For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ ചിത്രയുമായി മത്സരിച്ചിട്ടുണ്ട്; ലിവിങ് റിലേഷന്‍ അവര്‍ക്ക് താങ്ങാന്‍ പറ്റിയിരുന്നില്ലെന്ന് അഭയ ഹിരണ്‍മയി

  |

  ഗോപി സുന്ദറിന്റെ ജീവിത പങ്കാളി എന്ന നിലയിലാണ് അഭയ ഹിരണ്‍മയി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സംഗീത ലോകത്തേക്ക് എത്തുകയും സിനിമകളില്‍ പിന്നണി ഗായികയായി പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തു. അടുത്തിടെ ഗോപിയുമായി വേര്‍പിരിഞ്ഞതോട് കൂടിയാണ് അഭയ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

  വിവാഹം കഴിക്കാതെ ഗോപിയുടെ കൂടെ ലിവിങ് ടുഗദറായി ജീവിക്കുകയായിരുന്നു അഭയ. പതിനാല് വര്‍ഷത്തോളമായി ഒരുമിച്ച് കഴിഞ്ഞെങ്കിലും ആ ബന്ധം അവസാനിപ്പിച്ചതാണെന്നാണ് അഭയയിപ്പോള്‍ പറഞ്ഞത്. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു അഭയ.

  Also Read: രശ്മി ആദ്യമായി ഗര്‍ഭിണിയായി; 20 വര്‍ഷത്തിനിടെ ആദ്യമാണ്, പക്ഷേ അബോർഷൻ ചെയ്യേണ്ടി വന്നുവെന്ന് സാജുവും ഭാര്യയും

  സംഗീതത്തിനോടുള്ള താല്‍പര്യം എപ്പോഴാണ് തുടങ്ങിയതെന്നാണ് എംജി ചോദിച്ചത്. അതിന് മറുപടിയായി തന്റെ അമ്മ ഒരു മ്യൂസിഷനാണെന്നാണ് അഭയ പറയുന്നത്. അന്ന് അമ്മ കുറേ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ചിത്ര അമ്മയുടെ സീനിയറായിരുന്നു. അവര്‍ രണ്ട് പേരും ഒരുമിച്ച് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോവുമായിരുന്നു.

  വലുതായപ്പോള്‍ രണ്ടാളും രണ്ട് വഴിക്കായി. ഇപ്പോഴാണ് അമ്മ വീണ്ടും പാടി തുടങ്ങിയത്. ചെറുപ്പത്തില്‍ പാടിയിട്ടുണ്ട്. വീട്ടിലുള്ളവരെല്ലാം സംഗീതഞ്ജരാണ്. എന്ത് പരിപാടി വന്നാലും ഒരു മരണം വന്നാലും മൂന്നാല് ദിവസം കഴിയുമ്പോഴെക്കും എല്ലാവരും പാട്ടുമായി ഇരിക്കും. പിന്നെ അത് സംഗീതസദ്ദസായി മാറുമെന്നും അഭയ പറയുന്നു.

  Also Read: ഗോപിയ്ക്ക് വേണ്ടി അമ്മയുടെ സ്‌പെഷ്യല്‍; അമ്മയുടെ ഈ സ്വഭാവത്തിന് യാതൊരു മാറ്റവുമില്ലന്ന് അമൃത സുരേഷും

  വളരെ കണ്‍വെന്‍ഷലായി ജീവിച്ചവരായിരുന്നു തന്റെ മാതാപിതാക്കളെന്നാണ് അഭയ പറയുന്നത്. താനാണെങ്കില്‍ വളരെ അണ്‍കണ്‍വെന്‍ഷനലായി ജീവിക്കുകയായിരുന്നു. ജീവിതത്തില്‍ കണ്‍ഫ്യൂഷന്‍സ് ഉണ്ടായിട്ടുണ്ട്. ഇതെന്താണ് സംഭവിക്കുന്നതെന്നാണ് അവര്‍ നോക്കിയത്. ലിവിങ്
  ടുഗദറൊന്നും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യമായിരുന്നില്ല.

  ഗോപിയുടെ ബാക്ക്ഗ്രൗണ്ട് വെച്ച് നോക്കുമ്പോള്‍ ഇതെന്താണ് സംഭവിക്കുന്നതെന്ന കണ്‍ഫ്യൂഷനിലായിരുന്നു അവര്‍. അച്ഛനും അമ്മയും പറയുന്നത് മാത്രം വിശ്വസിച്ചാല്‍ നമുക്ക് ലൈഫുണ്ടാവില്ലെന്നാണ് അഭയയുടെ അഭിപ്രായം.

  അതേസമയം അഭയയുടെ അമ്മ ലതികയും ഷോ യിലേക്ക് എത്തിയിരുന്നു. ഈയൊരു സംഭവം ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്തതായിരുന്നെന്നാണ് താരമാതാവ് പറയുന്നത്. അച്ഛനും അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ലെന്നാണ് അമ്മ പറയുന്നത്. എന്നാല്‍ താനെടുത്ത തീരുമാനത്തില്‍ ഇപ്പോഴും കുറ്റബോധമൊന്നും തോന്നുന്നില്ലെന്നാണ് അഭയയുടെ ന്യായം. മുന്‍പ് ഒരു രാജകുമാരിയെപ്പോലെയായാണ് ഞാന്‍ജീവിച്ചത്. ഇനിയും അത് പോലെ രാജകുമാരിയായി തന്നെ ജീവിക്കുമെന്നും അഭയ ഹിരണ്‍മയി പറയുന്നു.

  പാട്ടുകാരി കൂടിയായതിനാല്‍ ഷോ യില്‍ വച്ച് പാട്ടുകള്‍ പാടുകയും സംഗീതത്തെ കുറിച്ചുള്ള ഓര്‍മ്മകളും താരമാതാവ് പങ്കുവെച്ചു. എംജി രാധാകൃഷ്ണനുമായി നല്ല അടുപ്പമുണ്ടായിരുന്നല്ലേ എന്ന് ഇടയ്ക്ക് അവതാരകനായ എംജി ശ്രീകുമാര്‍ ലതികയോട് ചോദിച്ചിരുന്നു. 'അദ്ദേഹം മരിച്ച സമയത്ത് അമ്മ ഭയങ്കര കരച്ചിലായിരുന്നെന്നാണ് അഭയ പറയുന്നത്.

  Read more about: abhaya
  English summary
  Abhaya Hiranmayi Opens Up About Her Mother And K S Chithra In Parayam Nedam Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X