twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെറി കേട്ടെങ്കിലെന്താ, ദിലീപ് എന്ന നടന്‍ കാരണം ഏഷ്യാനെറ്റ് ന്യൂസിന് സംഭവിച്ചത്!!

    യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നടന്‍ ദിലീപ് അറസ്റ്റിലായതോടെ ചാനലിലും സമൂഹമാധ്യമങ്ങളിലും മറ്റൊന്നും ചര്‍ച്ച ചെയ്യാനില്ല.

    By സാൻവിയ
    |

    യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നടന്‍ ദിലീപ് അറസ്റ്റിലായതോടെ ചാനലിലും സമൂഹമാധ്യമങ്ങളിലും മറ്റൊന്നും ചര്‍ച്ച ചെയ്യാനില്ല. ദിലീപിന്റെ അറസ്റ്റോടെ ചാനലുകാര്‍ക്കും ആഘോഷമായിരുന്നു. മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഇത്രയും അധികം റേറ്റിങ് കൂട്ടിയ മറ്റൊരു സംഭവമില്ല. 'ബ്രോഡ്കാസ്റ്റ് റിസേര്‍ച്ച് ഓഫ് ഇന്ത്യ'യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നതും അതു തന്നെയാണ്.

    നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷമുള്ള ചാനല്‍ റേറ്റിങാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സമീപക്കാലത്ത് റേറ്റിങിന്റെ കാര്യത്തില്‍ മലയാളം ചാനലുകള്‍ക്കുണ്ടായ കുതിപ്പില്‍ തകര്‍ത്ത് വാരിയത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. എന്റര്‍ടെയിന്‍മെന്റ് ചാനലുകള്‍ക്ക് ലഭിക്കുന്ന റേറ്റങിനേക്കാള്‍ കൂടുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് ലഭിച്ചു.

    ഏഷ്യാനെറ്റ് ന്യൂസ്

    ഏഷ്യാനെറ്റ് ന്യൂസ്

    പ്രമുഖ എന്‍ര്‍ടെയിന്‍മെന്റ് ചാനലായ ഏഷ്യാനെറ്റും സൂര്യാ ടിവിയുമാണ് റേറ്റിങില്‍ ഇതുവരെ മുന്നില്‍ നിന്നിരുന്നത്. എന്നാല്‍ ദിലീപിന്റെ അറസ്റ്റോടെ കഴിഞ്ഞ ഒരാഴ്ചയായി റേറ്റിങില്‍ എന്റര്‍ടെയിന്‍മെന്റ് ചാനലിനെ കടത്തിവെട്ടുന്ന പ്രകടനമായിരുന്നു ഏഷ്യാനെറ്റിന്റേത്. മൂന്നാം സ്ഥാനത്ത് നിന്നിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് എത്തി.

     ഏഷ്യാനെറ്റ് റേറ്റിങ്

    ഏഷ്യാനെറ്റ് റേറ്റിങ്

    34.991 റേറ്റിങുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ഇപ്പോള്‍ 75,726 റേറ്റിങ് പോയന്റിലാണ് നില്‍ക്കുന്നത്. ഏഷ്യാനെറ്റിന് 216 ശതമാനത്തിന്റെ വളര്‍ച്ചുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

     ഏഷ്യാനെറ്റ്- റേറ്റിങ്

    ഏഷ്യാനെറ്റ്- റേറ്റിങ്

    2,54,599 ഏഷ്യാനെറ്റിന്റെ റേറ്റിങ്. എന്നാല്‍ ദിലീപ് അറസ്റ്റിലയതോടെ ഏഷ്യാനെറ്റിന്റെ റേറ്റിങ് കുറഞ്ഞു. 2, 42,735 ലേക്കാണ് കുറഞ്ഞത്. സീരിയല്‍ പ്രേക്ഷകര്‍ പോലും ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ന്യൂസ് ചാനലുകളുടെ പിറകെ പോയി.

    സൂര്യ ടിവിയ്ക്കും കിട്ടി

    സൂര്യ ടിവിയ്ക്കും കിട്ടി

    ഏഷ്യാനെറ്റിന്റെ അവസ്ഥ തന്നെയായിരുന്നു സൂര്യാ ടിവിക്കും. 84,008 റേറ്റിങില്‍ നിന്നും 81,775ലേക്കാണ് സൂര്യാ ടിവിയുടെ റേറ്റിങ് കുറഞ്ഞത്. ദിലീപ് അറസ്റ്റോടെ സൂര്യാ ടിവിയുടെ റേറ്റിങിലുണ്ടായ മാറ്റമാണിത്.

     മനോരമ ന്യൂസ്

    മനോരമ ന്യൂസ്

    ചാനല്‍ റേറ്റിങില്‍ ഏഴാം സ്ഥാനത്താണ് മനോരമ ന്യൂസ്. 20, 140ല്‍ നിന്ന് 44, 177 റേറ്റിങിലേക്കാണ് മനോരമ ന്യൂസ് കുതിച്ച് കയറിയത്. 219 ശതമാനത്തിന്റെ റേറ്റിങ് വളര്‍ച്ചയാണ് മനോരമ ന്യൂസിന് ലഭിച്ചത്.

     മാതൃഭൂമി ന്യൂസ്

    മാതൃഭൂമി ന്യൂസ്

    അതേസമയം റേറ്റിങില്‍ ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്ന മാതൃഭൂമി ന്യൂസ് 18, 543ല്‍ നിന്ന് 40,109ലേക്കാണ് കുതിച്ചത്. 217 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്.

    ചാനല്‍ ചര്‍ച്ച പ്രശ്‌നമായോ

    ചാനല്‍ ചര്‍ച്ച പ്രശ്‌നമായോ

    ചാനലിന്റെ റേറ്റിങ് കൂട്ടിയെന്ന് പറയുമ്പോഴും മറ്റ് വാര്‍ത്തകള്‍ ഒഴിവാക്കി എന്ന കാരണത്താല്‍ ചാനലുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

    വിധി മാറ്റി വെച്ചു

    വിധി മാറ്റി വെച്ചു

    ദിലീപിന്റെ ജാമ്യ ഹര്‍ജയില്‍ ഹൈക്കോടതി വിധി പറയല്‍ മാറ്റി വെച്ചിരിക്കുകയാണ്. ജാമ്യ ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണത്തിന് തടസമാകുമെന്നാണ് നേരത്തെ പ്രൊസിക്യൂഷന്‍ വാദിച്ചത്.

    English summary
    Actor Dileep effect: News channels' viewership soars by over 200%.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X