'റോബിൻ എനിക്ക് ഇഷ്ടമുള്ള മത്സരാർഥിയായിരുന്നു, സ്റ്റാർഡം പോകാതിരിക്കാൻ നന്നായി പെരുമാറുക'; ബിനീഷ് ബാസ്റ്റിൻ
തെന്നിന്ത്യൻ സിനിമയിൽ ഗുണ്ടാ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ബിനീഷ് ബാസ്റ്റിൻ. തെറി അടക്കമുള്ള സിനിമകളിലെ ബിനീഷിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകൾക്ക് പുറമെ ടിവി ഷോകളിലും സജീവമായ ബിനീഷിന് കേരളത്തിൽ നിരവധി ആരാധകരും ഫാൻസ് അസോസിയേഷനുകളുമുണ്ട്.

ബിനീഷ് ബാസ്റ്റിന്റെ പ്രത്യേകത എവിടെയും യോജിപ്പിക്കാൻ കഴിയാത്ത പാട്ടും ആ ശബ്ദവും തന്നെയാണ്. വ്യത്യസ്തമായ രീതിയിൽ വിചിത്രമായ വരികൾ കൂട്ടി ചേർത്ത് പാട്ട് പാടിയാണ് ബിനീഷ് ബാസ്റ്റിൻ ടെലിവിഷൻ ഷോകളിലൂടെ ആരാധകരെ സമ്പാദിക്കുന്നത്.
കൊച്ചിക്കാരനായ ബിനീഷിന്റെ ടീമെ എന്നുള്ള പ്രയോഗം ഹിറ്റാണ്. അണ്ണൻ തമ്പി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ബിനീഷ് സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്. മുഴുനീള കഥാപാത്രമല്ല ചെയ്യുന്നതെങ്കിലും പ്രേക്ഷകർ ബിനീഷിന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കാറുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിനെ കുറിച്ച് ബിനീഷ് ഫിലിമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ബിനീഷിനും ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചിരുന്നതാണ്. തന്റെ പ്രിയപ്പെട്ട മത്സരാർഥി ആരായിരുന്നുവെന്നും ബിനീഷ് വെളിപ്പെടുത്തി.

ബി ഗ് ബോസിലേക്ക് ഇത്തവണയും എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. മുമ്പുള്ള സീസണുകളിലും ക്ഷണം ലഭിച്ചിരുന്നു. പക്ഷെ പങ്കെടുക്കാൻ സാധിച്ചില്ല. കാരണം ഉ ദ്ഘാടനങ്ങളും പ്രോ ഗ്രാമുകളും നേരത്തെ ഏറ്റെടുക്കുന്നതാണ്. അവർ പെട്ടന്ന് വിളിച്ച് ഷോയിൽ പങ്കെടുക്കാൻ ചെല്ലണമെന്ന് പറഞ്ഞാൽ നമ്മൾ നേരത്തെ ഏറ്റ പരിപാടികളിൽ പങ്കെടുക്കാൻ കഴിയാതെ വരും. അത് അതിന്റെ സംഘാടകരെ വിഷമിപ്പിക്കും. അതിനോട് എനിക്ക് താൽപര്യമില്ല. സമയമില്ലാത്തത് കൊണ്ടാണ് പോകാത്തത്. എനിക്ക് ബി ഗ് ബോസ് ഇഷ്ടമാണ്. വരും സീസണുകളിൽ ഏതെങ്കിലും ഒന്നിൽ പങ്കെടുക്കണമെന്ന് ആ ഗ്രഹമുണ്ട്. പലരും ബി ഗ് ബോസ് ഷോയെ കുറ്റം പറഞ്ഞ് കണ്ടിട്ടുണ്ട്.

