എനിക്ക് സംഭവിച്ചത് മറ്റൊരാള്‍ക്കും വരരുത്! നല്ലത് പറഞ്ഞാലും കുറ്റപ്പെടുത്തല്‍! സങ്കടം പറഞ്ഞ് അഭിരാമി

നാളുകള്‍ക്ക്് ശേഷമായി സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ് അഭിരാമി സുരേഷ്. തന്റെ ജീവിതത്തില്‍ സംഭവിച്ച അപ്രതീക്ഷിത കാര്യങ്ങളെക്കുറിച്ചായിരുന്നു തുറന്നുപറഞ്ഞത്. ഞാന്‍ പറയുന്നതും, എഴുതി വരുന്നതും തമ്മില്‍ മാച്ചാവാത്ത പോലെയാണ്. ന്യൂസുകളൊക്കെ ഞാനും കാണുന്നുണ്ട്. കുറേക്കാലത്തിന് ശേഷമാണ് ക്യാമറയെ നോക്കി പത്ത് പതിനഞ്ചോളം സംസാരിച്ചത്. പേഴ്‌സണലായ കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ ചില കാര്യങ്ങളൊക്കെ മിസായിരുന്നു. ഈ വ്യക്തി ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു എന്നെ കോണ്ടാക്റ്റ് ചെയ്യുന്നത്. പിന്നെയാണ് ബിസിനസ് പ്രൊപ്പോസലുമായി വരുന്നത്. ഇന്‍വെസ്റ്റ് ചെയ്യാന്‍ വന്നിട്ട് താല്‍പര്യമില്ലാതെ പോയതല്ല സംഭവിച്ചത്. നമ്മുടെ കമ്പനിയുടെ ബിസിനസ് കാര്യങ്ങളൊക്കെ കൃത്യമായി മനസിലാക്കി, നമ്മള്‍ ഇതിന് അര്‍ഹരാണെന്ന് വരുത്തിയതിന് ശേഷമായിരുന്നു എല്ലാം ചെയ്തത്.

അവര്‍ നേരില്‍ വരുന്നു. കാര്യങ്ങളൊക്കെ പരിശോധിക്കുന്നു. പ്രൊസീജ്യേഴ്‌സെല്ലാം നടക്കുമ്പോള്‍, ഒരിക്കല്‍പ്പോലും ഇതൊരു തട്ടിപ്പാണെന്ന് ചിന്തിച്ചിരുന്നില്ല. അത്രയും കണ്‍വിന്‍സിംഗായിരുന്നു. കഷ്ടപ്പെട്ട് നമ്മള്‍ ഉണ്ടാക്കിയെടുത്ത പൈസയാണ് ഒരു കാര്യവുമില്ലാതെ പോയത്. അത് പറയാനാണ് ഞാന്‍ വീഡിയോ ചെയ്തത്. അല്ലാതെ ആരുടേയും സിംപതിക്ക് വേണ്ടിയല്ല. പേര് പറയാതെ ചെയ്തത് അതിന് കുറച്ച് ലീഗല്‍ കാര്യങ്ങളൊക്കെയുണ്ട്. അതാണ് പേര് പറയാതെയിരുന്നത്. ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ ആള്‍ക്കാര്‍ക്ക് കരുതിയിരിക്കാമല്ലോ. നിങ്ങളുടെ ഫാം കണ്ടു. ലോണിന് നിങ്ങള്‍ അര്‍ഹരാണെന്ന് പറഞ്ഞാണ് അവര്‍ നമ്മളെ സമീപിക്കുന്നത്. എന്നെപ്പോലെയാരും പെട്ടുപോവരുത് എന്നുള്ളത് കൊണ്ടാണ് ഞാനിത് ഷെയര്‍ ചെയ്തത്.

Abhirami Suresh reveals what happened
Photo Credit: Abhirami Suresh / Facebook

കലിയുഗത്തില്‍ നല്ല കാര്യങ്ങള്‍ ഷെയര്‍ ചെയ്തിട്ട് കാര്യമില്ലല്ലോ. ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍ എന്ന രീതിയില്‍ നിങ്ങളെ സമീപിച്ചേക്കും. അവര്‍ നേരിട്ട് വരികയുമൊക്കെ ചെയ്യും. ബാങ്കിംഗ് പരിപാടിയല്ല. പേപ്പര്‍ വര്‍ക്കൊക്കെയുണ്ട്. ഇങ്ങനെയുള്ളവരൊക്കെ വന്നാല്‍ വിശ്വസിക്കരുത്. അത് മാത്രമേ പറയാനുള്ളൂ. ഇനിയും തെറ്റിദ്ധാരണകള്‍ വരണ്ടെന്ന് വിചാരിച്ചാണ് എല്ലാം പറഞ്ഞത്. നല്ലത് പറഞ്ഞാലും എന്തിനാണ് ഇങ്ങനെ ക്രൂശിക്കുന്നതെന്നുമായിരുന്നു അഭിരാമി ചോദിച്ചത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X