For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേച്ചിയില്‍ നിന്ന് തന്നെ സന്തോഷകരമായ ഈ വിവരം അറിഞ്ഞപ്പോഴാണ് സമാധാനം ആയത്: ആദിത്യന്‍

  |

  സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരനായ താരമാണ് ആദിത്യന്‍ ജയന്‍. നടി അമ്പിളി ദേവിയുമായുളള വിവാഹ ശേഷമാണ് നടന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇവരുടെ വിവാഹചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പ് കുഞ്ഞുണ്ടായതിന്റെ സന്തോഷവും ഇരുവരും പങ്കുവെച്ചിരുന്നു. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളെല്ലാം നടന്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

  അതേസമയം സുഹൃത്തും നടിയുമായ സീമാ ജി നായരെ കുറിച്ചുളള ആദിത്യന്റെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസം സീമാ ജി നായരെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകളെ കുറിച്ചാണ് തന്റെ പോസ്റ്റില്‍ നടന്‍ പറയുന്നത്. ആദിത്യന്റെ ജയന്റെ വാക്കുകളിലേക്ക്; വളരെ യാദൃശ്ചികമായി ഓണ്‍ലൈന്‍ പത്രങ്ങളില്‍ കണ്ട ഒരു വാര്‍ത്ത ഇന്ന് എന്നെ ഒരുപാട് വിഷമിപ്പിച്ചു. ഒരു വിറയലോടെ വായിച്ച ആ വാര്‍ത്ത കോവിഡ് ബാധിച്ച് അത്യാഹിത നിലയില്‍ കിടക്കുന്ന സീമ ജി നായര്‍. വാര്‍ത്ത കണ്ടപ്പോള്‍ ഒരുനിമിഷം വിറങ്ങലിച്ചുപോയി.

  ഏകദേശം 2008ല്‍ ആണ് ചേച്ചിയെ പരിചയപ്പെടുന്നത്. വളരെ കുറച്ച് നാളുകള്‍ക്കുളളില്‍ തന്നെ ഒരു വലിയ മനസ്സിന്റെ ഉടമയാണ് ചേച്ചി എന്ന് എനിക്ക് മനസ്സിലായി. സീരിയല്‍ രംഗത്തെ ആര്‍ക്കും ഏതൊരു സഹായത്തിനും ചേച്ചി ഉണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ. എന്നെ ആത്മ സംഘടനയില്‍ അംഗത്വം നല്‍കിയതും ചേച്ചി മുന്‍കൈ എടുത്തിട്ടാണ്.

  ഒരു സഹപ്രവര്‍ത്തക എന്നതിലുപരി എന്നും ഒരു മുതിര്‍ന്ന സഹോദരിയുടെ സ്‌നേഹവും വാത്സല്യവും സ്വാതന്ത്ര്യവും ചേച്ചി തന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ ഭാഗത്തുനിന്നും എന്നെങ്കിലും എന്തെങ്കിലും തെറ്റുകള്‍ ഉണ്ടായാല്‍ ആദിത്യ നീ അത് ചെയ്തത് ശരിയായില്ല എന്ന് മുന്‍പില്‍ നോക്കാതെ ചേച്ചി പറഞ്ഞിരുന്നു. എന്നും ന്യായത്തിനും സ്‌നേഹത്തിനും മാതൃകയായ ചേച്ചി എല്ലാവരുടെയും ഏത് ആവശ്യങ്ങള്‍ക്കും കൈയയച്ചു സഹായിക്കും.

  അങ്ങനെയുളള ചേച്ചിക്ക് ഈ അവസ്ഥ വന്നല്ലോ എന്നോര്‍ത്ത് ഒരുപാട് വിഷമമായി. അടങ്ങാത്ത വേദനയോടെ ഒന്ന് വിളിക്കാന്‍ തോന്നിയത് എല്ലാ അര്‍ത്ഥത്തിലും സന്തോഷമായി. വിളിച്ചപ്പോഴാണ് അറിയുന്നത് ഇതെല്ലാം ആഴ്ചകള്‍ക്ക് മുന്‍പുണ്ടായ കാര്യങ്ങളാണ് എന്നും ശരിയായ വിശ്രമവും മെഡിസിനും കൊണ്ട് ചേച്ചി പൂര്‍ണ്ണമായി രോഗവിമുക്തി നേടി വീട്ടില്‍ എപ്പോഴെ തിരിച്ചെത്തിയെന്നും.

  രോഗമുക്തി നേടിയ ശേഷം ശരണ്യ എന്ന സഹപ്രവര്‍ത്തകയുടെ ചില ചികിത്സകളും മുന്‍കൈ എടുത്ത് നടത്തി അവരുടെ ഹോസ്പിറ്റല്‍ ഡിസ്ചാര്‍ജിന് ശേഷം ഇന്ന് വീട്ടില്‍ തിരിച്ചെത്തി ചേച്ചി എന്ന്. സത്യത്തില്‍ ചേച്ചിയില്‍ നിന്ന് തന്നെ ഈ സന്തോഷകരമായ വിവരം അറിഞ്ഞപ്പോഴാണ് മനസ്സിന് ഒരു സമാധാനം ആയത്. ഇന്നും സംസാരത്തിനിടയില്‍ എനിക്ക് എല്ലാ ധൈര്യവും പിന്തുണയും തരാന്‍ ചേച്ചി മറന്നില്ല.

  Actress saranya sasi back to life after surgeries

  നീ ഒന്ന് കൊണ്ടും പേടിക്കേണ്ട. വടക്കുംനാഥന്റെ മണ്ണിലാണ് നീ. അദ്ദേഹത്തിന്റെ കൈവെളളയില്‍ ഉളള ആരെയും അദ്ദേഹം കൈവിടില്ല. ധൈര്യമായി ഇരിക്കൂ. എന്നാണ് ഫോണ്‍ വെക്കാന്‍ നേരത്തും ചേച്ചി പറഞ്ഞത്. ഇത്രയും സ്‌നേഹ സമ്പന്നയായ ചേച്ചിക്ക് തുടര്‍ന്നങ്ങോട്ട് ഉളള ജീവിതത്തിലും എല്ലാ സന്തോഷങ്ങളും ആരോഗ്യവും സൗഭാഗ്യവും ഈശ്വരന്‍ നല്‍കണേ എന്ന പ്രാര്‍ത്ഥനയോടെ, അതേസമയം പത്രമാധ്യമങ്ങളോട് ഒരപേക്ഷ ഉണ്ട്. ഒരു വാര്‍ത്ത അച്ചടിക്കുമ്പോള്‍ അല്ലെങ്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അതിന്റെ ആത്മാര്‍ത്ഥയെ കുറിച്ച് പ്രെസന്റ് സിറ്റുവേഷനെ കുറിച്ച് ഒന്ന് പഠിച്ച് ചെയ്യുന്നത് നല്ലതായിരിക്കും. കാരണം വാര്‍ത്തകള്‍ എന്നും പുതിയ അറിവുകള്‍ ആണ്. തെറ്റായ അറിവ് പകരുന്നത് ദ്രോഹകരവും, ആദിത്യന്‍ ജയന്‍ കുറിച്ചു.

  Read more about: seema g nair
  English summary
  actor adityan jayan posted about seema g nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X