»   » രാമയണം പരമ്പരയിലെ രാമന്‍ ഇനി ബിജെപിയില്‍ അവതരിക്കും

രാമയണം പരമ്പരയിലെ രാമന്‍ ഇനി ബിജെപിയില്‍ അവതരിക്കും

Posted By: AkhilaKS
Subscribe to Filmibeat Malayalam

രാമായണം ടെലിവിഷന്‍ പരമ്പരയിലെ രാമന്റെ വേഷം അവതരിപ്പിച്ച അരുണ്‍ ഗോവില്‍ ബി ജെ പി യിലേക്ക്. ഇതിന് മുമ്പ് മഹാഭാരതം ടിവി പരമ്പരയില്‍ പാണ്ഡവരില്‍ മൂത്തവനായ യുധിഷ്ഠരന്റെ കഥാപാത്രം അവതരിപ്പിച്ച നടന്‍ ഗജേന്ദ്ര ചൗഹാനും നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് അരുണ്‍ ഗോവിലും ബിജെപിയില്‍ ചേരുന്നത്.

ബീഹാര്‍ യുപി തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പാര്‍ട്ടി അംഗത്വമെടുത്ത് ഗോവിലിനെ മുഖ്യ പ്രചാരകനാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ബിജെപിയില്‍ ചേരുന്നതിന് മുമ്പ് കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേരാനാണ് തന്റെ ആഗ്രഹമെന്നും അരുണ്‍ ഗോവില്‍ പറഞ്ഞു.

arun-govil

ദൂരദര്‍ശന്റെ കിസാന്‍ ചാനലിലെ ധര്‍ത്തി കീ ഗോദ് മേ എന്ന പരമ്പരയിലാണ് അരുണ്‍ ഗോവില്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പരമ്പരയുടെ നിര്‍മ്മാതാവും അരുണ്‍ ഗോവില്‍ തന്നെയാണ്.

യുധിഷ്ഠരനായി അഭിനയിച്ച നടന്‍ ഗജേന്ദ്ര ചൗഹാനെ നേരത്തെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി നിയമിച്ചിരുന്നു. അതേ തുടര്‍ന്ന് വന്‍പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു.

English summary
Small screen actor Arun Govil, best known for his role as Lord Rama in the popular TV serial 'Ramayan' of yesteryears, is all set to join the BJP.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam