വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല, എന്നെ മനസിലാക്കുന്ന കുട്ടിയാകണമെന്ന് ആ​ഗ്രഹിച്ചു, ഇഷ്ടം പറഞ്ഞത് ഞാൻ!

നാടാകെ വിളിച്ച് കൂട്ടി നടത്താൻ പോകുന്ന ബിനീഷ് ബാസ്റ്റിന്റെ വിവാഹ ആഘോഷങ്ങൾക്ക് കഴിഞ്ഞ ദിവസം നടന്ന മധുരംവെപ്പ് ചടങ്ങോടെ തുടക്കമായി. സിനിമ-ടെലിവിഷൻ രം​ഗത്തെ ഒട്ടുമിക്ക താരങ്ങളും ചടങ്ങിന് എത്തിയിരുന്നു. വിവാഹത്തെ കുറിച്ച് ചിന്തയില്ലാതെ നടന്ന തന്നിലേക്ക് താര വന്ന കഥ ബിനീഷ് ചടങ്ങിൽ വെച്ച് വെളിപ്പെടുത്തി. അമ്മച്ചിയുടേയും എന്റെയും ഒരുപാട് വർഷത്തെ സ്വപ്നമാണ് ഈ കല്യാണം. ഇന്ന് ലൈഫിലെ ഏറ്റവും നല്ല ദിവസമാണ്.

താരയെ കണ്ടെത്തിയത് ഒരു അഞ്ച് വർഷം മുമ്പാണ്. ഫാൻ ​ഗേളായിരുന്നു. എന്റെ അമ്മച്ചിയെ താരയ്ക്ക് വലിയ ഇഷ്ടമായിരുന്നു. ആ സമയത്ത് താര ആലുവയിൽ ജോലി ചെയ്യുകയായിരുന്നു. അമ്മച്ചിയുടെ വീഡിയോസ് താര കാണാറുണ്ടായിരുന്നു. പ്രോ​ഗ്രാം ബുക്കിങിനായി ഞാൻ സോഷ്യൽമീഡിയയിൽ ഒരു നമ്പർ ഇട്ടിരുന്നു.

Bineesh Bastin

അതിലേക്കാണ് താര ആദ്യം വിളിച്ചത്. അമ്മച്ചിയേയും എന്നേയും പരിചയപ്പെടുക എന്നതായിരുന്നു അന്നത്തെ കോളിന്റെ ലക്ഷ്യം. അർജന്റ് കോളുകൾ വന്നാൽ മാത്രമെ ഞാൻ ആ നമ്പറിൽ വരുന്ന കോളുകൾ എടുത്ത് സംസാരിക്കാറുള്ളു. അല്ലെങ്കിൽ എനിക്കൊപ്പം ഉള്ള ആളാണ് കോളെടുത്ത് കാര്യങ്ങൾ സംസാരിക്കുന്നത്.

അന്ന് താരയുടെ കോൾ വന്നപ്പോൾ ഞാൻ എടുത്തു. താരയ്ക്ക് എന്നെ കാണണമെന്ന് പറഞ്ഞു. ആലുവയിൽ ഒരു ഉദ്​ഘാടനത്തിന് വരും അവിടെ വെച്ച് കാണാമെന്ന് പറഞ്ഞു. അങ്ങനെ ആദ്യമായി താരയെ കണ്ടു. മൂന്ന് വർഷത്തോളം നല്ല സൗഹൃദമായിരുന്നു. എപ്പോഴും കാണാറൊന്നുമില്ലായിരുന്നു. വല്ലപ്പോഴുമാണ് കണ്ടിരുന്നത്. കല്യാണം കഴിക്കാൻ ഞാൻ ആ​ഗ്രഹിച്ചിരുന്നില്ല.

അമ്മച്ചിക്ക് എന്റെ വിവാഹം കാണണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. അന്നൊക്കെ സിനിമ അഭിനയം സ്റ്റാർ മാജിക്ക് അടക്കമുള്ള ഷോയുമെല്ലാമായി ഞാൻ തിരക്കുള്ള ജീവിതം നയിക്കുകയായിരുന്നു. ലൈഫിൽ ബിസി ആയാൽ അല്ലേ സന്തോഷം വരൂ. അതുകൊണ്ട് തന്നെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ഞാൻ ഫിലിം ഫീൽഡല്ലേ. അതുകൊണ്ട് എന്നെ മനസിലാക്കുന്ന ആളാകണം ജീവിത പങ്കാളിയെന്ന് ആ​ഗ്രഹിച്ചിരുന്നു.

അല്ലെങ്കിൽ ബന്ധങ്ങൾ കുറച്ച് കാലമെ നിൽക്കുകയുള്ളു. അങ്ങനെ എന്റെ ജീവിതത്തിൽ സംഭവിക്കരുത്. എന്നെ മനസിലാക്കുന്ന കുട്ടിയായിരിക്കണം. എന്നെ മനസിലാക്കാൻ ഞാൻ താരക്ക് മൂന്ന് വർഷം കൊടുത്തു. മനസിലാക്കി കഴിഞ്ഞ് രണ്ട് വർഷം കൂടി എടുത്തു. കൊവിഡ് കാലം മുതൽ എന്റെ ജീവിതം ഞാൻ ചാനൽ വഴി തുറന്ന് കാണിക്കുന്നുണ്ട്.

Bineesh Bastin

സിനിമ കാണുന്നത് പോലെയാണ് ഞങ്ങളുടെ ലൈഫ് ആളുകൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ കല്യാണം അതിന് ഇടയിൽ വരുന്ന ഇന്റർവെൽ മാത്രമാണെന്നും ബിനീഷ് പറഞ്ഞു. ബിനീഷിനെ ഇഷ്ടപ്പെടാനുള്ള കാരണം താരയും വെളിപ്പെടുത്തി. ബിനീഷേട്ടന്റെ ഏറ്റവും നല്ല ക്വാളിറ്റി ക്ഷമയാണ്. ആദ്യം ഞാൻ അമ്മച്ചിയുടെ ഫാൻ ആയിരുന്നു. പിന്നീട് ചേട്ടന്റെ ഫാനായി.

ആ​ദ്യം ഇഷ്ടം തുറന്ന് പറഞ്ഞത് ചേട്ടനാണ്. വീഡിയോസ് കണ്ടാണ് എനിക്ക് ഇഷ്ടമായത് താര പറഞ്ഞു. ബിനീഷിന്റെ വിവാഹം തീരുമാനിച്ചപ്പോൾ മുതൽ അതീവ സന്തോഷത്തിലാണ് താരത്തിന്റെ അമ്മ. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണ് ഇന്ന്. അത് വീണ്ടും വീണ്ടും ആവർത്തിച്ച് പറയുന്നു എന്നാണ് ഓൺലൈൻ മീഡിയയോട് സന്തോഷം പങ്കിടവെ ബിനീഷിന്റെ അമ്മച്ചി പറഞ്ഞത്. താര അടൂർ സ്വദേശിനിയാണ്.

വിവാഹം ഉറപ്പിച്ചത് മുതൽ സ്വർണ്ണം വാങ്ങിയത് വരെ എല്ലാ വിശേഷങ്ങളും വള്ളി പുള്ളി വിടാതെ വ്ലോ​ഗായി പ്രേക്ഷകരിലേക്ക് ബിനീഷ് എത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ വേണ്ടപ്പെട്ട ആരുടെയോ വിവാഹം നടക്കുന്ന പ്രതീതിയാണ് പ്രേക്ഷകർക്കും.

More from Filmibeat

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X