ഭാര്യയെയാണ് പേടി! അഭിഷേക് ബച്ചനെ തേച്ചൊട്ടിച്ച് സഹോദരിയുടെ മാസ് കമന്റ്, വീഡിയോ വൈറല്‍!!

ഇന്ത്യയിലെ പ്രമുഖരായ താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത ഐശ്വര്യ റായി മകള്‍ വലുതായതോടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ലോകസുന്ദരിയും ബോളിവുഡിലെ പ്രമുഖ നടിയാണെങ്കിലും കുടുംബത്തിന്റെ കാര്യം വരുമ്പോള്‍ ഐശ്വര്യ തനി വീട്ടമ്മയായി മാറും. ഇക്കാര്യം അഭിഷേക് ബച്ചനടക്കം വെളിപ്പെടുത്തിയിരുന്നു.

aiswarya-abhishek-

ഇപ്പോള്‍ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ ചാറ്റ് ഷോ കളില്‍ ഒന്നാണ് കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ അഭിഷേക് ബച്ചന്‍ പങ്കെടുത്തിരിക്കുകയാണ്. ഒപ്പം സഹോദരി ശ്വേതയും ഉണ്ടായിരുന്നു. താരങ്ങളെ പങ്കെടുപ്പിച്ച് കിടിലന്‍ ചോദ്യങ്ങള്‍ ചോദിപ്പിക്കുകയും അവരെ വെള്ളം കുടിപ്പിക്കുകയും ചെയ്യുന്നതാണ് കരണിന്റെ ഹോബി. ഇത്തവണ അഭിഷേകിനെ ശരിക്കും കുടുക്കിയ ഒരു ചോദ്യമായിരുന്നു ചോദിച്ചത്.

കോഫി വിത് കരണിന്റെ ഹൈലൈറ്റ് റാപ്പിഡ് ഫയര്‍ റൗണ്ടാണ്. ഈ റൗണ്ടില്‍ ഭാര്യയോ അമ്മയെയോ ആരെയാണ് അഭിഷേകിന് ഏറ്റവും പേടിയെന്നായിരുന്നു കരണിന്റെ ചോദ്യം. അമ്മയെയാണെന്നായിരുന്നു അഭിഷേകിന്റെ ഉത്തരം. എന്നാല്‍ ഭാര്യയെ ആണെന്നാണ് ശ്വേതയുടെ മറുപടി. ഇതെന്റെ റാപ്പിഡ് ഫയര്‍ റൗണ്ടാണ് മിണ്ടാതിരിക്കെന്ന് അഭിഷേക് ശ്വേതയോട് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X