എല്ലാമെല്ലാമായ അച്ഛൻ മരിച്ചിട്ട് മൂന്ന് വർഷങ്ങൾ, എങ്ങനെ ക്യാപ്ഷൻ ചെയ്യണമെന്നറിയില്ല; അഭിരാമി സുരേഷ്
അച്ഛൻ മരിച്ച് മൂന്ന് വർഷം പിന്നിടവെ ഓർമ പങ്കുവെച്ച് അഭിരാമി സുരേഷ്. അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ അമ്മ നിൽക്കുന്ന ഫോട്ടാേയാണ് അഭിരാമി പങ്കുവെച്ചത്. ഈ നിമിഷത്തിന് എങ്ങനെ ക്യാപ്ഷൻ ചെയ്യണമെന്ന് അറിയില്ല. മൂന്ന് വർഷങ്ങൾ... എന്നാണ് ഫോട്ടോയ്ക്കൊപ്പം അഭിരാമി കുറിച്ചത്. അഭിരാമിയുടെ ചേച്ചി ഗായിക അമൃത സുരേഷിന്റെ ജീവിതത്തിലെ പ്രതിസന്ധികളിലെല്ലാം ഒപ്പമുൃണ്ടായിരുന്ന ആളാണ് പിതാവ് സുരേഷ്. നടൻ ബാലയുമായുള്ള വിവാഹ ശേഷം അമൃത വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയത്. പിരിഞ്ഞിട്ടും ബാല അമൃതയെയും കുടുംബത്തെയും നിരന്തരം ശല്യപ്പെടുത്തി.
അക്കാലത്ത് തങ്ങളെ മനസിലാക്കാൻ ആരുമുണ്ടായിരുന്നില്ല എന്നാണ് ഒരിക്കൽ അഭിരാമി പറഞ്ഞത്. എല്ലാവർക്കും എംപതെെസ് ചെയ്യാൻ പറ്റും. പക്ഷെ ഞങ്ങളുടെ കേസിൽ മറുവശം വളരെ സ്ട്രോങ് ആയിരുന്നു. വളരെ കൺവിൻസിംഗും. ഒരാൾക്ക് നമ്മളോട് പാവം തോന്നാൻ വേണ്ട കുറച്ച് ഘടകങ്ങളുണ്ട്. അത് ഞങ്ങളുടെ സെെഡിൽ കുറവായിരുന്നു. ആദ്യമൊക്കെ കസിൻസിനോടും മറ്റും ഞങ്ങൾ പിന്തുണ തേടുമായിരുന്നു. പക്ഷെ പിന്നീട് അവർക്കും മനസിലാകാതായി. ഞങ്ങൾ പുറമേക്ക് കാണിക്കുന്നത് ഹാപ്പിയായ വ്ലോഗുകളും മറ്റുമാണ്. ഇവർക്ക് അത്ര വലിയ കുഴപ്പമൊന്നുമില്ലെന്ന് പറയും. അതിനാൽ ഞങ്ങളുടെ പ്രശ്നം ഞങ്ങളുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതാണ് നല്ലതെന്നും അന്ന് അഭിരാമി സുരേഷ് പറഞ്ഞു.

ആരും ഞങ്ങളെ സഹായിക്കാനുണ്ടായിട്ടില്ല. ഞങ്ങൾക്ക് ഞങ്ങൾ മാത്രമേയുണ്ടായിട്ടുള്ളൂ. ബന്ധുക്കൾ നിസഹായരായിരുന്നു. ഞങ്ങൾ സ്വാധീനമുള്ള കുടുംബത്തിൽ നിന്നായിരുന്നെങ്കിൽ ആർക്കെങ്കിലും ഇടപെട്ട് എന്തെങ്കിലും ചെയ്യാമായിരുന്നു. ഞങ്ങളുടെ കുടുംബം മുഴുവൻ പാവമാണ്. അച്ഛന്റെ കുടുംബം മ്യൂസീഷ്യൻസാണ്. അമ്മയുടെ സൈഡിൽ മെഡിക്കൽ പ്രൊഫഷനിലുള്ളവരും. എന്ത് വന്നാലും ഒരു കോളിനപ്പുറത്ത് എല്ലാവരുമുണ്ട്.
പക്ഷെ അതിനപ്പുറത്തേക്ക് അവർക്കൊന്നും ചെയ്യാനില്ലായിരുന്നെന്നും അഭിരാമി വ്യക്തമാക്കി. ബാല-അമൃത വിവാഹത്തിൽ തന്റെ മാതാപിതാക്കൾക്ക് താൽപര്യമില്ലായിരുന്നെന്നും അഭിരാമി പറയുന്നു. അയാളുടേത് വലിയ കുടുംബമാണ്. രണ്ട് തലങ്ങളിൽ നിൽക്കുന്നവരുമായി ബന്ധം വേണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നെന്നും അഭിരാമി ഓർത്തു. തന്റെ അച്ഛൻ വളരെ പാവമായിരുന്നെന്നും അത്രയും പാവമാകരുതെന്നും അഭിരാമി പറഞ്ഞിട്ടുണ്ട്.
ഈയടുത്ത് നൽകിയ അഭിമുഖത്തിൽ അച്ഛനെക്കുറിച്ച് അമൃത സുരേഷ് സംസാരിച്ചിരുന്നു. അച്ഛൻ മരിച്ച സമയത്ത് മകനായി അദ്ദേഹം കൂടെയുണ്ടായിരുന്നു. അച്ഛന് മരുമകൻ കർമ്മം ചെയ്യാനും കൊള്ളി വെക്കാനും യോഗം ഉണ്ടാകും. അതുകാെണ്ടായിരിക്കും ഗോപി സുന്ദർ അന്നെന്റെ ജീവിതത്തിലേക്ക് വന്നത്. ആ വർഷത്തിന് വേണ്ടി മാത്രം അദ്ദേഹം വന്നു. പിന്നെ മുന്നോട്ട് പോയപ്പോൾ ഇനിയും മുന്നോട്ട് പോയാൽ ഇപ്പോഴുള്ള സ്നേഹവും ബഹുമാനവും ഇല്ലാതാകുമെന്ന് മനസിലായി. അങ്ങനെ രണ്ട് പേരും കൂടെയെടുത്ത തീരുമാനമാണ് പിരിയാമെന്നത്. ഇപ്പോഴും പിറന്നാളിനും മറ്റും മെസേജ് ചെയ്യും. കമ്മ്യൂണിക്കേഷനൊന്നുമില്ല. നമ്മൾ അവസാനിപ്പിച്ച വികാരം വീണ്ടും കുത്തിയെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അമൃത സുരേഷ് പറഞ്ഞു.


Click it and Unblock the Notifications

