ഒരുപാട് സ്വപ്നം കണ്ടിരുന്നു, അമ്മച്ചി കരഞ്ഞു, 12 പേരുടെ ചടങ്ങ്, വിവാഹത്തിന് മുമ്പ് വധു ബിനീഷിന്റെ വീട്ടിൽ?

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവർക്കും സുപരിചിതനാണ് ബിനീഷ് ബാസ്റ്റ്യൻ. നിരവധി തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക്ക് എന്ന സ്റ്റാർ ഷോയുടെ ഭാ​ഗമായപ്പോഴാണ് ബിനീഷിന് കൂടുതൽ സ്വീകാര്യത ലഭിച്ച് തുടങ്ങിയത്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം വിവാ​ഹിതനാകാൻ ഒരുങ്ങുകയാണ് ബിനീഷ്.

അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്നും വിവാഹം വൈകാതെ ഉണ്ടാകുമെന്നും ബിനീഷ് വെളിപ്പെടുത്തിയത്. അടൂർ സ്വദേശിനിയായ താരയാണ് വധു. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ മനസമ്മത ചടങ്ങ്. വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് സോഷ്യൽമീഡിയ പോസ്റ്റ് വഴി ബിനീഷ് അറിയിച്ചിരുന്നു. ഇപ്പോഴിതാ മനസമ്മതത്തിന്റെ വ്ലോ​ഗുമായി എത്തിയിരിക്കുകയാണ് ബിനീഷ്.

Bineesh Bastin
Photo Credit: Bineesh Bastin / facebook

ബിനീഷിന്റെ ഇടവകയിലാണ് ചടങ്ങുകൾ നടന്നത്. ഒരുപാട് കാത്തിരുന്ന ദിവസമാണ് ഇന്ന്. മനസമ്മതം നടന്നത് എന്റെ ഇടവക പള്ളിയിൽ വെച്ചാണ്. ചെറിയൊരു പരിപാടിയായിരുന്നു. താരയും കുടുംബവും എല്ലാം അടൂരിൽ നിന്നും രാവിലെ തന്നെ വന്നിരുന്നു. പന്ത്രണ്ട് മണിക്കായിരുന്നു മനസമ്മതം ബിനീഷ് പറഞ്ഞ് തുടങ്ങി. സത്യം പറഞ്ഞാൽ ഞങ്ങൾ ഒരുപാട് സ്വപനം കണ്ട ദിവസമാണിത്.

പത്ത്, പന്ത്രണ്ട് പേർ മാത്രം പങ്കെടുത്ത ചെ​റിയ ചടങ്ങായിരുന്നു മനസമ്മതം. മനസമ്മതത്തിന് വിളിക്കാത്തതിൽ ആരും പരാതിപ്പെടരുത്. ആരെയും ഞാൻ വിളിച്ചിട്ടില്ല. ചെറിയ ചടങ്ങായിരുന്നു ബിനീഷ് പറഞ്ഞു. മോതിരം ഇട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. ചേട്ടന്റെ കൈ ചെറുതായി ഒന്ന് വിറച്ചു ചടങ്ങിന്റെ വിശേഷങ്ങൾ പങ്കിട്ട് താരയും പറഞ്ഞു.

ഫോട്ടോയെടുക്കാൻ നിന്നപ്പോൾ സന്തോഷം കൊണ്ട് അമ്മച്ചി കരച്ചിലായിരുന്നു. അമ്മച്ചിയുടെ കരച്ചിൽ കണ്ട് എനിക്ക് വിഷമമായി. നല്ല സന്തോഷം നിറഞ്ഞ ദിവസങ്ങൾ വരുമ്പോൾ അമ്മച്ചിക്ക് എപ്പോഴും ആനന്ദ കണ്ണീർ വരും. ഞങ്ങളുടെ രണ്ടുപേരുടേയും വളരെ അടുത്ത ഫാമിലി മാത്രമെ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളു ബിനീഷ് കൂട്ടിച്ചേർത്തു. ബീനിഷിന്റെ വീട്ടിൽ എത്തിയപ്പോൾ ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോയെന്ന് ചിന്തിച്ച് പോയി.

വീഡിയോയിൽ മാത്രമാണ് ഞാൻ ഈ വീട് കണ്ടിട്ടുള്ളത്. ആ പരിചയം മാത്രമെയുള്ളു. വീട്ടിലേക്ക് കയറുമ്പോഴും നെഞ്ച് പട പട മിടിക്കുന്നുണ്ടായിരുന്നു. ആദ്യമായി വലതുകാൽ വെച്ച് വീട്ടിലേക്ക് കയറുന്നതിന്റെ ടെൻഷനുമെല്ലാം ഉണ്ടായിരുന്നു എന്നാണ് ആ​ദ്യമായി ബിനീഷിന്റെ വീട്ടിലെത്തിയപ്പോഴുള്ള അനുഭവം പങ്കിട്ട് താര പറഞ്ഞത്.

Bineesh Bastin
Photo Credit: Bineesh Bastin / facebook

വിവാഹം കഴിയും മുമ്പ് തന്നെ വധുവിന്റെ ​ഗൃഹപ്രവേശന ചടങ്ങ് നടത്തിയതിന്റെ കാരണവും ബിനീഷ് പങ്കുവെച്ചു. സാധാരണ വിവാഹശേഷമാണ് ചെക്കൻ പെണ്ണിനെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മനസമ്മതം എന്റെ ഇടവകയിൽ വെച്ചായിരുന്നു. ചെറിയൊരു പരിപാടിയായിരുന്നു. അതുകൊണ്ട് ഭക്ഷണവും എന്റെ വീട്ടിൽ തന്നെയായിരുന്നു. അതുകൊണ്ട് മാത്രമാണ് പെണ്ണിനെ വീട്ടിലേക്ക് കൊണ്ടുവരേണ്ടി വന്നതും വീടിലേക്ക് കയറ്റുന്ന ചടങ്ങ് നടത്തിയതും.

ഇതെല്ലാം ഞാൻ ഒരുപാട് സ്വപ്നം കണ്ടതാണ്. കല്യാണം ബിരിയാണിയിൽ ഒതുക്കില്ല. ഒരുപാട് ഡിഷസുള്ള വലിയ പരിപാടിയായിരിക്കും. എല്ലാവരേയും വിളിക്കും എന്നും ബിനീഷ് പറഞ്ഞു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയത്. ഒരുപാട് സെലിബ്രിറ്റീസിന്റെ വിവാഹ ചടങ്ങുകൾ കണ്ടിട്ടുണ്ട്. പക്ഷെ ഇത് എന്തോ വല്ലാത്ത സന്തോഷം നൽകി. ലളിതം സുന്ദരം.

അമ്മച്ചിയുടെ കൂടെ ഒരുപാട് കാലം ജീവിക്കാൻ നിങ്ങളെ രണ്ടുപേരേയും ദൈവം അനുഗ്രഹിക്കട്ടെ എന്നെല്ലാമാണ് ബിനീഷും താരയ്ക്കും ആശംസകൾ നേർന്ന് പ്രത്യക്ഷപ്പെട്ട കമന്റുകൾ. ഇരുവരും അഞ്ച് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ബിനീഷിന്റെ വിവാഹം താരത്തിന്റെ അമ്മച്ചിയുടെ മാത്രമല്ല ആരാധകരുടേയും ആ​ഗ്രഹമായിരുന്നു. എവിടെ വെച്ച് ആര് കണ്ടാലും വിവാ​ഹത്തെ കുറിച്ചാണ് ചോദിക്കാറുള്ളതെന്ന് ബിനീഷ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്.

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X