»   » പണ്ട് സീരിയലില്‍ അഭിനയിക്കുന്നത് മരിക്കുന്നത് പോലെയാണ്, ഇന്ന് ബഹുമാനം കിട്ടുമെന്ന് പ്രിയാ രാമന്‍!!

പണ്ട് സീരിയലില്‍ അഭിനയിക്കുന്നത് മരിക്കുന്നത് പോലെയാണ്, ഇന്ന് ബഹുമാനം കിട്ടുമെന്ന് പ്രിയാ രാമന്‍!!

Posted By:
Subscribe to Filmibeat Malayalam

തമിഴ് സിനിമയിലൂടെ അരങ്ങേറ്റം നടത്തി ശേഷം മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയായിരുന്നു പ്രിയാ രാമന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാരുടെ നായികയായി തിളങ്ങി നിന്നിരുന്നെങ്കിലും 1999 കളില്‍ സിനിമയില്‍ നിന്നും പെട്ടെന്നങ്ങ് അപ്രത്യക്ഷമാവുകയായിരുന്നു.

ധര്‍മജനെ സരോജ് കുമാറാക്കി പിഷാരടി! ഉദയന്റെ ആദ്യ സിനിമയ്ക്ക് സരോജ് സര്‍ ഡേറ്റ് തന്നു!!

2004 ല്‍ വിവാഹിതയായ പ്രിയ 2014 ല്‍ ആ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഗ്രാനൈറ്റ് ബിസിനസ് നടത്തി മക്കള്‍ക്ക് വേണ്ടി ജീവിക്കാനായിരുന്നു നടിയുടെ തീരുമാനം. പ്രിയാ രാമന്‍ സിനിമയിലേക്ക് തിരികെ വരുമോ എന്ന് കാത്തിരുന്ന ആരാധകര്‍ക്ക് പ്രതീക്ഷയുമായി ടെലിവിഷന്‍ പരിപാടിയിലൂടെ നടി മിനിസ്‌ക്രീനില്‍ എത്തിയിരുന്നു. ഇന്നും സജീവമായി ടെലിവിഷന്‍ പരിപാടികളില്‍ തുടരുകയാണെങ്കിലും അത് മരിക്കുന്നത് പോലെയുള്ള അനുഭവമാണെന്നാണ് പ്രിയാ രാമന്‍ പറയുന്നത്.

പ്രിയാ രാമന്‍

രജനികാന്ത് തിരക്കഥയെഴുതിയ വള്ളി എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയാ രാമന്‍ മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിരുന്നു. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് നടി പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയായത്.

തിരിച്ചു വരവ്..

സിനിമയില്‍ നിന്നും മാറിയതിന് ശേഷം പ്രണയം, വിവാഹം, വിവാഹമോചനം എന്നിങ്ങനെ പ്രിയയുടെ ജീവിതത്തിലൂടെ പലതും കയറി ഇറങ്ങി പോയി. എന്നാല്‍ നായികയായി തിളങ്ങി നിന്ന നടിയായിട്ടും സിനിമയിലേക്ക് മടങ്ങി വരാന്‍ അവര്‍ക്കായില്ലായിരുന്നു. ഒടുവില്‍ ടെലിവിഷന്‍ പരിപാടിയിലൂടെയാണ് പ്രിയ സജീവമായത്.

സീരിയലുകള്‍

ഡിഡി മലയാളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്‌നേഹതീരം എന്ന സീരിയലിലൂടെയായിരുന്നു നടി ടെലിവിഷനിലേക്ക് തുടക്കം കുറിച്ചത്. ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി പരിപാടികള്‍ നടി അഭിനയിച്ചിരുന്നു.

പ്രതീക്ഷിക്കുന്നത് പോലെയല്ല..

പണ്ടൊക്കെ സിനിമയില്‍ നിന്നും സീരിയലിലേക്ക് വന്ന ഒരു താരത്തിന്റെ ജീവിതം മരണത്തിന് തുല്യമാണെന്നാണ് പ്രിയാ രാമന്‍ പറയുന്നത്. എന്നാലിന്ന് സ്ഥിതി മാറിയിരിക്കുകയാണ്. പലരും ഇന്ന് ബഹുമാനം തരാറുണ്ടെന്നും നടി വ്യക്തമാക്കുന്നു.

സെമ്പുരത്തിയിലെ അഭിനയം

നിലവില്‍ സീ ടിവി തമിഴില്‍ സംപ്രേക്ഷണം ചെയ്യുന്ന സെമ്പുരത്തി എന്ന സീരിയലിലാണ് പ്രിയ അഭിനയിക്കുന്നത്. വലിയ തത്വങ്ങളുമായി ജീവിക്കുന്ന ഒരു സ്ത്രീയുടെ വേഷമാണ് പ്രിയ അവതരിപ്പിക്കുന്നത്.

English summary
Acting in a soap was the death knell for a movie star saying Priya Raman

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam