ഒരു ഇല ചോറ് തരണമെന്ന് എപ്പോഴും പറയും, എന്റെ അമ്മച്ചിയെപ്പോലെയാണ്; മോളി കണ്ണമാലിയെ വിവാഹത്തിന് ക്ഷണിച്ച് ബിനീഷ്

വിവാഹം ഇങ്ങ് അടുത്തതോടെ തിരക്കിട്ട കല്യാണം വിളിയിലാണ് നടനും ​ഗായകനുമെല്ലാമായ ബിനീഷ് ബാസ്റ്റിൻ. കല്യാണം ക്ഷണിക്കാൻ കഴിഞ്ഞ ദിവസം ബിനീഷ് പോയത് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രി ചാള മേരിയെന്ന് അറിയപ്പെടുന്ന മോളി കണ്ണമാലിയുടെ വീട്ടിലേക്കാണ്. ഇന്ന് കല്യാണം വിളിക്കായി ഞാൻ വന്നിരിക്കുന്നത് കണ്ണമാലിയിലാണ്. കണ്ണമാലിയിൽ ഒരാളെയുള്ളു ഫെയ്മസ്... അത് നമ്മുടെ മോളി കണ്ണമാലി ചേച്ചിയാണ്. എന്റെ ഏറ്റവും അടുത്ത ഫ്രണ്ടാണ്.

കടലും പുഴയും യോജിക്കുന്ന പ്രദേശത്താണ് മോളി ചേച്ചി താമസിക്കുന്നത്. വീടിന് അടുത്ത് കടലാണ്. എന്നിരുന്നാലും അടിപൊളി സ്ഥലമാണ്. ഒരു ഇല ചോറ് തരണമെന്ന് മോളി ചേച്ചി എന്നോട് പറഞ്ഞിട്ട് ഒരുപാട് നാളായി. ചോറല്ല ബിരിയാണി തന്നെ കൊടുത്ത് കളയാം.

Bineesh Bastin

എന്നെ എപ്പോൾ കണ്ടാലും ചോദിക്കും ഒരു ഇല ചോറ് നീ എനിക്ക് എപ്പോഴാണ് തരുന്നതെന്ന് ബിനീഷ് പറഞ്ഞ് തുടങ്ങി. മോളിക്ക് പ്രിയപ്പെട്ട പലഹാരങ്ങളും ബൂസ്റ്റും എല്ലാം ബിനീഷ് കയ്യിൽ കരുതിയിരുന്നു. ഏറെ പ്രിയപ്പെട്ട ബിനീഷ് വിവാഹിതനാവുകയാണെന്ന് അറിഞ്ഞതോടെ മോളിയും അതീവ സന്തോഷവതിയായി. ബിനീഷിന്റെ കല്യാണമായിയെന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം. കാരണം എന്നെപ്പോലെ തന്നെയാണ് ബിനീഷിന്റെ അമ്മയും.

ഒരു വ്യത്യാസവുമില്ല. മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഒരു തള്ളയാണ്. ഒരു ഇല ചോറ് നീ എനിക്ക് എപ്പോഴാണ് തരുന്നതെന്ന് എപ്പോഴും ഞാൻ ബിനീഷിനോട് ചോദിക്കാറുണ്ട്. എന്തിന് ഏറെ ചാനലിലൂടെ വരെ ഞാൻ ചോദിച്ചിട്ടുണ്ട്. നീ എനിക്ക് ചോറ് തരുവോ?. ചാവുമ്പോഴെങ്കിലും തരുമോയെന്ന് വരെ ചോദിച്ചിട്ടുണ്ട്. ബിനീഷിന്റെ കല്യാണമായതിനാൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

അവന്റെ അമ്മയ്ക്കൊരു കാവലും കൂട്ടുമൊക്കെയാകുമല്ലോ മോളി പറഞ്ഞു. എന്റെ അമ്മച്ചിയെപ്പോലെ തന്നെയാണ് മോളി ചേച്ചിയുടെ സംസാരം പോലും ബിനീഷ് പറഞ്ഞു. ഇപ്പോൾ വന്നതുപോലെ ഇനി നിന്റെ പെണ്ണുമ്പിള്ളയെ കൂടി കൂട്ടിക്കൊണ്ട് ഒരു ദിവസം വരണം. അന്ന് ചാളക്കറിയും കൂട്ടി നിനക്ക് ചോറ് തരുമെന്ന് വിരുന്നിന് ക്ഷണിച്ചുകൊണ്ട് മോളി പറഞ്ഞു.

ഇപ്പോഴത്തെ ആരോ​ഗ്യസ്ഥിതിയെ കുറിച്ച് ബിനീഷ് ചോ​ദിച്ചപ്പോൾ മോളിയുടെ മറുപടി ഇങ്ങനെയായിരുന്നു... വിശേഷം എന്താണെന്ന് ചോദിച്ചാൽ ഞാൻ സുഖമായി ഇരിക്കുന്നു. അടുത്തിടെ തിരുവനന്തപുരത്ത് ഒരു നാടകമുണ്ടായിരുന്നു. അത് കഴിഞ്ഞ് വന്നശേഷം ചെറിയ പനിയൊക്കെ പിടിച്ചിരുന്നു. ഇപ്പോൾ കുഴപ്പമൊന്നുമില്ല. ചവിട്ടുനാടകവും ചെയ്യാൻ തുടങ്ങി.

Bineesh Bastin

ഇപ്പോൾ ഞാൻ എനർജിയോട് ഇരിക്കുന്നു. സിനിമയിൽ നിന്നും അവസരം വന്നിട്ടുണ്ട്. ബിനീഷിന്റെ വിവാഹത്തിന് തീർച്ചയായും ഞാൻ പോകും. ബിനീഷ് തരുന്ന ഒരില ചോറ് തിന്നിട്ടേ ഞാൻ ചാവൂ. വിഭവങ്ങളൊന്നും തന്നില്ലെങ്കിലും എന്നും ഈ സ്നേഹം ഉണ്ടായാൽ മതി. അത് കാശ് കൊടുത്താൽ കിട്ടുന്നതല്ലല്ലോ. അവന് തന്നെ അറിയാം മരിച്ചിട്ട് വീണ്ടും ഞാൻ എഴുന്നേറ്റ് വന്നതാണെന്ന്.

എന്റെ രണ്ടാം ജന്മമാണ്. എനിക്ക് എന്ത് ആപത്ത് വരുമ്പോഴും ബിനീഷിന്റെ കൈതാങ്ങും സഹായവും എല്ലാം കിട്ടാറുണ്ടെന്നും മോളി പറഞ്ഞു. അടുത്തിടെയായിരുന്നു ബിനീഷിന്റെയും വധു താരയുടേയും എൻ​ഗേജ്മെന്റ്. വലിയ ആളും ആരവവും ഇല്ലാതെ നടന്ന ചെറിയ പരിപാടിയായിരുന്നു അത്. ആ ക്ഷീണം തീർക്കാൻ വിവാഹം കെങ്കേമമാക്കാനാണ് ബിനീഷിന്റെ പ്ലാൻ.

താര അടൂർ സ്വദേശിനിയാണ്. ആറ് വർഷത്തെ പ്രണയമാണ് പൂവണിയാൻ പോകുന്നത്. തുടക്കത്തിൽ‌ ബിനീഷിന്റെ ആരാധികയായിരുന്നു താര. പിന്നീട് അത് സൗഹൃദമായും പ്രണയമായും വളരുകയായിരുന്നു. സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷൻ ഷോകളാണ് ബിനീഷിനെ ജനപ്രിയനാക്കിയത്.

More from Filmibeat

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X