അമൃതയ്ക്ക് ആ കഴിവുണ്ട്! ആ വ്യക്തതയാണ് എനിക്ക് ഇല്ലാത്തതെന്ന് അഭിരാമി! ബിഗ് ബോസ് അനുഭവം ഇങ്ങനെ!

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചത് അടുത്തിടെയായിരുന്നു. 17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ പരിപാടിയില്‍ ഇടയ്ക്കിടയ്ക്ക് സര്‍പ്രൈസ് എന്‍ട്രികളുണ്ടായിരുന്നു. അത്തരത്തിലൊരു വരവായിരുന്നു അമൃത-അഭിരാമി സുരേഷിന്റേത്. വ്യത്യസ്തമായ ഗാനങ്ങളിലൂടെയും അമൃതം ഗമയ എന്ന ബാന്‍ഡിലൂടെയുമായി ഇരുവരും ശ്രോതാക്കളുടെ ഹൃദയത്തില്‍ ഇടംനേടിയവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. ബിഗ് ബോസിലേക്ക് ഇവരെത്തിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. ശക്തരായ മത്സരാര്‍ത്ഥിയാണ് തങ്ങളെന്ന് ഇവര്‍ തെളിയിച്ചിരുന്നു.

പാട്ടുപാടിയായിരുന്നു ഇവര്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. സര്‍പ്രൈസായുള്ള ഇവരുടെ വരവില്‍ എല്ലാവരും സന്തോഷിച്ചിരുന്നു. മത്സരാര്‍ത്ഥികളില്‍ പലരേയും ഇവര്‍ക്ക് നേരത്തെ അറിയാമായിരുന്നു. രണ്ട് വ്യക്തികളാണെങ്കില്‍ ഒറ്റ മത്സരാര്‍ത്ഥിയായാണ് ഇവരുടെ മത്സരമെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. ആദ്യവാരത്തില്‍ തന്നെ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കാനുള്ള യോഗ്യത ഇരുവരും നേടിയിരുന്നു. വ്യക്തിഗതമായുള്ള വഴക്കുകളല്ല അവിടെ നടന്നതെന്ന് അഭിരാമി സുരേഷ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിരാമി ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

 ബിഗ് ബോസിലേക്കുള്ള വരവ്

ബിഗ് ബോസിലേക്കുള്ള വരവ്

ബിഗ് ബോസ് സീസണ്‍ 2 ല്‍ നിന്നും ക്ഷണം ലഭിച്ചിരുന്നുവെന്ന് നേരത്തെ അഭിരാമി സുരേഷ് പറഞ്ഞിരുന്നു. ആ അവസരം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നിലെന്നും താരം പറഞ്ഞിരുന്നു. അമൃതയും ഈ അവസരം സ്വീകരിക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു. 50ാം ദിനത്തിലെ എപ്പിസോഡില്‍ സര്‍പ്രൈസായാണ് അഭിയും അമൃതയും എത്തിയത്. പാട്ടുപാടണമെന്നായിരുന്നു പറഞ്ഞത്. അതിനിടയിലാണ് ബിഗ് ബോസിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് അവര്‍ പറഞ്ഞതെന്നും അഭിരാമി പറയുന്നു. അത്രയും സര്‍പ്രൈസായിരുന്നു അക്കാര്യം.

 ടീമായി മത്സരിക്കുമ്പോള്‍

ടീമായി മത്സരിക്കുമ്പോള്‍

തികച്ചും വ്യത്യസ്തരായ ആള്‍ക്കാരാണ് ഞങ്ങള്‍. ഒരു ടീമായി മത്സരിക്കുമ്പോള്‍ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. വ്യത്യസ്തമായ അഭിരുചികളും കാഴ്ചപ്പാടുകളുമാണ് ഞങ്ങളുടേത്. ഫിസിക്കല്‍ ടാസ്‌ക്കില്‍ മുന്നേറാന്‍ ടീമാവുന്നത് നല്ലതാണ്. എന്നാല്‍ നോമിനേഷനില്‍ ഒരാളോടുള്ള വൈരാഗ്യം രണ്ടുപേരെയുമാണ് ബാധിക്കുക. അഭിരാമിയോട് ഇഷ്ടമാണെന്നും അമൃതയോട് അത്ര താല്‍പര്യമില്ലെന്ന് ഇടയ്ക്ക് ചിലര്‍ പറഞ്ഞിരുന്നു. അഭിരാമിയാണ് ശക്തയായ മത്സരാര്‍ത്ഥിയെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.

 ഫേക്കായി നില്‍ക്കാനാവില്ല

ഫേക്കായി നില്‍ക്കാനാവില്ല

ബിഗ് ബോസ് വീട്ടില്‍ ഫേക്കായി നില്‍ക്കാനാവില്ല. റിഹേഴ്‌സലുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഞങ്ങള്‍. അതിനിടയിലാണ് ഷോയിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. പ്രത്യേകിച്ച് പ്ലാനിംഗുകളൊന്നുമില്ലാതെയാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. കൃത്യമായ ഗെയിം പ്ലാനുമായി എത്തിയാല്‍ വിജയിക്കാമെന്ന് കരുതുന്നയാളല്ല താനെന്നും താരം പറയുന്നു.

 രജിത് കുമാറിനൊപ്പം

രജിത് കുമാറിനൊപ്പം

രജിത് കുമാറിന്റെ ഗെയിം പ്ലാനിംഗുകളെക്കുറിച്ച് മനസ്സിലാക്കിയല്ല തങ്ങള്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നതെന്ന് അഭിരാമി പറയുന്നു. അദ്ദേഹത്തിനൊപ്പം ചേര്‍ന്നാല്‍ അത് ഗുണകരമായി മാറുമെന്ന് അറിയില്ലായിരുന്നു. ഞങ്ങളോട് സംസാരിക്കാന്‍ വരാറുണ്ട് അദ്ദേഹം. പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നു. ടാസ്‌ക്കിനിടയില്‍ ഒരു ഗ്രൂപ്പായി മാറിയതോടെ ആ സൗഹൃദവും ശക്തമാവുകയായിരുന്നു.

വഴക്കുകള്‍ വ്യക്തിഗതമല്ല

വഴക്കുകള്‍ വ്യക്തിഗതമല്ല

വ്യക്തികളുമായല്ല അവിടെ വഴക്കുകള്‍ നടന്നത്. മത്സരാര്‍ത്ഥികള്‍ തമ്മിലാണ് വഴക്ക് നടക്കുന്നത്. അത് ആ ടാസ്‌ക്ക് കഴിയുന്നതോടെ പറഞ്ഞ് തീര്‍ക്കുകയും ചെയ്യാറുണ്ട്. ആരുമായും വൈരാഗ്യമൊന്നും സൂക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. വഴക്കുകളെല്ലാം ശരിക്കും നടന്നതാണ്. എന്നാല്‍ അത് ഗെയിമിന്റേയോ ടാസ്‌ക്കിന്റെയോ കാര്യം പറഞ്ഞാണ് നടക്കാറുള്ളത്. എല്ലാം അപ്പോള്‍ തന്നെ അവസാനിക്കാറുമുണ്ട്.

അമൃതയുടെ സ്വഭാവം

അമൃതയുടെ സ്വഭാവം

അമൃതയാണ് മികച്ച മത്സരാര്‍ത്ഥിയെന്നും അഭിരാമി പറയുന്നു. ബോള്‍ഡാണ്, ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ തുറന്നടിച്ച് പറയുന്ന പ്രകൃതക്കാരിയാണ്. മറുവശത്തുള്ള വ്യക്തിയുടെ സ്‌നേഹത്തെക്കുറിച്ചാണ് ഞാന്‍ ആലോചിക്കാറുള്ളത്. എന്നാല്‍ അമൃത ആ വ്യക്തിയെക്കുറിച്ച് മാത്രമേ നോക്കാറുള്ളൂ. ആ സ്വഭാവമാണ് തനിക്ക് ഇല്ലാതെ പോയതെന്നും അഭിരാമി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X