For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എങ്ക വീട്ടു മാപ്പിളൈയിൽ കരാറുകൾ!! ആര്യ ആരേയും ചതിച്ചിട്ടില്ല, ന‍ടന്നത് മറ്റൊന്ന്...

  |
  എങ്ക വീട്ടു മാപ്പിളേയിൽ കരാറുകൾ ഉണ്ടായിരുന്നതായി നടൻ ആര്യ

  ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ആര്യ ആരെ വിവാഹം കഴിക്കുമെന്ന്. വിവാദ വിവാഹങ്ങൾ ഇതിനു മുൻപും സെലിബ്രിറ്റികളുടെ ഇടയിൽ നടന്നിട്ടുണ്ടെങ്കിലും ഇത്രയോറെ വിമർശനങ്ങൾ മറ്റാർക്കും കേൾക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴിത എങ്കെ വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയെ കുറിച്ചു ഞെച്ചിക്കുന്ന വിവരം പുറത്തായിരിക്കുകയാണ്. റിയാലിറ്റി ഷോയിലൂടെ കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് ആര്യയാണ്. .എന്നാൽ താരം ആദ്യം തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്രേ.

  Sunny Leone: ഇനി മണിക്കൂറുകൾ മാത്രം!! മലയാളി പ്രേക്ഷകർക്ക് സർപ്രൈസുമായി സണ്ണി ലിയോൺ....

  റിയാലിറ്റി ഷോ അവസാനിച്ചെങ്കിലും ഇന്നും കൃത്യമായ ധാരണ ജനങ്ങൾക്ക് ഉണ്ടായിട്ടില്ല. ഇപ്പോഴും നിരവധി സംശയങ്ങളാണ് റിയാലിറ്റി ഷോയെ കുറിച്ചു പ്രകടിപ്പിക്കുന്നത്. തുടക്കം മുതലെ ഷോയ്ക്കെതിരെ . പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തുമെത്തിയിരുന്നു. എന്നിട്ടും ഷോ പാതി വഴിയിൽ ഉപേക്ഷിക്കാൻ അണിയറ പ്രവർത്തകർ തയ്യാറായിരുന്നില്ല.

  മോഹന്‍ലാലിനെ അനുകരിച്ചതിന് പിന്നാലെ.. കല്യാണ്‍ ജുവലേഴ്‌സിന്റെ പരസ്യത്തില്‍ മഞ്ജുവിനെ ഞെട്ടിച്ച് ആരാധിക!

    ആര്യ കരാറിന്റെ അടിസ്ഥാനത്തിൽ

  ആര്യ കരാറിന്റെ അടിസ്ഥാനത്തിൽ

  ആദ്യം തന്നെ ഷോയുടെ അണിയറപ്രവർത്തകരോട് ആര്യ തന്റെ നിബന്ധനങ്ങൾ പറഞ്ഞിരുന്നുവത്രേ. പ്രണയവും വിവാഹവും തന്നെ സംബന്ധിച്ചടത്തോളം കുഴപ്പം പിടിച്ചതാണ്. അയാതിനാൽ തന്നെ ഈ കാര്യത്തിൽ ഒരു തീരുമാനമെടുക്കുക എന്നത് ബുദ്ധി മുട്ടള്ള കാര്യമാണെന്ന് ആദ്യം തന്നെ താരം അറിയിച്ചിരുന്നു. കൂടാതെ അവസാന ഘട്ടത്തിൽ എത്തുന്ന പെൺക്കുട്ടികളി ആരെയെങ്കിലും ഇഷ്ടമായാൽ മാത്രം തീരുമാനമെടുത്താൽ മതിയെന്നും ഇല്ലെങ്കില്‍ വേണ്ടെന്നുവെയ്ക്കാമെന്നും കരാർ പ്രകാരം ഇവർ ആര്യയ്ക്ക് ഉറപ്പ് നൽകിയിരുന്നു..

  സുഹൃത്തുക്കൾ ഒപ്പിച്ച പണി

  സുഹൃത്തുക്കൾ ഒപ്പിച്ച പണി

  സുഹൃത്തുക്കൾ ഒപ്പിച്ച പണിയാണ് റിയാലിറ്റി ഷോ വരെ എത്തി നിൽക്കുന്നത്രേ. ആര്യ തന്നെ ഇതു വ്യക്തമാക്കിയിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് താരം ജിമ്മിൽ സംസാരിച്ചതാണ് ലീക്കായത്. ഇത് സുഹൃത്തുക്കൾ ഒപ്പിച്ച പണിയാണെന്നും ആര്യ തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാൽ തരം വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യ പോലും മാറ്റി പറഞ്ഞിട്ടു മില്ല. വീഡിയോയിൽ പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി സത്യമാണെന്നും ആര്യ പറഞ്ഞിട്ടുണ്ട്.

