53 കോടിയുടെ ഉടമയായ ജാൻമണിയെ അഭിഷേക് വിവാഹം ചെയ്തു?, ഹണിമൂൺ പാക്കേജ് പലരും ഓഫർ ചെയ്തു; അഭിഷേക്!
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഒരുമിച്ച് മത്സരിച്ച ശേഷമാണ് അഭിഷേക് ജയദീപും ജാൻമണി ദാസും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. ഇരുവരും എൽജിബിടിക്യു കമ്യൂണിറ്റിയിൽ ഉൾപ്പെടുന്നവരായതുകൊണ്ട് തന്നെ രണ്ടുപേരുടെയും സൗഹൃദം പ്രണയം എന്ന രീതിയിലേക്കാണ് സോഷ്യൽമീഡിയയിലെ ഒരു വിഭാഗം വഴി തിരിച്ച് വിട്ടത്. ഇരുവരും ഒരുമിച്ച് കപ്പിൾ റീലുകൾ ചെയ്ത് തുടങ്ങിയതോടെ വിവാഹം കഴിഞ്ഞുവെന്നും പ്രചരിക്കുന്നുണ്ട്.
നോർത്ത് ഇന്ത്യയിൽ പോലും താനും ജാൻമണിയും വിവാഹിതരായിയെന്ന് പ്രചരിക്കുന്നുണ്ടെന്ന് പറയുകയാണിപ്പോൾ അഭിഷേക് ജയദീപ്. ലൈഫ് നെറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഭിഷേകും ജാൻമണിയും. പലരും റിസോർട്ടുകളുടേയും ട്രാവൽ കമ്പനികളുടേയും പ്രമോഷന് വിളിക്കുന്നത് പോലും ഹണിമൂൺ ട്രിപ്പ് വാഗ്ദാനം ചെയ്തുകൊണ്ടാണെന്നും അഭിഷേക് പറയുന്നു.

അമ്പത്തിമൂന്ന് കോടിയുടെ ഉടമയാണ് ജാൻമണിയെന്നും ആ പണം കണ്ട് കല്യാണം കഴിച്ചയാളാണ് ഞാൻ എന്നുമാണ് നോർത്തിലൊക്കെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഞാൻ ഏതെങ്കിലും വീഡിയോകൾക്ക് കമന്റ് ചെയ്താൽ വരുന്ന പ്രധാന കമന്റ് നീ ഒന്നും മിണ്ടണ്ട... നീ കൊച്ചുപ്രേമനെ കല്ല്യാണം കഴിച്ചയാളല്ലേ എന്നാണ്. ഞാനും ജാനുവും കല്യാണം കഴിച്ചുവെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്.
മാത്രമല്ല എനിക്ക് വരുന്ന പ്രമോഷൻസെല്ലാം ഹണിമൂൺ പാക്കേജിന്റേതാണ്. റിസോർട്ട്സും ട്രാവൽ കമ്പനികളുമാണ് അത്തരം ഓഫറുമായി ഏറെയും വിളിക്കുന്നത്. അവര് പോലും ഞങ്ങൾ വിവാഹം കഴിച്ചുവെന്ന് വിശ്വസിച്ചിരിക്കുകയാണ്. ഒരു കൂട്ടർ വിളിച്ചിട്ട് കശ്മീരിലേക്ക് വിട്ടാലോ എന്നാണ് ചോദിച്ചത്. കശ്മീർ കൊളാബാണെന്നാണ് ഞാൻ കരുതിയത്.
പിന്നെ അവർ എനിക്ക് ഹണിമൂൺ പാക്കേജുകൾ കുറേ അയച്ച് തന്നപ്പോഴാണ് അവരും തെറ്റിദ്ധരിച്ചുവെന്ന് എനിക്ക് മനസിലായത്. നിങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ അതുകൊണ്ട് നിങ്ങൾക്ക് ഒരു ഹണിമൂണും ഞങ്ങൾക്ക് ഒരു പ്രമോഷനുമാകുമെന്നാണ് അവർ വിളിച്ചപ്പോൾ പറഞ്ഞത്. കുറേപ്പേർ അങ്ങനെ വിളിച്ചു എന്ന് അഭിഷേക് പറയുന്നു. അതേസമയം നടൻ കൊച്ചുപ്രേമനുമായി തന്നെ ഉപമിക്കുന്നതിൽ തനിക്ക് പരാതിയില്ലെന്ന് ജാൻമണിയും കൂട്ടിച്ചേർത്തു.
കൊച്ചുപ്രേമനുമായി എന്നെ താരതമ്യപ്പെടുത്തുന്നതിൽ ഞാൻ വളരെ ഹാപ്പിയാണ്. കൊച്ചുപ്രേമൻ സുന്ദരിയായല്ലോ എന്നൊക്കെ കമന്റ്സ് വരാറുണ്ടെന്നാണ് ജാൻമണി പറഞ്ഞത്. സിനിമാ മേഖലയിൽ ഇപ്പോഴുള്ളതിൽ ഏറ്റവും വിലപിടിപ്പുള്ള മേക്കപ്പ് ആർട്ടിസ്റ്റാണ് ജാൻമണി ദാസ്. അമല പോൾ അടക്കം പല അഭിനേതാക്കളുടെയും സെലിബ്രിറ്റികളുടെയും ആദ്യ ചോയ്‌സാണ് ജാൻമണി.

മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിന് പുറമെ ഡാൻസർ കൂടിയായ ജാൻമണി സത്രിയ, ഭരതനാട്യം എന്നിവയിൽ ബിരുദധാരിയാണ്. അസം സ്വദേശിയായ ജാൻമണി എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന ട്രാൻസ്‌വുമൺ മത്സരാർത്ഥിയായാണ് ബിഗ് ബോസിൽ എത്തിയത്. സിനിമയ്ക്ക് പുറമേ നിരവധി ടിവി ഷോകളിലും പരസ്യ ചിത്രങ്ങളിലും മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.
സിനിമയുടെ ചിത്രീകരണത്തിനായി അസമിലെത്തിയ നിർമ്മാതാവ് ടിഎം റഫീഖും സംവിധായകൻ എബ്രിഡ് ഷൈനുമാണ് ചലച്ചിത്ര താരം അമല പേളിന് ജാൻമണിയെ പരിചയപ്പെടുത്തി മലയാള സിനിമ മേഖലയിലേക്ക് അവസരം ഒരുക്കി കൊണ്ടുവന്നത്. ദീപിക പദുകോൺ അടക്കമുള്ളവരുടേയും മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു ജാൻമണി. ബിഗ് ബോസിലെ ജാൻമണിയുടെ എപ്പിസോഡുകളും ഡയലോഗുകളും എല്ലാം വൈറലായിരുന്നു.
ബിഗ് ബോസ് സീസൺ ആറിലെ വൈൽഡ് കാർഡ് എൻട്രിയായിരുന്നു അഭിഷേക് ജയദീപ്. പ്രൊഫഷണലി ഒരു ഐടി എഞ്ചിനീയറായ അഭിഷേക് ഒരു മോഡലും കൂടിയാണ്. മിസ്റ്റർ ഗേ ഇന്ത്യയിൽ ഐഡിയ റണ്ണർ അപ് കൂടിയാണ് താരം.


Click it and Unblock the Notifications











