടിയും മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഓഗസ്റ്റ് സിനിമാസിന്റെ മുഖ്യ സാരഥികളിലൊരാളായ താരത്തിന് കേരളത്തിലും ഇഷ്ടം പോലെ ആരാധകരുണ്ട്. വിവാഹം നടത്തുന്നതിന് മുന്നോടിയായി വധുവിനെ കണ്ടെത്താന്‍ റിയാലിറ്റി ഷോ നടത്തുന്നുവെന്ന് താരം അറിയിച്ചപ്പോള്‍ അതില്‍ മാറ്റുരയ്ക്കാന്‍ മലയാളി പെണ്‍കൊടികളും എത്തിയിരുന്നു. മലയാളികളുള്‍പ്പടെ 16 മത്സരാര്‍ത്ഥികളുമായാണ് എങ്ക വീട്ടു മാപ്പിളൈ ആരംഭിച്ചത്.

  രാഖി സാവന്ത് നടത്തിയ സ്വയംവരം പോലെ എങ്ങുമെത്താതെ ഈ പരിപാടിയും അവസാനിക്കുമെന്ന് പ്രേക്ഷകര്‍ തുടക്കത്തിലെ തന്നെ വിധിയെഴുതിയിരുന്നു. കളേഴ്‌സ് ചാനലിലായിരുന്നു പരിപാടി പ്രക്ഷേപണം ചെയ്തത്. ആരെയായിരിക്കും ആര്യ തിരഞ്ഞെടുക്കുന്നതെന്നറിയാനായി ആരാദഖരും അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഗ്രാന്റ് ഫിനാലെ വേദിയില്‍ വെച്ച് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് താരം തന്റെ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. മൂന്നുപേരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ മറ്റ് രണ്ട് പേരെ വേദനിപ്പിക്കേണ്ടി വരുമെന്നും ഇവരിലാരെയും താന്‍ തിരഞ്ഞെടുക്കുന്നില്ലെന്നുമായിരുന്നു താരം അറിയിച്ചത്.

  അബര്‍നദിയുടെ വരവ്

  അബര്‍നദിയുടെ വരവ്

  ആര്യയെ ഭര്‍ത്താവായി ലഭിക്കണമെന്ന് ഉഗ്രശപഥം ചെയ്ത് പരിപാടിയിലേക്കെത്തിയ മത്സരാര്‍ത്ഥിയാണ് അബര്‍നദി. കുഭകോണം സ്വദേശിയായ അബര്‍നദി താരത്തോട് പ്രകടിപ്പിച്ചിരുന്നു അമിത സ്വാതന്ത്ര്യത്തെക്കുറിച്ച് പലരും വ്യക്തമാക്കിയിരുന്നു. ആര്യയെ സംബന്ധിച്ചിടത്തോളം അത് എതിര്‍ക്കേണ്ട കാര്യമായിരുന്നില്ല. അതിനാല്‍ത്തന്നെ മറ്റുള്ളവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. സഹോദരിയോട് മാത്രമാണ് അബര്‍നദി പരിപാടിയെക്കുറിച്ച് സൂചിപ്പിച്ചത്.

  ആര്യയെ ജീവിതപങ്കാളിയാക്കാന്‍

  ആര്യയെ ജീവിതപങ്കാളിയാക്കാന്‍

  വ്യത്യസ്തമായ നിലപാടുകളുള്ള മത്സരാര്‍ത്ഥികളായിരുന്നു പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്. ഇടയ്ക്കിടയ്ക്കുള്ള എലിമിനേഷനിലൂടെ പുറത്ത് പോവേണ്ടി വന്നപ്പോള്‍ പരിപാടിയിലെ അനുഭവം വ്യക്തമാക്കിയാണ് ഓരോരുത്തരും പിന്‍വാങ്ങിയത്. ആര്യയെ ജീവിതപങ്കാളിയായി ലഭിക്കണണെന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ഈ പരിപാടിയിലേക്ക് വന്നതെന്ന് അബര്‍നദി വ്യക്തമാക്കിയിരുന്നു.

  എലിമിനേഷനിലൂടെ പുറത്തേക്ക്

  എലിമിനേഷനിലൂടെ പുറത്തേക്ക്

  അവസാനത്തെ അഞ്ചുപേരിലൊരാളായി എത്തിയപ്പോള്‍ അബര്‍നദിക്ക് ശുഭപ്രതീക്ഷയായിരുന്നു. അന്തിമഘട്ടത്തില്‍ താനുണ്ടാവുമെന്ന് അവര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അബര്‍നദിയും എലിമിനേഷനിലൂടെ പുറത്താവുകയായിരുന്നു. പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ഒരുപോലെ ഞെട്ടിച്ചാണ് അബര്‍നദി യാത്രയായത്. എന്തുകാരണത്താലാണ് തന്നെ പുറത്താക്കിയതെന്ന് ആര്യ പറഞ്ഞിരുന്നില്ലെന്ന് അന്ന് അവര്‍ പറഞ്ഞിരുന്നു.

  ആര്യയ്ക്കായുള്ള കാത്തിരിപ്പ്

  ആര്യയ്ക്കായുള്ള കാത്തിരിപ്പ്

  പരിപാടി അവസാനിച്ചുവെങ്കിലും ആര്യയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് അബര്‍നദി വ്യക്തമാക്കിയിരുന്നു. ആര്യയെ അല്ലാതെ മറ്റാരെയും താന്‍ വിവാഹം ചെയ്യില്ലെന്ന് അടുത്തിടെയും അവര്‍ ആവര്‍ത്തിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ ലഭിച്ചിരുന്നു മത്സരാര്‍ത്ഥി കൂടിയാണ് അബര്‍നദി. ഫാഷന്‍ ഡിസൈനറായ അബര്‍നദി പരിപാടിക്കിടയിലെ അനുഭവങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

  സിനിമയില്‍ തുടക്കം കുറിക്കുന്നു

  സിനിമയില്‍ തുടക്കം കുറിക്കുന്നു

  റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് അബര്‍നദി സിനിമയില്‍ അരങ്ങേറാന്‍ പോവുകയാണെന്നുള്ള സന്തോഷവിവരം ആരാധകരെത്തേടിയെത്തിയത്. ജിവി പ്രകാശിന്റെ നായികയായാണ് ഇവര്‍ തുടക്കം കുറിക്കുന്നത്. രാധിക ശരത്കുമാര്‍, പ്രഭാകര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വസന്തബാലനാണ്.

   ആര്യയ്ക്ക് വെല്ലുവിളിയാവുമോ?

  ആര്യയ്ക്ക് വെല്ലുവിളിയാവുമോ?

  പരിപാടി അവസാനിച്ചുവെങ്കിലും പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം ആര്യയ്ക്ക് നേരെ ഉയരുന്ന ആദ്യ ചോദ്യം എങ്ക വീട്ടു മാപ്പിളൈയെക്കുറിച്ചാണ്. കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുന്ന താരം രണ്ടാം ഭാഗം ആരംഭിക്കുകയാണെങ്കില്‍ തനിക്കൊപ്പം വിശാലും വേണമെന്ന് പറഞ്ഞിരുന്നു. മിനിസ്‌ക്രീനില്‍ നിന്നും ബിഗ്‌സ്‌ക്രീനിലേക്കെത്തുന്ന അബര്‍നദി ആര്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമോയെന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വര സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആര്യയോടുള്ള ഇഷ്ടത്തെക്കുറിച്ച് അബര്‍നദി പരസ്യമായി വാചാലയായപ്പോള്‍ പോലും ആര്യ പ്രതികരിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

  English summary
  Abarnadhi debut film with GV Prakash.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X