For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാലയ്ക്ക് എട്ടിന്റെ പണി കൊടുക്കാന്‍ നോക്കിയതാണ്; ഒടുവില്‍ രക്ഷകയായത് ഭാര്യ എലിസബത്തും, വീഡിയോ വൈറല്‍

  |

  അടുത്ത കാലത്തായി നടന്‍ ബാലയുടെ വ്യക്തി ജീവിതത്തെയും കരിയറിനെയും ചുറ്റിപ്പറ്റി വലിയ വിമര്‍ശനങ്ങളാണ് നടക്കുന്നത്. രണ്ടാമത്തെ ഭാര്യ എലിസബത്തുമായി വേര്‍പിരിഞ്ഞെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് കേട്ടതില്‍ സത്യമില്ലെന്ന് മനസിലായി. ഇതിനിടയില്‍ നടന്‍ ഉണ്ണി മുകുന്ദനുമായി വലിയ പ്രശ്‌നങ്ങളുണ്ടായി.

  എല്ലാ പ്രശ്‌നങ്ങളും വാര്‍ത്തകളുമൊക്കെ ഏകദേശം ഒതുങ്ങിയ അവസ്ഥയിലാണിപ്പോള്‍. എന്തായാലും എലിസബത്തും ബാലയും ഒറ്റക്കെട്ടാണെന്നും ഇരുവര്‍ക്കുമിടയില്‍ നല്ല കമ്യൂണിക്കേഷന്‍ നടക്കുന്നുണ്ടെന്നും വ്യക്തമാവുകയാണിപ്പോള്‍.

  ഞാനും എന്റാളും എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ അതിഥികളായി എത്തിയതായിരുന്നു ബാലയും എലിസബത്തും. വേറിട്ട ഗെയിമുകളും നിരവധി ചോദ്യങ്ങളുമാണ് താരങ്ങളെ കാത്തിരുന്നത്. എല്ലാത്തിനും മികച്ച ഉത്തരം നൽകിയ ബാലുയം ഭാര്യയും പ്രശംസ നേടിയിരിക്കുകയാണ്.

  Also Read: പെട്ടെന്നൊരു അമ്മയാകണം, 7 മാസം മുന്‍പ് വിവാഹിതയായ കാര്യം മറച്ച് വെച്ചതിന്റെ കാരണം പറഞ്ഞ് രാഖി സാവന്ത്

  വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ ഇരുവരും പൊതുവേദികളില്‍ എത്തുന്നത് ശ്രദ്ധേമായിരുന്നു. ഞാനും എന്റാളും വേദിയിലേക്ക് എത്തിയതിന് ശേഷം എലിസബത്തും ബാലയും സംസാരിക്കുന്ന വീഡിയോ മുന്‍പ് പുറത്ത് വന്നിരുന്നു. പ്രൊമോയില്‍ നിത്യ ദാസുമായി ദേഷ്യത്തോടെ സംസാരിക്കുന്നതും കാണിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ അവിടെ സംഭവിച്ചതെന്താണെന്ന് എപ്പിസോഡ് വന്നതിന് ശേഷമാണ് വ്യക്തമാവുന്നത്.

  Also Read: ചേട്ടന്റെ ബോസായ സൗദിക്കാരാനാണ് ഭർത്താവ്; ഏഴ് വയസിന് ഇളയ ആളായിരുന്നു, ദാമ്പത്യം തകര്‍ന്നതിനെ പറ്റി നടി ലക്ഷ്മി

  എവിടേലും പരിപാടിക്ക് പോയാല്‍ ആദ്യം സംസാരിക്കുന്നത് ഞാനാണ്. ഇവിടെ ഭാര്യയായ എലിസബത്തായിരിക്കും ആദ്യം സംസാരിക്കുന്നതെന്നാണ് ബാല പറഞ്ഞത്. ഇങ്ങനെയൊരു ഷോയില്‍ താന്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടാണ്. അതിന്റേതായ ടെന്‍ഷനുണ്ടെന്ന് പറഞ്ഞാണ് എലിസബത്ത് സംസാരിച്ച് തുടങ്ങുന്നത്.

