For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്ക് അയച്ചവരാണ് നിങ്ങൾ, സ്റ്റാർമാജിക് താരങ്ങളെ കുറിച്ച് ആരാധകൻ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഗെയിം ഷോയാണ് സ്റ്റാർ മാജിക്. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണുള്ളത്. മ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഷോയിൽ പങ്കെടുക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ബിനീഷ് ബാസ്റ്റിനും സ്റ്റാർമാജിക്കിൽ എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഷോയിലെ രസകരമായ വീഡിയോകളും ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത തനിക്ക് ലഭിച്ചൊരു സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയാണ് താരം. ഒരു ആരാധകൻ പങ്കുവെച്ച സന്ദേശമാണ് ബിനീഷ് പങ്കുവെച്ചിരിക്കുന്നത്.

  ആദ്യ ദിവസം ആ കുട്ടി വന്നില്ല, വലിയ പനി ആയിരിക്കുമെന്നാണ് വിചാരിച്ചു, ആദ്യ പ്രണയത്തെ കുറിച്ച് ഫുക്രു

  ബിനീഷ് ചേട്ടായി, നിങ്ങൾ ഈ മെസ്സേജ് കാണുമോ എന്ന് പോലും എനിക്കറിയില്ല. എങ്കിലും ഒരു സന്തോഷം അത് ചേട്ടായിയായും , സ്റ്റാർ മാജിക് ടീമുമായി പങ്കുവെക്കണം എന്ന് തോന്നി. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പ്രോഗ്രാമാണ് സ്റ്റാർ മാജിക്. ഒരുപാട് തിരക്കുകൾക്കിടയിലും ടിവിയിൽ കാണാൻ സാധിച്ചില്ലെങ്കിലും, യൂട്യൂബിൽ കാണാറുണ്ട്. നിങ്ങൾ കാരണം മറ്റുള്ളവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്താൻ നിങ്ങൾക്ക് സാധിച്ചാൽ അതാണ് ഓരോ കലാകാരനും കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം.

  സിദ്ധുവിന് താങ്ങായി പ്രതീഷ്, അച്ഛനോട് ബുദ്ധിമുട്ട് പറഞ്ഞ് അനിരുദ്ധ്, കുടുംബവിളക്ക് മറ്റൊരു ഘട്ടത്തിൽ

  ഞാൻ ഒരു അധ്യാപികയാണ്, അതുപോലെ മോട്ടിവേഷൻ ക്ലാസ് നൽകുന്ന ഒരാളാണ്. അതിനെക്കാളൊക്കെ ഉപരി 5 വർഷമായി ക്യാൻസറിനെ അതിജീവിച്ച ഒരാളാണ്. എങ്കിലും ഒരു വർഷം കൂടുമ്പോൾ ആശുപത്രിയിൽ ചെക്കപ്പിനായി പോകാറുണ്ട്. അന്ന് ഞാൻ കണ്ട ഒരു സംഭവമാണ് എനിക്ക് പങ്കുവയ്ക്കാൻ ഉള്ളത്. ഡോക്ടർ അങ്കിളിന്റെ റൂമിനു മുന്നിൽ ഒരുപാടുപേർ അങ്കിളിനെ കാണാനായി കാത്തിരിക്കുന്നു. അവിടെ ഇരിക്കുന്ന മനുഷ്യരിൽ കാൻസർ രോഗത്തെ അതിജീവിച്ചവർ, ക്യാൻസർ രോഗികൾ, കീമയും റേഡിയേഷനും നടന്നുകൊണ്ടിരിക്കുന്നവർ,, കുറെ മൊട്ടത്തലകൾ, ബ്ലഡ്‌ റിസൾട്ടുകൾ കയ്യിൽ പിടിച്ച് തനിക്ക് ക്യാൻസർ ആണോ എന്ന് ടെൻഷനിൽ ഇരിക്കുന്നവർ,, ശരീരം കൊണ്ടും, മനസ്സുകൊണ്ടും വേദനിക്കുന്നവർ, എന്നിവരാണ്.

