'പേളിക്ക് കാണാത്തതിന്റെ സങ്കടമുണ്ട്, പെണ്‍കുട്ടികളുമായുള്ള സൗഹൃദമാണ് സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്': ജിപി
മലയാള സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. ഇപ്പോൾ മലയാളത്തിൽ നിന്നും മാറി തെന്നിന്ത്യൻ സിനിമകളിലാണ് താരം സജീവമാകുന്നത്. മലയാളത്തിൽ നിന്നും തനിക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നില്ലെന്നും അതുകൊണ്ടാണ് മറ്റ് ഭാഷകളിലേക്ക് ചേക്കേറിയതെന്നും ഗോവിന്ദ് പത്മസൂര്യ പറഞ്ഞിരുന്നു. അടുത്തിടെയായി താരം നിരവധി വലിയ സിനിമകളുടെ ഭാഗമായി. അല്ലു അർജുൻ, നാഗാർജുന, നാനി എന്നിവരുടെ ഒപ്പമാണ് താരം കൂടുതലും പ്രവർത്തിച്ചിട്ടുള്ളത്.
ഗോവിന്ദ് പത്മസൂര്യ അഭിനയിച്ച സിനിമകളിൽ മലയാളികൾ എപ്പോഴും ഓർത്തിരിക്കുന്നത് അല്ലു അർജുന്റെ അല വൈകുണ്ഠപുരമലുവാണ്. വില്ലൻ വേഷമായിരുന്നുവെങ്കിലും ശ്രദ്ധിക്കപ്പെട്ടു. സിനിമാ നടൻ എന്നതിലുപരിയായി പത്മസൂര്യയെ മലയാളി സ്നേഹിക്കുന്ന അവതാരകനായിട്ടാണ്. പേളി മാണിക്കൊപ്പം ഡി ഫോർ ഡാൻസ് അടക്കമുള്ള ഷോകൾ ചെയ്താണ് താരം ആരാധകരെ നേടിയത്.

സോഷ്യൽമീഡിയയിൽ സജീവമായ താരം വളരെ നാളുകൾക്ക് ശേഷം നീരജ എന്നൊരു സിനിമ ചെയ്ത് അടുത്തിടെ മലയാളത്തിലേക്ക് തിരിച്ചെത്തി. മുപ്പത്തിയാറുകാരനായ ഗോവിന്ദ് പത്മസൂര്യ ഇപ്പോഴും അവിവാഹിതനായതുകൊണ്ട് തന്നെ പെൺ സുഹൃത്തുക്കളുമായുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുമ്പോൾ അത് വളരെ വേഗത്തിൽ വാർത്തയാകും.
പരസ്യത്തിന് വേണ്ടി വെഡ്ഡിങ് ഫോട്ടോഷൂട്ട് ചെയ്താൽ പോലും ഗോവിന്ദ് പത്മസൂര്യയുടെ പേരിൽ ഗോസിപ്പുകൾ ഉണ്ടാകുന്ന സ്ഥിതി വിശേഷമാണ്. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സൗഹൃദങ്ങളെ കുറിച്ച് താരം സംസാരിച്ചു. തന്റെ സുഹൃത്തുക്കൾക്ക് എന്താവശ്യം വരുമ്പോഴും തനിക്ക് സഹായിക്കാന്‍ സാധിക്കാറുണ്ടെന്നും അവരെ ചെന്ന് കാണാറുണ്ടെന്നും താരം പറയുന്നു.
താന്‍ പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും ഒരു പോലെയാണ് ഇടപഴകാറുള്ളതെന്നും എന്നാല്‍ ആളുകള്‍ കൂടുതല്‍ സെലിബ്രേറ്റ് ചെയ്യുന്നത് പെണ്‍കുട്ടികളുമായുള്ള സൗഹൃദമാണെന്നും ഗോവിന്ദ് പത്മസൂര്യ പറഞ്ഞു. എനിക്ക് എന്റെ ഫ്രണ്ട്‌സിനെ എപ്പോഴും സഹായിക്കാന്‍ പറ്റാറുണ്ട്. അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ അവരെന്നെ വിളിക്കാറുണ്ട്. എന്തൊക്കെ കോണ്‍ടാക്ട് ഇല്ലെന്ന് പറഞ്ഞാലും പെട്ടെന്ന് വിളിക്കണമെന്ന് അവര്‍ മെസേജ് അയച്ചാല്‍ എനിക്കെന്ത് വര്‍ക്ക് ഉണ്ടെങ്കിലും അതിന് ഞാന്‍ റെസ്‌പോണ്ട് ചെയ്യാറുണ്ട്.
വെറുതെയിരുന്ന് സംസാരിക്കാന്‍ വേണ്ടി അവരാരും വിളിക്കില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ അവര്‍ ഇങ്ങനെയൊരു മെസേജ് അയച്ചാല്‍ അതിന്റെ സീരിയസ്‌നെസ് എനിക്കറിയാം. അവരെ ഇമോഷണലി സ്‌റ്റേബിള്‍ ആക്കാന്‍ എനിക്ക് പലപ്പോഴും പറ്റാറുണ്ട് ഗോവിന്ദ് പറയുന്നു.

എന്റെ പ്രയോറിറ്റി എപ്പോഴും വര്‍ക്കാണ്. എപ്പോഴും അത് അങ്ങനെയാണ്. ഞാന്‍ കൊച്ചിയിലുള്ളപ്പോഴൊക്കെ കാണാന്‍ വരാത്തതിന് ഫ്രണ്ട്‌സിന്റെ അടുത്ത് നിന്നും ചീത്ത കേള്‍ക്കും. അത് മിയ ആണെങ്കിലും മറ്റുള്ളവര്‍ ആണെങ്കിലും. വല്ലപ്പോഴും ഫങ്ഷനൊക്കെ വെച്ചാണ് കാണാറ്. വര്‍ക്കിന് വേണ്ടിയോ അല്ലെങ്കില്‍ മാരേജിനോ ഒക്കെ പോകുമ്പോള്‍ കാണും. പേളിക്ക് കാണാത്തതിന്റെ സങ്കടമുള്ളതുകൊണ്ട് അവളത് പറയും. ഇത് എല്ലാവരിലുമുണ്ട്. ഞാന്‍ നല്ലൊരു കേള്‍വിക്കാരനാണ്.
ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും ഞാന്‍ സംസാരിക്കും. പക്ഷെ പെണ്‍കുട്ടികളുമായുള്ള സൗഹൃദമാണ് പലപ്പോഴും സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. ആളുകള്‍ക്ക് അതിലാണ് കൗതുകം കൂടുതല്‍. നിങ്ങള്‍ റിലേഷന്‍ഷിപ്പിലാണോ, പ്രണയത്തിലാണോ എന്നൊക്കെയാണ് ആളുകള്‍ ചോദിക്കാറ്. ഞാനും ഉണ്ണിമുകുന്ദനും കൂടി പോയാല്‍ അത് ചോദിക്കാന്‍ പറ്റില്ലലോ ഗോസിപ്പുകളെ കുറിച്ചും സോഷ്യൽമീഡിയ കമന്റുകളെ കുറിച്ചും സരസമായി സംസാരിച്ച് താരം പറയുന്നു.


Click it and Unblock the Notifications