അന്ന് പറഞ്ഞത് കാര്യമായി! തനിക്ക് ഇപ്പോള്‍ ഫാന്‍സ് അസോസിയേഷനുണ്ട്! തുറന്നുപറച്ചിലുമായി ബൈജു!
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ബൈജു. ബാലതാരമായി സിനിമയിലേക്കെത്തി മുന്‍നിരയിലേക്ക് എത്തിയതാണ് അദ്ദേഹം. നായകനൊപ്പമുള്ള ചെറിയ പയ്യനായെത്തിയ അദ്ദേഹം പില്‍ക്കാലത്ത് അതേ നായകന്റെ വലംകൈയ്യായും എത്തിയിരുന്നു. കോമഡിയും വില്ലത്തരവുമുള്‍പ്പടെ എല്ലാ തരത്തിലുമുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് വ്യക്തമാക്കി മുന്നേറുകയാണ് താരം. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. സമീപകാലത്ത് പുറത്തിറങ്ങുന്ന സിനിമകളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടെന്ന സ്ഥിതിയാണ്.
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സ്വന്തം അഭിപ്രായങ്ങള്‍ കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. ജയറാമിന്റെ സിനിമയായ പട്ടാഭിരമാനില്‍ പ്രധാനപ്പെട്ട കഥതാപാത്രത്തെയായിരുന്നു താരത്തിന് ലഭിച്ചത്. തനിക്ക് ഫാന്‍സ് അസോസിയേഷന്‍ ഇല്ലെന്ന കാര്യത്തെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. സ്വന്തമായി പൈസ മുടക്കിയാണ് കട്ടൗട്ട് വെച്ചതെന്നായിരുന്നു ബൈജു പറഞ്ഞത്. അടുത്തിടെ ബഡായി ബംഗ്ലാവിലെത്തിയപ്പോള്‍ താരം ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.

അന്ന് കട്ടൗട്ടിനെക്കുറിച്ച് പറഞ്ഞത് വൈറലായിരുന്നു. ആ പറഞ്ഞിന് റിസല്‍ട്ടുണ്ടായി, തനിക്ക് ഇപ്പോള്‍ ഫാന്‍സ് അസോസിയേഷനുണ്ട്. തിരുവനന്തപുരത്ത് നിന്നാണ് അതിന് തുടക്കം. ആയിരത്തോളം ആളുകളുണ്ട്. അന്ന് താനങ്ങനെ പറഞ്ഞത് ചിലരെയൊക്കെ വിഷമിപ്പിച്ചുവെന്ന് തോന്നുന്നു. ഇപ്പോ തന്റെ ഏത് സിനിമ ഇറങ്ങിയാലും താന്‍ പോലുമറിയാതെ തന്നെ കട്ടൗട്ടുകള്‍ വെച്ച് തുടങ്ങിയിട്ടുണ്ട്. അന്ന് പറഞ്ഞത് സത്യമാണ്. പതിനയ്യായിരം രൂപ മുടക്കിയാണ് വെച്ചത്. സിനിമയ്ക്ക് കൂടി വേണ്ടിയിട്ടാണ് അന്നങ്ങനെ ചെയ്തതെന്നും താരം പറയുന്നു.


Click it and Unblock the Notifications











