ബിഗ് ബോസിന് പിന്നാലെ പുതിയ മ്യൂസിക്ക് വീഡിയോയുമായി അഭിരാമി! ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അഭിരാമി സുരേഷ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് അഭിരാമി ഷോയിലേക്ക് എത്തിയിരുന്നത്. സഹോദരി അമൃത സുരേഷിനൊപ്പമായിരുന്നു അഭിരാമിയുടെ വരവ്. ബിഗ് ബോസിന്റെ അമ്പതാം എപ്പിസോഡില്‍ എത്തിയ ഇവരുടെ വരവ് മറ്റുളളവരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ഗായികയും നടിയുമായ അഭിരാമി കുട്ടിക്കാലം മുതല്‍ക്കേ മലയാളികള്‍ക്ക് സുപരിചിതയാണ്.

എഷ്യാനെറ്റിലെ കുട്ടിച്ചാത്തന്‍ എന്ന പരമ്പരയിലൂടെയായിരുന്നു നടി മിനിസ്‌ക്രീനില്‍ എത്തിയത്. തുടര്‍ന്ന് അമൃതയ്‌ക്കൊപ്പമുളള അമൃതംഗമയ ബാന്‍ഡ് വന്നതിന് ശേഷമാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസില്‍ വന്ന സമയത്ത് രജിത്ത് കുമാറിനൊപ്പം നിന്നാണ് ഇരുവരും ഗെയിം കളിച്ചത്.

ബിഗ് ബോസ് രണ്ടാം സീസണിലെ

ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളായിരുന്നു ഇരുവരും. ബിഗ് ബോസിന്റെ പഴയ എപ്പിസോഡുകള്‍ കണ്ട ശേഷമായിരുന്നു ഇരുവരും ഷോയിലേക്ക് എത്തിയിരുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഭിരാമി. പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടി എത്താറുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തില്‍ നടി എത്തിയിരുന്നു. ചെറിയൊരു വേഷമായിരുന്നെങ്കിലും ദുല്‍ഖര്‍ സല്‍മാന്റെ മുന്‍കാമുകിയായിട്ടാണ് നടി എത്തിയിരുന്നത്. അവതാരകയായും ഗായികയായും സ്‌റ്റേജ് പെര്‍ഫോമറായും അഭിനേത്രിയായും വ്‌ളോഗറായുമൊക്കെ തിളങ്ങിയ ശേഷമാണ് അഭിരാമി ബിഗ് ബോസിലേക്ക് എത്തിയിരുന്നത്.

ബിഗ് ബോസിന് ശേഷം

ബിഗ് ബോസിന് ശേഷം അമൃതയുടെയും അഭിരാമിയുടെതുമായി പുറത്തിറങ്ങിയ മ്യൂസിക്ക് വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. അമൃത സുരേഷ് സോങ് ഓഫ് ഹോപ് എന്ന പേരിലാണ് വീഡിയോ പുറത്തിറങ്ങിയിരുന്നത്. ഇപ്പോള്‍ ഇതിന് പിന്നാലെ മറ്റൊരു വീഡിയോയുമായി അഭിരാമി എത്തിയിരുന്നു. ഇത്തവണ നാടന്‍ പാട്ടായ ചേക്കേലടിക്കുന്നുണ്ടേ എന്ന ഗാനത്തിന്റെ മെലഡി വേര്‍ഷനാണ് അഭിരാമി സുരേഷ് പുറത്തുവിട്ടിരിക്കുന്നത്.

അഭിരാമിയുടെ പുതിയ

അഭിരാമിയുടെ പുതിയ മ്യൂസിക്ക് വീഡിയോയ്ക്ക് മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ആകാശ് മേനോനാണ് ഗാനത്തിന് ഗിറ്റാറിസ്റ്റായി എത്തിയിരിക്കുന്നത്. പ്രെഷ്യസ് പീറ്ററാണ് കീബോര്‍ഡ് പ്ലെ ചെയ്തിരിക്കുന്നത്. ആലാപനത്തിന് പുറമെ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുമുണ്ട് നടി. അമൃതയുടെയും അഭിരാമിയുടെയും യൂടൂബ് ചാനലായ എജി വ്‌ളോഗ്‌സിലൂടെയാണ് ഈ ഗാനം പുറത്തുവന്നിരിക്കുന്നത്. ബിഗ് ബോസ് അവസാനിക്കുന്നത് ഷോയില്‍ ഉണ്ടായിരുന്നവരാണ്‌ അമൃതയും അഭിരാമിയും. രജിത്ത് കുമാര്‍, സുജോ, ആര്‍ജെ രഘു, അലക്‌സാന്‍ഡ്ര തുടങ്ങിയവര്‍ക്കൊപ്പം നിന്നാണ് ഇവര്‍ ഗെയിം കളിച്ചത്. ബിഗ് ബോസില്‍ ഇത്തവണ ഫൈനലില്‍ എത്താനുളള സാധ്യതകളും ഇവര്‍ക്കുണ്ടായിരുന്നു. ഷോയിലുണ്ടായിരുന്ന സമയത്ത് വലിയ പ്രേക്ഷക പിന്തുണ അമൃതക്കും അഭിരാമിക്കും ലഭിച്ചിരുന്നു.

വീഡിയോ

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X