  വിവാഹജീവിതത്തെ കുറിച്ച് ചോദ്യത്തിന് വിട്ട് കൊടുക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ നടക്കത്തില്ലെന്നാണ് ബാലയുടെ അഭിപ്രായം. അതങ്ങനെ ശരിയാവുമെന്ന് നിത്യയും ചോദിക്കുന്നു.

  'ഒരാള്‍ മാത്രം വിട്ട് കൊടുത്താലെങ്ങനെ അത് ശരിയാവുമെന്നായിരുന്നു', നിത്യ ദാസ് തിരിച്ച് ചോദിച്ചത്. പെട്ടെന്ന് നിത്യയുടെ കല്യാണം കഴിഞ്ഞതാണോന്ന് ബാല തിരിച്ച് ചോദിച്ചു. എനിക്ക് രണ്ട് കുട്ടികളുണ്ടെന്നായി നിത്യ. എന്നാല്‍ ഇങ്ങോട്ട് ഉപദേശം തരൂ എന്നായിരുന്നു ബാല പറഞ്ഞത്.

  'ഭാര്യയായാലും ഭര്‍ത്താവായാലും ചില കാര്യങ്ങള്‍ വിട്ട് കൊടുക്കുമ്പോള്‍ സ്നേഹം കൂടും. സ്നേഹമാണ് പ്രധാനപ്പെട്ടത്. അതേ വിജയിക്കുള്ളൂ. നിത്യ ദാസ് നമ്മളെ കളിയാക്കാനായി മൈക്കും എടുത്ത് വെച്ചിരിക്കുകയാണ്, എന്തെങ്കിലും പറയാനുണ്ടോന്നും', ബാല ചോദിച്ചു.

  ഇതിനിടയില്‍ ദമ്പതിമാരെ കൊണ്ട് ഗെയിം കളിപ്പിപ്പിച്ചിരുന്നു. സ്ഥിരം എല്ലാ പരിപാടികളിലുമുള്ളത് പോലെ ഒരു കാര്‍ഡിലുള്ള ആളെ അഭിനയിച്ച് കാണിക്കുകയാണ് വേണ്ടത്. എലിസബത്ത് കാര്‍ഡ് എടുക്കുകയും ബാല അഭിനയിച്ച് കാണിക്കുകയും വേണം.

  അടുത്ത കാലത്തായി ബാലയുമായി പ്രശ്‌നങ്ങളുണ്ടായ ഉണ്ണി മുകുന്ദന്‍, ടിനി ടോം, അനൂപ് മേനോന്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളായിരുന്നു കാണിച്ചത്. എല്ലാത്തിനും എലിസബത്ത് വ്യക്തമായ ഉത്തരം നല്‍കുകയും ചെയ്തിരുന്നു.

  ബാല നല്‍കുന്ന സൂചനകളില്‍ നിന്നെല്ലാം കാര്യം മനസിലാക്കി എലിസബത്ത് സംസാരിച്ചതാണ് ശ്രദ്ധേയം. ഇവര്‍ക്കിടയില്‍ നല്ലത് പോലെ കമ്യൂണിക്കേഷന്‍ നടക്കുന്നത് കൊണ്ടാണിതെന്ന് അവതാരകയായ അശ്വതി ശ്രീകാന്ത് സൂചിപ്പിച്ചു. മാത്രമല്ല എലിസബത്തിന് എല്ലാം അറിയാം, അതാണ് പ്രധാന പ്രശ്‌മെന്ന് ബാല ഇടയില്‍ പറയുന്നുണ്ട്.

  Read more about: bala ബാല
  English summary
  Actor Bala And Second Wife Dr. Elizabath Udayan Lates Video On Njanum Entalum Show Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X