അച്ഛനോട് കുറുമ്പുകാണിച്ച് ഉമ്മ കൊടുക്കുന്ന മേധസ്വി, മകളുടെ വീഡിയോ പങ്കുവെച്ച് ദീപന്‍ മുരളി

By Midhun Raj

മിനിസ്‌ക്രീന്‍ താരമായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ താരമാണ് നടന്‍ ദീപന്‍ മുരളി. വര്‍ഷങ്ങളായി സീരിയല്‍ രംഗത്തുളള താരം അവതാരകനായും തിളങ്ങിയിരുന്നു. ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ദീപനെ പ്രേക്ഷകര്‍ കൂടുതലറിഞ്ഞത്. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തുളള താരം വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരനായത്.

ബിഗ് ബോസില്‍ മല്‍സരാര്‍ത്ഥിയായി പങ്കെടുത്തത് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.ഷോയില്‍ കുറച്ചു നാള്‍ മാത്രമാണ് നടന് നില്‍ക്കാനായത്. തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടന്‍ എപ്പോഴും എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം മകള്‍ ജീവിതത്തിലേക്ക് വന്ന സന്തോഷമൊക്കെ ദീപന്‍ പങ്കുവെച്ചിരുന്നു. മേധസ്വി എന്നായിരുന്നു മകള്‍ക്ക് നടന്‍ പേരിട്ടത്.

അതേസമയം മകളുടെതായി ദീപന്‍ മുരളി

അതേസമയം മകളുടെതായി ദീപന്‍ മുരളി പങ്കുവെച്ച പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ അച്ഛനോട് കുറുമ്പ് കാണിച്ച ശേഷം ഉമ്മ കൊടുക്കുന്ന മേധുവിന്റെ വീഡിയോ ആണ് വന്നിരിക്കുന്നത്. എനിക്ക് വേണ്ട മേധുവിന്റെ ഉമ്മ, നീ കുറുമ്പിയാണെന്ന് മകളോട് വീഡിയോയില്‍ താരം പറയുന്നുണ്ട്. ഒന്നര വയസുകാരിയായ മേധസ്വിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്.

അടുത്തിടെ മകളുടെ ഒന്നാം പിറന്നാള്‍

അടുത്തിടെ മകളുടെ ഒന്നാം പിറന്നാള്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചേര്‍ന്ന് ദീപന്‍ ആഘോഷിച്ചിരുന്നു. മേധുവും ദീപനും ഭാര്യയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മുന്‍പ് മകള്‍ വന്ന ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദീപന്‍ പറഞ്ഞിരുന്നു.

അവള്‍ ആദ്യം പറഞ്ഞ വാക്ക്

അവള്‍ ആദ്യം പറഞ്ഞ വാക്ക് അച്ഛാ എന്നാണെന്നും നടന്‍ പറഞ്ഞിരുന്നു. അത് കേള്‍ക്കുന്നതിനേക്കാള്‍ സംഗീതാത്മകമായി ലോകത്ത് വേറൊന്നുമില്ല എന്ന് തോന്നിപ്പോകും. അവള്‍ ആദ്യം അച്ഛാ എന്ന് വിളിക്കുമെന്ന് പറഞ്ഞ് ഞാന്‍ ഭാര്യയോട് ബെറ്റ് വെച്ചിരുന്നു. ഒടുവില്‍ അത് തന്നെ സംഭവിച്ചു. അമ്മ എന്ന് വിളിക്കുന്നത് കേള്‍ക്കുന്നതിനേക്കാള്‍ സുഖമാണ് ആ അച്ഛാ വിളിക്ക്.

അതിലും സുന്ദരമായ മറ്റൊരു

അതിലും സുന്ദരമായ മറ്റൊരു സംഗീതാത്മക സ്വരവും ഈ ലോകത്ത് തന്നെയില്ല. അമ്മയുടെ വിയോഗത്തിന് ശേഷം ഏറെ നാള്‍ താന്‍ തകര്‍ന്നിരിക്കുകയായിരുന്നു. എന്നാല്‍ മേധസ്വി ജീവിതത്തിലേക്ക് എത്തിയ ശേഷം ജീവിതം ആകെ മാറിമറിഞ്ഞു.അവള്‍ അടുത്തുളളപ്പോള്‍ എന്റെ അമ്മ കൂടെയുളളത് പോലെയാണ് എനിക്ക്. ഗര്‍ഭകാലത്ത് എല്ലാവരും പറഞ്ഞിരുന്നത് ആണ്‍കുട്ടിയാകും എന്നായിരുന്നു. പക്ഷേ പെണ്‍കുട്ടിയായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഭാര്യയെക്കാള്‍ മുന്‍പേ മകളെ ആദ്യം കാണാന്‍ കഴിഞ്ഞ സന്തോഷവും ദീപന്‍ പങ്കുവെച്ചിരുന്നു.

Recommended Video

Ranjini Haridas getting married | FilmiBeat Malayalam

വീഡിയോ

More from Filmibeat

Read more about: deepan murali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X