twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊവിഡിന്റെ മറവില്‍ പകല്‍ക്കൊള്ള നടക്കുന്നില്ല, തനിക്ക് തെറ്റുപറ്റി, ക്ഷമാപണവുമായി നടൻ

    |

    കൊവിഡിന്റെ മറവില്‍ സ്വകാര്യ ആശുപത്രിയില്‍ പകല്‍ക്കൊള്ള നടത്തുന്നു എന്ന ആരോപണം പിൻവലിച്ച് നടൻ എബ്രഹാം കോശി.തനിക്ക് തെറ്റുപറ്റിയതാണെന്നാണ് നടൻ പറയുന്നത്. വീഡിയോ പങ്കുവെച്ചതിന് ശേഷമാണ് ബില്ലിനെ കുറിച്ച് വിശദീകരിച്ചു തന്നതെന്നും തനിക്ക് പറ്റിയ തെറ്റാണ് അത് ബോദ്ധ്യമായെന്നും അദ്ദേഹം പറഞ്ഞു.

    മുറിവാടക ചെറിയ തുക മാത്രമാണ് ഈടാക്കുന്നത്, ബാക്കിയുള്ള തുകയത്രയും നേഴ്‌സിംഗ് ചാര്‍ജ്ജും ഡോക്ടേഴ്‌സ് ഫീസും ആണെന്ന് കോശി പറയുന്നത്.

    abraham koshy

    കൊവിഡിന് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാല്‍ പോരെ, അവിടെ പണം വേണ്ടല്ലൊ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് കെവിഡ് മാത്രമല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.എനിക്ക് കൊവിഡ് മാത്രമല്ല, മദ്യപാനവും പുകവലിയും ഉണ്ടായിരുന്നതിനാല്‍ ലിവറില്‍ നിക്കോട്ടിന്‍ അടിഞ്ഞു കൂടിയിരിക്കുകയാണ്. അതിനാലാണ് ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഈ ആശുപത്രിയില്‍ തന്നെ വന്നത്. ലിവറും ലംഗ്സും വീക്കാണ്. ആശുപത്രിയില്‍ നിന്നും നല്ല കെയര്‍ തരുന്നുണ്ട്. ചിലര്‍ ആശുപത്രിക്കാര്‍ ഭീഷണിപ്പെടുത്തിയോ എന്നൊക്കെ ചോദിച്ചു. അങ്ങനെയൊന്നുമില്ലെന്നും നടൻ വീഡിയോയിൽ പറയുന്നുണ്ട്.

    താൻ ചെയ്തത് തെറ്റാണെന്ന് തോന്നി. അതുകൊണ്ടാണ് തിരുത്തിയത്. എനിക്ക് പേരെടുക്കാന്‍ ഒന്നും ചെയ്തതല്ല" എന്ന് എബ്രഹാം കോശി പറഞ്ഞു. ബില്‍ വന്നപ്പോള്‍ ആദ്യം മനസിലാക്കാന്‍ കഴിഞ്ഞില്ല. പിന്നെ സ്വയം കൂട്ടി നോക്കിയപ്പോഴാണ് മനസിലായത്. കൂടെ ഉള്ള മൂന്നുപേര്‍ക്ക് കൊവിഡ് ഉണ്ടായിരുന്നു. അവരുടെ ചികിത്സയ്ക്കുള്ള ബില്ലും കൂടിയാണ് വന്നതെന്നും നടൻ വീഡിയോയിൽ പറയുന്നു. നടന്റെ വീഡിയോ വൈറലായിട്ടുണ്ട്.

    വീഡിയോ കാണാം

    Read more about: actor
    English summary
    Actor abraham koshy Shares New video About apologizes on private hospital
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X