»   » കള്ളകേസില്‍ കുടുക്കിയ സീരിയല്‍ നടന് നഷ്ടമായത് നാലു വര്‍ഷം

കള്ളകേസില്‍ കുടുക്കിയ സീരിയല്‍ നടന് നഷ്ടമായത് നാലു വര്‍ഷം

Posted By: സാൻവിയ
Subscribe to Filmibeat Malayalam

നടന്‍ ജയന്റെ സഹോദരനും സീരിയല്‍ നടനുമാണ് ആദിത്യന്‍. 2013ലാണ് വിവാഹം വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തു എന്ന് ആരോപിച്ച് പെണ്‍കുട്ടി ആദിത്യന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം നടന്നതായും പരാതിയില്‍ പറയുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നീട്ടി വയ്ക്കുകയായിരുന്നു. അതിനിടെ നടന്‍ പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് ഒരു ലക്ഷം വാങ്ങിയെടുത്തിട്ടുണ്ട്. അതിന് ശേഷം നടന്‍ മറ്റൊരു വിവാഹം കഴിച്ചുവെന്ന് പറഞ്ഞായിരുന്നു പരാതി. സംഭവത്തില്‍ നടനെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ നാലു വര്‍ഷത്തിന് ശേഷം സംഭവത്തിന്റെ സത്യാവസ്ഥയുമായി എത്തിയിരിക്കുകയാണ് നടന്‍.

പരാതി പിന്‍വലിച്ചു

കേസു നടക്കുന്ന സമയത്തൊന്നും പെണ്‍കുട്ടി കോടതിയില്‍ എത്തിയിരുന്നില്ല. പിന്നീട് പെണ്‍കുട്ടി കോടതിക്ക് മുന്‍പാകെ എത്തി കേസ് പിന്‍വലിക്കുകയാണെന്ന് ബോധ്യപ്പെടുത്തി.

നഷ്ടമായത് നാലു വര്‍ഷം

ഇതോടെ നടന്‍ ആദിത്യന് നഷ്ടമായത് നാലു വര്‍ഷം. നേരത്തെ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ആദിത്യന് ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. ഇപ്പോള്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചപ്പോള്‍ കലാജീവിതത്തിലേക്ക് തിരികെ വരാമെന്നുള്ള സന്തോഷത്തിലാണ് ആദിത്യന്‍.

എല്ലാം നഷ്ടമായി

കേസുമൂലം തന്റെ പ്രതിച്ഛായ മുഴുവന്‍ നഷ്ടമായെന്ന് ആദിത്യന്‍ പറഞ്ഞു. എല്ലാവരും ഒറ്റപ്പെടുത്തുകയും എല്ലാം നഷ്ടമായെന്നും ആദിത്യന്‍ പറയുന്നു.

ഈ അവസ്ഥ ആര്‍ക്കും വരരുത്

പോലീസിന്റെ പെരുമാറ്റം വളരെ വേദനിപ്പിച്ചതായി നടന്‍ പറയുന്നു. എന്തായാലും കലാജീവിതത്തിലേക്ക് തിരികെ വരികയാണെന്ന സന്തോഷമുണ്ട്. ഈ അവസ്ഥ ആര്‍ക്കും വരരുതെയെന്ന പ്രാര്‍ത്ഥനയുള്ളൂവെന്നും നടന്‍ പറഞ്ഞു.

നടന്‍-ആദിത്യന്‍

നടന്‍ ജയന്റെ സഹോദരന്റെ മകനാണ് ആദിത്യന്‍. കണ്ണൂര്‍ കക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് 2013ല്‍ നടനെ അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിയാണ് നടന്‍.

English summary
Actor Adityan arrested.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam