വളരെ കഷ്ടപ്പെട്ട് എടുത്ത സീൻ ആയിരുന്നു അത് , ഹെലികോപ്റ്റർ രംഗത്തെ കുറിച്ച് കൂടെവിടെ താരം ബിപിൻ
മിനീസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ.2021 ജനുവരി 4 ന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. ബംഗാളി സീരിയൽ മോഹറിന്റ മലയാളം പതിപ്പാണിത് . സാധാരണ കണ്ടുവരുന്ന സീരിയൽ കഥകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത്. പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും ഋഷി എന്ന അധ്യാപകന്റേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് കൈനിറയെ ആരാധകരുണ്ട്.
നടൻ ബിപിൻ ജോസും അൻഷിതയുമാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം നടി ശ്രീധന്യയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിഷ മാത്യു,കൊച്ചുണ്ണി പ്രകാശ്, ചിലങ്ക എന്നിവരാണ് മറ്റ് താരങ്ങൾ. ഇപ്പോൾ ഋഷിയുടേയും സൂര്യയുടേയും പ്രണയനിമിഷങ്ങളിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. പ്രേക്ഷകരുടെ ആഗ്രഹം പോലെ തന്നെ ഋഷിയും സൂര്യയും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞ് പരസ്പരം ഒന്നിച്ചിരിക്കുകയാണ്.

കൂടെവിടെ പരമ്പരയിൽ ഏറ്റവും കൂടുതൽ ചർച്ചയായ രംഗമായിരുന്നു ഹെലികോപ്റ്റർ സീൻ. ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രെമോ വീഡിയോ അന്ന് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിത ഹെലികോപ്റ്റർ രംഗത്തെ കുറിച്ച് മനസ് തുറക്കുകയാണ് ബിപിൻ ജോസ്. ഫിൽമീ ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹെലികോപ്റ്റർ എക്സ്പീരിയൻസ് വളരെ നല്ലൊരു അനുഭവം ആയിരുന്നു എന്നാണ് താരം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...''ഹെലികോപ്റ്റർ എക്സ്പീരിയൻസ് ഞങ്ങൾക്ക് വളരെ നല്ലൊരു അനുഭവം ആയിരുന്നു. വളരെ ആസ്വദിച്ചാണ് അത് ചെയ്തത്. ശരിക്കുമൊരു വിഷ്വൽ ട്രീറ്റ് തന്നെയായിരുന്നു അത്''. കൂടെവിടെയുടെ നിർമ്മാതാവ് കൃഷ്ണൻ സേതുകുമാറിനെ കുറിച്ചും നടൻ പറയുന്നുണ്ട്. ''വളരെ നല്ലൊരു നിർമ്മാതാവാണ് അദ്ദേഹം. എന്നും സെറ്റിൽ വരുകയും കാര്യങ്ങളൊക്ക കൃത്യമായി അന്വേഷിക്കുകയും ചെയ്യാറുണ്ട്. അത്രയ്ക്ക് ആത്മർത്ഥമായിട്ടാണ് അദ്ദേഹം സീരിയലിൽ ഇടപെടുന്നത്.

സംവിധായകനും ക്യാമറമാനുമൊക്ക. മികച്ച രീതിയിലായിരുന്നു പ്രെപ്പോസൽ സീനും മറ്റും രംഗ ചെയ്ത്. എല്ലാവർക്കും മികച്ച അഭിനന്ദനം നേടി കൊടുത്ത രംഗമായിരുന്നു അത്. നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചതെന്നും ബിപിൻ പറയുന്നു.
കൂടാതെ ആ സീൻ ചിത്രീകരിച്ചതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. വളരെ കഷ്ടപ്പെട്ട് എടുത്ത രംഗമായിരുന്നു അത്. രാത്രി, മഴ ഒരു കാട് പോലെയുള്ള ഒരു സ്ഥലത്ത് വെച്ചായിരുന്നു സീൻ ചെയ്തത്. അത്രയ്ക്ക് കഷ്ടപ്പെട്ട് എടുത്തതിന് നല്ല അഭിനന്ദനം കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നിയെന്നും ബിപിൻ ഹെലികോപ്റ്റർ അനുഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
Recommended Video

സീരിയലിൽ നിന്നാണ് ബിപിൻ അഭിനയ ജീവിതം തുടങ്ങുന്നത്. വിദേശത്തുള്ള നല്ല ജോലി ഉപേക്ഷിച്ചിട്ടാണ് അഭിനയത്തിൽ സജീവമാവുന്നത്. നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ ഒരു ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്തിരുന്നു. എന്നാൽ ഈ സിനിമയ്ക്ക് ശേഷം നല്ല അവസരങ്ങൾ നടനെ തേടി എത്തിയിരുന്നില്ല. നടനായി തിളങ്ങുക എന്നതിൽ ഉപരി നല്ല കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് ബിപിൻ. മഴവിൽ മനോരമയിലൂടയായിരുന്നു തുടക്കം. ഭാഗ്യദേവതയായിരുന്നു ആദ്യത്തെ പരമ്പര. ഇതിലെ സൈമൺ എന്ന കഥാപത്രം ശ്രദ്ധിക്കപ്പട്ടിരുന്നു. പിന്നീട് എഷ്യനെറ്റിൽ ചിന്താവിഷ്ടയായ സീത, ഫ്ലവേഴ്സ് ടിവിയിൽ സീത, സൂര്യയിൽ ചോക്ലേറ്റ് തുടങ്ങിയ പരമ്പരകൾ ചെയ്തിരുന്നു. ചിന്താവിഷ്ടയായ സീതയ്ക്ക് ശേഷം നടൻ എഷ്യനെറ്റിൽ എത്തുന്ന പരമ്പരയാണ് കൂടെവിടെ.


Click it and Unblock the Notifications