   പെൺകുട്ടിയെ തേടുന്നു

  പെൺകുട്ടിയെ തേടുന്നു

  ഞാൻ വിവാഹം കഴിക്കാനായി പെൺകുട്ടിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക ആളുകളും അവരുടെ ജീവിതപങ്കാളിയെ ജോലിസ്ഥലത്തു നിന്നോ, കൂട്ടുകാർ മുഖേനയോ, കുടുംബം മുഖേനയോ, മാട്രി മോണിയിൽ നിന്നാകും കണ്ടു പിടിക്കുന്നത്. വിവാഹത്തിനെ കുറിച്ച് തനിയ്ക്ക് ഡിമാൻസ് ഒന്നും തന്നെയില്ല. തന്നെ സ്നേഹിക്കുന്ന ഒരു കുട്ടിയാൽ മാത്രം മതിയെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്. ഞാൻ ഇത് വെറുമൊരു തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഇതെന്റെ ജീവിതത്തെ സംബന്ധിച്ച പ്രധാന കാര്യമാണ്. സംശമുള്ള ഫോൺ നമ്പറും താരം നൽകിയിരുന്നു. നിങ്ങളുടെ ഫോൺകോളിനായി കാത്തിരിക്കുന്നു." ആര്യ പറഞ്ഞു.

   ആര്യയുടെ വധു

  ആര്യയുടെ വധു

  16 പേരുമായി ആരംഭിച്ച റിയാലിറ്റി ഷോ ആരംഭിച്ചത്. താരത്തിന്റെ വധുവിനെ കാണാൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുമ്പോൾ ആര്യയുടെ പ്രതികരണം എല്ലാവരേയും ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. ഇങ്ങനെയാരു വേദിയിൽ തനിയ്ക്ക് അതിനു സാധിക്കുകയില്ല എന്നായിരുന്നു ആര്യയുടെ മറുപടി. വിവാഹ വേദിയ്ക്ക് സമാനമായി നവവധുവിനെ പോലെയാണ് പെൺകുട്ടികൾ എത്തിയിരിക്കുന്നത്. ഇത്തരം സന്ദർഭത്തിൽ രണ്ടു പെൺകുട്ടികളെ വിഷമിപ്പിച്ച് അവരുടെ മാതപിതാക്കളോടൊപ്പം പറഞ്ഞു വിടുന്നത് അവരുടെ കല്യാണം മുടങ്ങുന്നതിനു സമാനമായിരിക്കും. ആ തോന്നൽ രണ്ടു കുടുംബങ്ങളേയും മോശമായി ബാധിക്കും. അതിനു തനിയ്ക്ക് താൽപര്യമില്ലെന്ന് താരം പറഞ്ഞു.

  വധുവിനെ പില്ലാലെ അറിയിക്കാം

  വധുവിനെ പില്ലാലെ അറിയിക്കാം

  താരത്തിന്റെ പ്രതികരണം എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഇപ്പോൾ പറഞ്ഞില്ലെങ്കിലും തന്റെ തീരുമാനം ഉടനെ അറിയിക്കുമെന്നും താരം പറഞ്ഞു. അതിനു കുറച്ചു ദിവസത്തെ സമയം വേണമെന്നും സാധരണ ഗതിയിൽ താൻ ആ തീരുമാനം അറിയിക്കുമെന്നും ആര്യ വ്യക്തമാക്കി.. താരത്തിന്റെ നിലപാടിനെ പെൺകുട്ടികളുടെ മാതാപിതാക്കൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആര്യയുടെ നിലപാടിനെതിരെ വിമർശനവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. മറ്റു ചിലർ താരത്തിന് പിന്തുണയും നൽകിയിട്ടുണ്ട്. പൊതു വേദിയിൽ പെൺകുട്ടികളുടെ മനസ് വേദനപ്പിക്കാത്ത ആര്യയുടെ ഈ തീരുമാനം മികച്ചതാണ്. ഉടൻ തന്നെ താരം ഭാവി വധുവിനെ കണ്ടെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

  English summary
  actor arya reveled the ruth behind Enga Veetu Mapillai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X