ബിഗ് ബോസിലേക്ക് തങ്ങളില്ലെന്ന് അഭിരാമി സുരേഷ്!കാരണം ഇതാണ്! വെളിപ്പെടുത്തല്‍ വൈറലാവുന്നു!

ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന ബിഗ് ബോസ് സീസണ്‍ 2നെക്കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും. ആരൊക്കെയായിരിക്കും ഇത്തവണ ബിഗ് ഹൗസിലേക്കെത്തുന്നതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. സോഷ്യല്‍ മീഡിയയിലെ താരങ്ങളും ടിക് ടോക് താരങ്ങളും സിനിമ-സീരിയല്‍ രംഗത്തുള്ളവരുടേയുമൊക്കെ പേരുകളാണ് ഇത്തരത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. അവതാരകയും അഭിനേത്രിയുമായ ആര്യ ബിഗ് ബോസിലുണ്ടെന്നുള്ള ചര്‍ച്ചകളും ഇതിനിടയില്‍ അരങ്ങേറിയിരുന്നു.

ആരാദ്യം പാടും പരിപാടിയില്‍ നിന്നും താരം അപ്രത്യക്ഷയായതിന് പിന്നിലെ കാരണങ്ങള്‍ ഇതാണെന്ന തരത്തിലുള്ള കണ്ടെത്തലുകളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. അമൃത സുരേഷും അഭിരാമി സുരേഷും ബിഗ് ഹൗസിലേക്ക് എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചിരുന്നത്. ഇതേക്കുറിച്ചുള്ള പ്രതികരണവുമായെത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. ബിഗ് ബോസിലേക്ക് തങ്ങളില്ലെന്നാണ് അഭിരാമി പറയുന്നത്. അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും അവർ തുറന്നുപറഞ്ഞിട്ടുണ്ട്.

ബിഗ് ബോസിലേക്ക്

ബിഗ് ബോസിലേക്ക്

വ്യത്യസ്തമായ ആലാപന ശൈലിയും ബാന്റും വ്‌ളോഗിങ്ങിമൊക്കെയായി സജീവമാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗറിലേക്ക് എത്തിയതോടെയാണ് അമൃത സുരേഷിന്‍രെ ജീവിതം മാറിമറിഞ്ഞത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളിലൊരാളായിരുന്നു അമൃത. പരിപാടി അവസാനിച്ചതിന് ശേഷവും അമൃതയ്ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. ഇതിനിടയിലാണ് ഇവര്‍ ബിഗ് ബോസിലേക്ക് എത്തുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

പങ്കെടുക്കുന്നില്ലെന്ന് അഭിരാമി

പങ്കെടുക്കുന്നില്ലെന്ന് അഭിരാമി

ബിഗ് ബോസിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി അഭിരാമി സുരേഷ് എത്തിയിട്ടുണ്ട്. താന്‍ ഈ ഷോയില്‍ പങ്കെടുക്കുന്നില്ലെന്ന് അഭിരാമി സുരേഷ് പറയുന്നു. ബിഗ് ബോസ് ടീം തന്നെ സമീപിച്ചിരുന്നുവെങ്കിലും ആ അവസരം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അവര്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റുള്ളതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തത്.

ചേച്ചിയും ഇല്ല

ചേച്ചിയും ഇല്ല

താനും ഈ പരിപാടി കാണാന്‍ കാത്തിരിക്കുകയാണെന്നും തന്നെ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും അഭിരാമി പറഞ്ഞിരുന്നു. ചേച്ചിയായ അമൃത സുരേഷും ബിഗ് ബോസില്‍ പങ്കെടുക്കുന്നില്ലെന്നും അഭിരാമി വ്യക്തമാക്കിയിട്ടുണ്ട്. ചേച്ചിയും അനിയത്തിയും പരിപാടിയിലേക്ക് എത്തുമോയെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. ആരാധകരും ഈ വിശേഷമറിയാനായി കാത്തിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയായാണ് പ്രതികരണവുമായി അഭിരാമി എത്തിയത്.

മോഹന്‍ലാലിനൊപ്പമുള്ള അവസരം

മോഹന്‍ലാലിനൊപ്പമുള്ള അവസരം

മോഹന്‍ലാലിനൊപ്പമുള്ള അസുലഭനിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു പല താരങ്ങളും പറഞ്ഞത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി അവസരങ്ങള്‍ ലഭിക്കാത്തവരെല്ലാം ബിഗ് ബോസിലേക്ക് വരാനായി ശ്രമങ്ങള്‍ നടത്തിയിരുന്നു. ബിഗ് ബോസിന് ശേഷം പലരുടേയും ജീവിതം തന്നെ മാറിമറിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃതയും അഭിരാമിയും പരിപാടിയിലേക്ക് ഇല്ലെന്ന് അറിയിച്ചതോടെയാണ് കുപ്രചാരണങ്ങള്‍ അവസാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X