  ഡോക്ടർ അങ്കിളിന്റെ റൂമിനു മുന്നിൽ ഒരു ടിവി ഉണ്ട്. ആ ടീവിയിൽ പലതരത്തിലുള്ള സിനിമകളും, പാട്ടുകളും പല തമാശ പ്രോഗ്രാമുകളും ഇങ്ങനെ മാറി മറിഞ്ഞു കൊണ്ടിരിക്കും. എല്ലാവരും ആ ടിവിയിൽ നോക്കിക്കൊണ്ടിരിക്കുന്നു ഉണ്ടാകും. പക്ഷേ എന്തൊക്കെ ആ ടീവിയിൽ കാണിച്ചാലും,, എന്തൊക്കെ മാറ്റി മാറ്റിവച്ചാലും അവിടെ ഇരിക്കുന്ന അവരുടെ മുഖത്ത് ഒരു ഭാവവ്യത്യാസം പോലും ഉണ്ടാകില്ല. കാരണം ശരീരം കൊണ്ടും മനസ്സുകൊണ്ടും വേദനിക്കുന്നവരാണ് അവിടെയുള്ളവർ. മരണത്തിനുവേണ്ടി ദിവസങ്ങൾ കാത്തിരിക്കുന്നവരാണ് പലരും. അതുകൊണ്ടുതന്നെ അവർക്ക് എങ്ങനെ മനസ്സ് തുറന്നു ചിരിക്കാൻ സാധിക്കും.

  എന്നാൽ ഒരു ദിവസം, ഡോക്ടർ അങ്കിളിന്റെ റൂമിന് മുന്നിലുള്ള ആ ടീവിയിൽ സ്റ്റാർ മാജിക് പ്രോഗ്രാം തെളിഞ്ഞു വന്നു. എനിക്ക് അത്ഭുതം തോന്നിപ്പോയി, ഓരോ മുഖങ്ങളിലും പുഞ്ചിരി, കീമോ കൊണ്ട് മുടി പോലും ഇല്ലാതെ വേദന കടിച്ചമർത്തി ഇരിക്കുന്നവർ പോലും പൊട്ടിച്ചിരിക്കുന്നു. റേഡിയേഷന്റെയും കീമോയുടെയും, കാൻസറിന്റെ കടന്നുകയറ്റം കൊണ്ട് ശരീരം തളർന്നിരിക്കുന്നവർപോലും, മനസ്സുതുറന്നു ചിരിക്കുന്നു. ആ നിമിഷം,ആ നിമിഷം ആ വേദനകൾ അവരൊന്നും മറന്നു കാണും, മനസ്സ് തുറന്ന് അവർ ചിരിച്ചു കാണും. കാരണം ആ വേദന എന്താണെന്ന് ഒരിക്കൽ ഞാനും അറിഞ്ഞിട്ടുള്ളതാണ്.

  പിള്ളേര് എടുത്ത് വെട്ടും നിന്നെ ..മുക്തയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ച് ഒരു ഡോക്ടർ

  ഒരു നിമിഷത്തേക്ക് ആണെങ്കിൽ പോലും, അവരുടെ വേദനകൾ എല്ലാം മറന്നു ഒന്ന് ചിരിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ, അതിനു കാരണക്കാർ നിങ്ങൾ ആണെങ്കിൽ, (സ്റ്റാർ മാജിക് ടീം) ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ചവരാണ് നിങ്ങൾ. ആ ചുണ്ടുകളിൽ വിരിഞ്ഞ ഓരോ പുഞ്ചിരിയും, പ്രാർത്ഥനകൾ ആയി നിങ്ങളിലേക്ക് എത്തും. ബിനീഷ് ചേട്ടായി, നിങ്ങളിലെ മനുഷ്യനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്, നിങ്ങളുടെ പാട്ടുകൾ ഞങ്ങൾ ഒരുപാട് ആസ്വദിക്കുന്നുണ്ട്. എന്നും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ. സ്റ്റാർ മാജിക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. വേദനിക്കുന്ന ഹൃദയങ്ങൾക്ക് ആശ്വാസമായി, ഒരു പുഞ്ചിരിയായി കടന്നുചെല്ലാൻ നിങ്ങൾക്ക് സാധിക്കട്ടെ. ഒന്നുകൊണ്ടും, ഒരിക്കലും ഈ പ്രോഗ്രാം നിർത്തരുത്. കാരണം ഇതിലൂടെ ജീവിക്കുന്ന ഒത്തിരി പേരുണ്ട് ഇ ലോകത്ത് എന്നായിരുന്നു സന്ദേശം. ബിനീഷ് പങ്കുവെച്ച കുറിപ്പ് വൈറലായിട്ടുണ്ട്. നിരവധി പേർ നല്ല കമന്റുമായി എത്തിയിട്ടുണ്ട്.

  Read more about: tv
  English summary
  Actor Bineesh bastin Sharing a message Sent By star magic Fan, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X