കുറ്റം പറയുന്നവർ തന്നെയാണ് ഷോ നിരന്തരമായി കാണുന്നതും
എന്നാൽ ഈ കുറ്റം പറയുന്നവർ തന്നെയാണ് ഷോ നിരന്തരമായി കാണുന്നതും. ഫേവറേറ്റ് എന്ന് പറയാൻ ആരുമില്ല. നന്നായി കളിച്ച് സഹമത്സരാർഥിയെ പുറത്താക്കി വേണം മുന്നോട്ട് പോകാൻ. അതിൽ നന്നായി മത്സരിച്ച് മുന്നേറുന്നവർ ജയിക്കണം. എനിക്ക് ഇഷ്ടമുണ്ടായിരുന്ന ഒരു വ്യക്തി റോബിനായിരുന്നു. പക്ഷെ റോബിൻ പുറത്തായല്ലോ. പിന്നെ ബി ഗ് ബോസിൽ നിന്നും പുറത്ത് വരുന്ന വ്യക്തിക്ക് ഒരു വർഷത്തെ സ്റ്റാർഡമെ ഉണ്ടാകു. പിന്നെ മുന്നോട്ട് ആ സ്റ്റാർഡം ഒപ്പം വേണമെങ്കിൽ നമ്മളെ സ്നേഹിക്കുന്നവരോട് നന്നായി പെരുമാറുക കഴിവ് തേച്ച് മിനുക്കി കൊണ്ടുനടക്കുക എന്നത് മാത്രമാണ്. കിട്ടുന്ന സ്റ്റാർഡം കൊണ്ട് അഹങ്കരിക്കാതിരിക്കുക.

താഴെനിന്നും പതിയെ ഉയർന്ന് മുകളിൽ എത്തിയതാണെന്ന് മറക്കാതിരിക്കുക. ബിനീഷ് ബാസ്റ്റിൽ പറയുന്നു. ഈ സീസണിൽ എല്ലാവരുടേയും മനസ് കീഴടക്കിയ മത്സരാർഥി റോബിനായിരുന്നു. റോബിൻ പുറത്തായപ്പോൾ വലിയ പ്രതിഷേധവും പ്രേക്ഷകർക്കിടയിൽ നിന്നും ഉണ്ടായിരുന്നു. സഹമത്സരാർഥി റിയാസിനെ തല്ലിയതിന്റെ പേരിലാണ് റോബിൻ ഷോയിൽ നിന്നും പുറത്തായത്. എന്നാൽ നൂറ് ദിവസം വീട്ടിൽ പൂർത്തിയാക്കിയയ മത്സരാർഥിക്ക് കിട്ടാത്ത സ്വീകാര്യതയാണ് റോബിന് ലഭിച്ചത്. നാലാം സീസണിലെ കപ്പ് താൻ തന്നെ സ്വന്തമാക്കുെമന്ന ആത്മവിശ്വാസത്തിലാണ് റോബിൻ എത്തിയത്.

പക്ഷെ വളരെ പെട്ടാന്നാണ് കാര്യങ്ങൾ തലകീഴായി മറിഞ്ഞത്. ആരും പ്രതീക്ഷിച്ചിരുന്നില്ലെ റോബിൻ വീട്ടിൽ നിന്നും പുറത്താകുമെന്നത്. ഇപ്പോൾ ഉ ദ്ഘാടനവും ഫാൻസ് മീറ്റ് അപ്പും അഭിമുഖങ്ങളുമെല്ലാമായി തിരക്കിലാണ് റോബിൻ. സീസൺ ഫോർ ഫിനാലെ ഈ വരുന്ന ജൂലെ മൂന്നിനാണ് നടക്കാൻ പോകുന്നത്. കപ്പിന് വേണ്ടി വീട്ടിൽ ഏഴ് പേരാണ് മത്സരിക്കുന്നത്. റോൺസൺ, റിയാസ്, ബ്ലെസ്ലി, സൂരജ്, ദിൽഷ, ലക്ഷ്മിപ്രിയ, ധന്യ എന്നിവരാണത്.


Click it and Unblock the Notifications