ഏഴ് വര്‍ഷം കഴിഞ്ഞ് പ്രഗ്നന്റായി! വയര്‍ കാണിച്ച് റീച്ചുണ്ടാക്കുന്നു! അനങ്ങാന്‍ പാടില്ലെന്ന് പറഞ്ഞില്ലെന്നും അഭി
കുഞ്ഞതിഥിയുടെ വരവിനായി നാളെണ്ണി കാത്തിരിക്കുകയാണ് അഭിശ്രീ. തുടക്കം മുതലുള്ള വിശേഷങ്ങള്‍ ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അടുത്തിടെയായിരുന്നു വളകാപ്പ് ചടങ്ങ് നടത്തിയത്. ബിഗ് ബോസിലെ സഹതാരങ്ങളടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. അനോമലി സ്‌കാനിംഗിന് പോയതും, അന്ന് അനുഭവിച്ച ടെന്‍ഷനെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള വീഡിയോയാണ് ഇവര്‍ പുതിയതായി പങ്കുവെച്ചിട്ടുള്ളത്. കുഞ്ഞാവ ഇപ്പോള്‍ ചവിട്ടൊക്കെ തുടങ്ങി. കൈവെച്ച് നോക്കിയപ്പോള്‍ എനിക്കും ചവിട്ട് കിട്ടി. ആദ്യമൊന്നും ഞാന്‍ സംസാരിച്ചാല്‍ പ്രതികരിക്കില്ലായിരുന്നു. ഇപ്പോള്‍ ശബ്ദം കേള്‍ക്കുമ്പോള്‍ ചവിട്ടൊക്കെ കിട്ടുന്നുണ്ട്. ഫൈവ് ഡിയിലാണ് ഇത്തവണ സ്‌കാന്‍ ചെയ്യുന്നത്. ഫോര്‍ ഡിയിലായിരുന്നു നേരത്തെ ചെയ്തത്.
കുഞ്ഞിന്റെ ചവിട്ടൊക്കെ കിട്ടുമ്പോള്‍ വല്ലാത്തൊരു ഫീലിംഗാണ്. അത്രയും സന്തോഷമുള്ള കാര്യമാണ്. അനുഭവിച്ച് തന്നെ അറിയേണ്ട കാര്യമാണ്. നല്ല ചവിട്ടൊക്കെ വരുമ്പോള്‍ വയറിങ്ങനെ പൊങ്ങിവരും. അതൊക്കെ വീഡിയോ എടുത്ത് വെച്ചിട്ടുണ്ട്. ഓരോ പ്രാവശ്യം ബേബിയെ കാണുമ്പോഴും സന്തോഷമാണ്. പിറ്റേ ദിവസമായിരുന്നു ഡോക്ടറിനെ കാണാന്‍ പോയത്. ആ വിശേഷങ്ങളും വീഡിയോയില്‍ കാണിച്ചിരുന്നു. ഫുഡൊക്കെ കഴിച്ച് കഴിഞ്ഞാല്‍ ബേബി അനങ്ങുന്നതൊക്കെ നമുക്ക് മനസിലാവും. ഇനി ഏഴ് തുടങ്ങും. ഡോക്ടറിനോട് കാര്യങ്ങളൊക്കെ ചോദിക്കണം. മെഡിസിനും വാങ്ങിക്കാനുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.

അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും. അവര്‍ക്കില്ലാത്ത പ്രശ്‌നമെന്തിനാണ് നമുക്ക്. വയര്‍ കാണിച്ച് വീഡിയോ ചെയ്താല്‍ റീച്ചുണ്ടാവുമെന്ന് അറിയാം, ഇങ്ങനെയുള്ള കമന്റുകളൊക്കെ വന്നിരുന്നു. നെഗറ്റീവ് കമന്റുകളൊന്നും ഞങ്ങള്‍ പൊതുവെ മൈന്‍ഡ് ചെയ്യാറില്ല. ഗര്‍ഭിണിയായാല്‍ വീട്ടിനകത്ത് വിശ്രമത്തില്‍ കഴിയണമെന്നൊന്നും ഇല്ല. അതൊക്കെ പഴയ ചിന്താഗാതികളാണ്. ഇതെന്താ വല്ല അസുഖമെങ്ങാനുമാണോ. ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നവരല്ല. ഗര്‍ഭമുണ്ടെന്ന് കരുതി, ചെയ്തിരുന്ന കാര്യങ്ങളെല്ലാം നിര്‍ത്തി, വീട്ടില്‍ ഇങ്ങനെ ചടഞ്ഞ് കൂടിയിരിക്കണോ, അതിലൊന്നും ഞങ്ങളെ കിട്ടി. ഒന്നും ചെയ്യാതെ, തടിച്ച് വീര്‍ത്ത് സിസേറിയനിലേക്ക് പോവാനൊന്നും വയ്യ. നമ്മള്‍ ഈ ചെയ്യുന്നതില് നോര്‍മല്‍ ഡെലിവറിക്കുള്ള സാധ്യത കൂടുതലാണ്.
ആദ്യ മൂന്ന് മാസം ഞാന്‍ ബെഡ്‌റെസ്റ്റായിരുന്നു. ഡോക്ടര്‍ വിശ്രമിക്കാന്‍ പറഞ്ഞിരുന്നു. അതുകഴിഞ്ഞാണ് ഞാന്‍ വീഡിയോ ഒക്കെ ചെയ്ത് തുടങ്ങിയത്. ഹെല്‍ത്തിയാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. കിടന്ന് തലകുത്തി മറിയലൊന്നും ഇപ്പോള്‍ നടക്കില്ല. വയറിന് സ്‌ട്രെയന്‍ വരുന്ന കാര്യങ്ങളൊന്നും ചെയ്യാറില്ല. ഗര്‍ഭിണിയായാല്‍ അനങ്ങാന്‍ പാടില്ല എന്ന കോണ്‍സപ്റ്റ് വിടുക. ഏഴ് വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ പ്രഗ്നന്റായതെന്ന് പറഞ്ഞിട്ടുണ്ട്. കുറച്ചുകഴിഞ്ഞ് മതി എന്നായിരുന്നു ഞങ്ങള്‍ക്ക്. ആവാത്തതാണ് പ്രശ്‌നമെന്ന് ഞങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ നേരത്തെ ഡോക്ടറിനെ കണ്ട്, മെഡിസിനൊക്കെ എടുക്കുന്നുണ്ടായിരുന്നു. ഡോക്ടര്‍ പറഞ്ഞത് പോലെ തന്നെയാണ് ഞങ്ങളെല്ലാം ചെയ്യുന്നത്.
ചില കമന്റുകളൊക്കെ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. നിങ്ങള്‍ക്കെന്തെങ്കിലും പറ്റും, അബോര്‍ഷനാവും എന്നൊക്കെ എങ്ങനെയാണ് പറയാന്‍ പറ്റുന്നത്. വയറുള്ളപ്പോള്‍ അത് വെചല്ലേ ഡാന്‍സ് ചെയ്യാന്‍ പറ്റുള്ളൂ. അങ്ങനെ എടുത്ത് വെക്കാനൊന്നും പറ്റുന്നതല്ലല്ലോ. ഇപ്പോഴൊരു ഡിവൈന്‍ ഫീലാണ്. ഭയങ്കര സന്തോഷമുള്ള അവസ്ഥയാണ്. കാര്യങ്ങളെല്ലാം ഓക്കെയായി പോവുന്നുണ്ട്. പെര്‍ഫെക്ടാണ്. യാത്ര കുറയ്ക്കാനായി പറഞ്ഞിട്ടുണ്ട ഇപ്പോള്‍. ഒരു മാസം കഴിഞ്ഞാണ് അടുത്ത ചെക്കപ്പിന് പോവുന്നത്.


Click it and Unblock the Notifications