»   » അപ്പോള്‍ അഭിലാഷ് ആരായി, സത്യനും നന്ദിതയും വീണ്ടും ഒന്നിക്കുമ്പോള്‍ സംഭവിക്കുന്നത്...

അപ്പോള്‍ അഭിലാഷ് ആരായി, സത്യനും നന്ദിതയും വീണ്ടും ഒന്നിക്കുമ്പോള്‍ സംഭവിക്കുന്നത്...

By: Rohini
Subscribe to Filmibeat Malayalam

സത്യജിത്ത്, അഭിലാഷ്.. നന്ദിത എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കറിയാം, പറയുന്നത് മഴവില്‍ മനോരമയിലെ ആത്മസഖി എന്ന സീരിയലിനെ കുറിച്ചാണെന്ന്. ട്വിസ്റ്റുകള്‍ നിറച്ച് ആത്മസഖിയുടെ അടുത്ത എപ്പിസോഡ്

പുതിയ വഴിത്തിരിവുകളോടെയാണ് ആത്മസഖി ഈ ആഴ്ച തുടങ്ങിയത്. സത്യനുമായി അടുക്കുന്ന നന്ദിത സത്യന്റെ നിര്‍ദ്ദേശപ്രപകാരം ക്ലിനിക്ക് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇതൊന്നും അറിയാതെ നന്ദിതയെ കൂട്ടിക്കൊണ്ടുപോകാന്‍ അഭിലാഷ് എത്തുന്നതാണ് ഇന്നത്തെ (ഏപ്രില്‍ 18) എപ്പിസോഡ്.

ഇതുവരെ എത്തി നില്‍ക്കുന്നത്

തന്റെ പേര് ഇന്ദു എന്നല്ല, നന്ദിത എന്നാണെന്നും മണിമുറ്റം തറവാട്ടിലെ മാധവന്‍ മേനോന്റെ മകളാണെന്നുമുള്ള സത്യം നന്ദിത പൈലിയോടും ചിന്നമ്മയോടും വെളിപ്പെടുത്തി. കൂടാതെ മകള്‍ കിങ്ങിണിയുടെ അച്ഛന്‍ സത്യനാണെന്നതുള്‍പ്പടെ എങ്ങിനെ താന്‍ ഇവിടെ എത്തി എന്നുള്ള കാര്യങ്ങളും നന്ദി പറയുന്നു.

സത്യനുമായി അടുത്തു

പൈലിയുടെയും ചിന്നമ്മയുടെയും പിന്തുണയോടെ സത്യനും നന്ദിതയും വീണ്ടും അടുക്കുന്നു. പഴയ പ്രണയം പുതുക്കുന്നു. സത്യന്റെ നിര്‍ദ്ദേശപ്രകാരം ഒരു ക്ലിനിക്ക് തുടങ്ങി പഴയ നന്ദിതയാകാനുള്ള തയ്യാറെടുപ്പിലാണ് നന്ദിത.

അഭിലാഷ് എത്തുന്നു

എന്നാല്‍ നന്ദിത അല്ലാതെ മറ്റൊരു പെണ്ണ് തന്റെ ജീവിതത്തിലില്ല എന്ന് ഉറപ്പിച്ച അഭിലാഷ് അമ്മയുടെയും പെങ്ങളുടെയും എതിര്‍പ്പിനെ അവഗണിച്ച് നന്ദിതയെ കൂട്ടിക്കൊണ്ടുവരാന്‍ തയ്യാറായി എത്തുകയാണ്. ഭാര്യയായി വീണ്ടും നന്ദിതയെ സ്വീകരിക്കാന്‍ അഭിലാഷ് തയ്യാറാവുമ്പോള്‍ നന്ദിത എങ്ങിനെ ഈ അവസ്ഥയെ അഭിമുഖീകരിക്കുമെന്നാണ് പ്രേക്ഷകര്‍ക്കറിയേണ്ടത്.

മണിമുറ്റം നഷ്ടപ്പെടുന്നു

അതേ സമയം മണിമുറ്റം തറവാടും ഹോസ്പിറ്റലും ജീവന്‍ ചതിയിലൂടെ തട്ടിയെടുത്തു. നന്ദിത തിരിച്ചെത്തി മക്കള്‍ ജോയിന്റ് പെറ്റീഷന്‍ കൊടുത്താല്‍ മാത്രമേ വീടും ആശുപത്രിയും തിരിച്ചു പിടിയ്ക്കാന്‍ കഴിയുകയുള്ളൂ എന്ന അവസ്ഥയില്‍ മാധവ മേനോനും ഭാഗ്യയും നിരാശരാകുന്നു. അവരെ ആശ്വസിപ്പിച്ച് ചാരുലതയും.

കാത്തിരിയ്ക്കാം

കൂട്ടിക്കൊണ്ടുപോകാന്‍ വരുന്ന അഭിലാഷിനോട് നന്ദിത എന്ത് പറയും എന്നറിയാന്‍ കാത്തിരിയ്ക്കാം. വൈകിട്ട് 6.30 ന് ആത്മസഖി മഴവില്‍ മനോരമയില്‍...

English summary
Abhilash ready to call back Nanditha; twist in Athmasakhi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam